നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • ഇ ബുൾജെറ്റ് വ്ലോഗർമാരുടെ അറസ്റ്റ്: നിയമം ലംഘിച്ചാൽ മുഖം നോക്കാതെ നടപടിയെന്ന് മന്ത്രി ആന്‍റണി രാജു

  ഇ ബുൾജെറ്റ് വ്ലോഗർമാരുടെ അറസ്റ്റ്: നിയമം ലംഘിച്ചാൽ മുഖം നോക്കാതെ നടപടിയെന്ന് മന്ത്രി ആന്‍റണി രാജു

  ഇ ബുള്‍ ജെറ്റ് വ്ലോഗർമാരുടെ വാഹനം രൂപമാറ്റം വരുത്തിയതിലെ നിയമലംഘനത്തിലാണ് നടപടി എടുത്തത്. മോട്ടോര്‍ വാഹന വകുപ്പിന്‍റെ ഭാഗത്ത് തെറ്റുണ്ടെങ്കില്‍ തിരുത്തുമെന്നും മന്ത്രി

  EBulljet

  EBulljet

  • Share this:
   തിരുവനന്തുപരം: യൂട്യൂബർമാരാണെങ്കിലും നിയമലംഘനം അനുവദിക്കില്ലെന്ന് ഗതാഗതവകുപ്പ് മന്ത്രി ആന്‍റണി രാജു. ഇ- ബുള്‍ ജെറ്റ് വ്ലോഗര്‍മാരെ അറസ്റ്റ് ചെയ്ത സംഭവത്തില്‍ പ്രതികരിക്കുകയായിരുന്നു ഗതാഗത മന്ത്രി. ഇന്ന് രാവിലെയാണ് കണ്ണൂര്‍ ആര്‍ടിഒ ഓഫീസില്‍ സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചതിന് ഇ- ബുള്‍ ജെറ്റ് വ്ലോഗര്‍മാരെ പൊലീസ് അറസ്റ്റ് ചെയ്തത്. നിയമം ലംഘിച്ചാല്‍ മുഖം നോക്കാതെ തന്നെ നടപടി സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

   ഇ ബുള്‍ ജെറ്റ് വ്ലോഗർമാരുടെ വാഹനം രൂപമാറ്റം വരുത്തിയതിലെ നിയമലംഘനത്തിലാണ് നടപടി എടുത്തത്. വിഷയത്തില്‍ കൃത്യമായ അന്വേഷണം നടത്തും. മോട്ടോര്‍ വാഹന വകുപ്പിന്‍റെ ഭാഗത്ത് തെറ്റുണ്ടെങ്കില്‍ തിരുത്തുമെന്നും മന്ത്രി അറിയിച്ചു.

   അതേസമയം പൊലീസ് തങ്ങളെ കള്ളക്കേസില്‍ കുടുക്കിയെന്നാണ് ഇ- ബുള്‍ ജെറ്റ് വ്ലോഗര്‍മാരായ ലിബിനും ഇബിനും ആരോപിച്ചത്. കണ്ണൂര്‍ കളക്ടറേറ്റിലെ ആര്‍ടിഒ ഓഫീസില്‍ സംഘര്‍ഷമുണ്ടാക്കിയെന്ന പരാതിയിലാണ് ഇരുവരെയും പൊലീസ് കസ്റ്റഡിയിലെടുത്തത്. നെപ്പോളിയന്‍ എന്ന് പേരിട്ടിരിക്കുന്ന വാഹനത്തിന് ഓള്‍ട്ടറേഷന്‍ വരുത്തിയതുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം ഇവരുടെ വാന്‍ കണ്ണൂ‍ര്‍ ആര്‍ടിഒ ഉദ്യോഗസ്ഥ‍ര്‍ കസ്റ്റഡിയിലെടുത്തിരുന്നു. ഇതേത്തുടർന്നാണ് ഇന്ന് ആർടിഒ ഓഫീസിൽ സംഘർഷാവസ്ഥ ഉണ്ടായത്.

   Also Read- സ്ത്രീകളെ അപഹസിച്ച് പ്രാങ്ക് വീഡിയോ; അശ്ലീല ചേഷ്ടകൾ കാട്ടിയ യൂട്യൂബർ അറസ്റ്റിൽ

   അതിനിടെ കസ്റ്റഡിയിലെടുത്ത ഇ ബുൾജെറ്റ് വ്ലോഗർമാരുടെ അറസ്റ്റ് രേഖപ്പെടുത്തുകയും മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കി റിമാൻഡ് ചെയ്യുകയും ചെയ്തു. ഇ-ബുള്‍ ജെറ്റ് വ്ലോഗര്‍ സഹോദരങ്ങളായ എബിന്‍ വര്‍ഗീസിനും ലിബിനുമെതിരെ ഒമ്പത് നിയമലംഘനങ്ങളാണ് മോട്ടര്‍ വാഹന വകുപ്പ് ചുമത്തിയത്. ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി കഴിഞ്ഞ ദിവസം മോട്ടര്‍വാഹന വകുപ്പ് എന്‍ഫോഴ്സ്മെന്റ് വിഭാഗം 42,000 രൂപ പിഴയിട്ടിരുന്നു. ഇരുവരെയും റിമാന്‍ഡ് ചെയ്തു. ഉദ്യോഗസ്ഥര്‍ തങ്ങളെ മര്‍ദ്ദിക്കുന്നു എന്നാക്രോശിച്ച്‌ തത്സമയം സമൂഹമാധ്യമങ്ങളില്‍ പ്രചാരണം നടത്തിയ ഇവര്‍ക്കെതിരെ ഔദ്യോഗിക കൃത്യനിര്‍വഹണം തടസ്സപ്പെടുത്തിയതിനും പൊതുമുതല്‍ നശിപ്പിച്ചതിനും പൊലീസ് കേസെടുത്തു.

   സമൂഹമാധ്യമങ്ങളിൽ ഇവര്‍ നടത്തിയ പ്രചാരണത്തെ തുടര്‍ന്ന് കൊവിഡ് മാനദണ്ഡം ലംഘിച്ച്‌ യൂട്യൂബര്‍മാരുടെ ഫോളോവേഴ്സ് ഓഫീസ് പരിസരത്ത് തടിച്ച്‌ കൂടി. പിന്നാലെ കണ്ണൂര്‍ ടൗണ്‍ പൊലീസ് സ്ഥലത്തെത്തി ലിബിനെയും എബിനെയും കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. എബിന്‍ വര്‍ഗീസിന്റെ പേരിലാണ് വാന്‍. ടാക്സ് പൂര്‍ണമായി അടച്ചില്ല, വാഹനത്തിന്റെ നിറം മാറ്റി, അനുവദനീയമായ പരിധിയിലേറെ തീവ്ര പ്രകാശമുള്ള ലൈറ്റുകള്‍ ഘടിപ്പിച്ചു, ഗ്ലാസുകളിലും വാഹനത്തിലും അനുമതിയില്ലാതെ സ്റ്റിക്കര്‍ ഒട്ടിച്ചു, അപകടകരമായ രീതിയില്‍ വാനിനു പിന്നില്‍ സൈക്കിളുകള്‍ ഘടിപ്പിച്ചു തുടങ്ങി ഒമ്പത് നിയമലംഘനത്തിനാണ് പിഴ ചുമത്തിയത്.
   Published by:Anuraj GR
   First published:
   )}