ഇന്റർഫേസ് /വാർത്ത /Kerala / K T Jaleel | "രാഷ്ട്രീയമായി കെ.ടി ജലീലിനെ ഒറ്റതിരിഞ്ഞ് അക്രമിച്ച് ഇല്ലാതാക്കാമെന്ന് ആരും വ്യാമോഹിക്കേണ്ട." ; ജലീലിനെ പിന്തുണച്ച് ഇ പി ജയരാജൻ

K T Jaleel | "രാഷ്ട്രീയമായി കെ.ടി ജലീലിനെ ഒറ്റതിരിഞ്ഞ് അക്രമിച്ച് ഇല്ലാതാക്കാമെന്ന് ആരും വ്യാമോഹിക്കേണ്ട." ; ജലീലിനെ പിന്തുണച്ച് ഇ പി ജയരാജൻ

" തന്റെ അനുഭവങ്ങളുടെ അടിസ്ഥാനത്തിലാണ് ലോകായുക്തക്കെതിരെ കെ.ടി ജലീല്‍ സംസാരിച്ചത് "

" തന്റെ അനുഭവങ്ങളുടെ അടിസ്ഥാനത്തിലാണ് ലോകായുക്തക്കെതിരെ കെ.ടി ജലീല്‍ സംസാരിച്ചത് "

" തന്റെ അനുഭവങ്ങളുടെ അടിസ്ഥാനത്തിലാണ് ലോകായുക്തക്കെതിരെ കെ.ടി ജലീല്‍ സംസാരിച്ചത് "

  • Share this:

മലപ്പുറം: ഒടുവില്‍ ലോകായുക്ത വിഷയത്തില്‍ കെ.ടി ജലീലിനെ പിന്തുണച്ച് സിപിഎമ്മിന്റെ ഒരു മുതിര്‍ന്ന നേതാവ് രംഗത്തെത്തി. മുന്‍ മന്ത്രി ഇ പി ജയരാജന്‍ (E P jayarajan) ഫേസ്ബുക്ക് പോസ്റ്റിലൂടെ ആണ് ജലീലിനെ പിന്തുണച്ചത്. ജലീലിനെ (K T Jaleel രാഷ്ട്രീയമായി ഒറ്റതിരിഞ്ഞ് അക്രമിച്ച് ഇല്ലാതാക്കാമെന്ന് ആരും വ്യാമോഹിക്കേണ്ട എന്ന് ഇ പി ജയരാജന്‍ ഫേസ്ബുക്കില്‍ കുറിച്ചു.

ഒപ്പം കോണ്‍ഗ്രസിന് എതിരെ നിശിത വിമര്‍ശനവും ജയരാജന്‍ ഉന്നയിച്ചു. തന്റെ അനുഭവത്തില്‍ ആണ് ജലീല്‍ ലോകായുക്തയ്ക്ക് എതിരെ സംസാരിക്കുന്നത് എന്നും ജയരാജന്‍ അഭിപ്രായപ്പെട്ടു. ജലീലിന്റെ ലോകായുക്തയ്ക്ക് എതിരായ ഫേസ്ബുക് പോരാട്ടത്തിന് പാര്‍ട്ടിയില്‍ നിന്നും മുന്നണിയില്‍ നിന്നും കാര്യമായ പിന്തുണ ഇത് വരെ ലഭിച്ചിരുന്നില്ല. ഈ സാഹചര്യത്തില്‍ ആണ് ഇ പി ജയരാജന്റ ജലീല്‍ അനുകൂല ഫേസ്ബുക്ക് പോസ്റ്റ് എന്നത് ശ്രദ്ധേയമാണ്.

ജയരാജന്റെ ഫേസ്ബുക്ക് പോസ്റ്റ് ഇപ്രകാരം

നിങ്ങളുടെ നഗരത്തിൽ നിന്ന്(കോഴിക്കോട്)

' ലോകായുക്ത വിഷയത്തില്‍ കെ.ടി ജലീലിനെ ഒറ്റതിരിഞ്ഞ് അക്രമിക്കാന്‍ പുറപ്പെട്ട കോണ്‍ഗ്രസ് ഇതുവരെയും കെ.ടി ജലീല്‍ ഉന്നയിച്ച വിഷയങ്ങളില്‍ ഏതെങ്കിലും ചര്‍ച്ചനടത്തുകയോ ആ വിവരങ്ങളെ കുറിച്ച് അന്വേഷിച്ച് കാര്യങ്ങള്‍ മനസ്സിലാക്കുകയോ ചെയ്തിട്ടില്ല എന്നതാണ് യാഥാര്‍ത്ഥ്യം. മറിച്ച് അദ്ദേഹത്തെ രാഷ്ട്രീയമായി ഇല്ലാതാക്കുക എന്ന ലക്ഷ്യത്തോടെയാണ് പ്രതിപക്ഷ നേതാവുള്‍പ്പടെ ഈ വിഷയത്തെ സമീപിക്കുന്നത്. ലോയേഴ്സ് കോണ്‍ഗ്രസ് നല്‍കിയ ഹര്‍ജി ഉള്‍പ്പടെ ആ ലക്ഷ്യത്തിലേക്കാണ് വിരല്‍ ചൂണ്ടുന്നത്.

തന്റെ അനുഭവങ്ങളുടെ അടിസ്ഥാനത്തിലാണ് ലോകായുക്തക്കെതിരെ കെ.ടി ജലീല്‍ സംസാരിച്ചത്. ആ കാര്യങ്ങളെ വസ്തുതാപരമായി പഠിച്ച് അദ്ദേഹം പറയുന്ന കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാനാണ് ഉത്തരവാദിത്വമുള്ള പാര്‍ട്ടി എന്ന നിലയ്ക്ക് കോണ്‍ഗ്രസ് തയ്യാറേകേണ്ടത്. ലോകായുക്ത വിഷയവുമായി ബന്ധപ്പെട്ട് നിയമ മന്ത്രിയും സര്‍ക്കാരും കാര്യങ്ങള്‍ വ്യക്തമാക്കിയിട്ടുള്ളതാണ്. ലോകായുക്തയെ കുറിച്ച് ജലീല്‍ മുന്നോട്ടുവെച്ച കാര്യങ്ങള്‍ പരിശോധിച്ച് ചര്‍ച്ച ചെയ്യാന്‍ കോണ്‍ഗ്രസ് തയ്യാറാകണം. രാഷ്ട്രീയമായി കെ.ടി ജലീലിനെ ഒറ്റതിരിഞ്ഞ് അക്രമിച്ച് ഇല്ലാതാക്കാമെന്ന് ആരും വ്യാമോഹിക്കേണ്ട. ഈ വിഷയത്തില്‍ കോണ്‍ഗ്രസിന് ലോകായുക്തയോടുള്ള സ്നേഹം ജനങ്ങള്‍ തിരിച്ചറിയും.

കോവിഡ്കാലത്ത് ജനങ്ങള്‍ അനുഭവിക്കുന്ന ദുരിതം ഇല്ലാതാക്കാനുള്ള പ്രവര്‍ത്തനങ്ങളിലാണ് സംസ്ഥാന സര്‍ക്കാരും ഇടതുപക്ഷപ്രസ്ഥാനങ്ങളും. ഒപ്പം നാടിന്റെ വികസനം ലക്ഷ്യമാക്കി ജനോപകാരമായ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടുപോവുകയാണ് സര്‍ക്കാര്‍. എന്നാല്‍ ജനങ്ങള്‍ക്കുവേണ്ടിയുള്ള ഒരു പ്രവര്‍ത്തനങ്ങളിലും കോണ്‍ഗ്രസിനെയോ മറ്റ് യുഡിഎഫ് സഖ്യ കക്ഷികളെയോ കാണാനില്ല.

പകരം കെ.ടി ജലീലിനെപ്പോലെയുള്ള ജനസമ്മതരായ വ്യക്തികളെ രാഷ്ട്രീയമായി ആക്രമിക്കാന്‍ സമയം കണ്ടെത്തി തല്പര വിഷയങ്ങളിലേക്ക് മാത്രം ചുരുങ്ങിപ്പോവുകയുമാണ് കോണ്‍ഗ്രസ്. ഇത് ഇപ്പോഴത്തെ കോണ്‍ഗ്രസിനെ കൂടുതല്‍ ശിഥിലമാക്കാനേ സഹായിക്കൂ.'

അതേ സമയം ലോകായുക്തക്ക് എതിരായ ഫേസ്ബുക് വഴിയുള്ള പോരാട്ടം കെ.ടി ജലീല്‍ തുടരുകയാണ് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്ക് മറുപടി എന്ന പോലെ ആണ് പുതിയ പോസ്റ്റ്. എംജി സര്‍വകലാശാല വിസി ആയി ഡോ. ജാന്‍സി ജെയിംസിനെ നിയമിച്ചത് ഐസ്‌ക്രീം പാര്‍ലര്‍ കേസില്‍ അനുകൂല വിധി പറഞ്ഞതിന്റെ പ്രത്യുപകാരം ആണെന്ന് ജലീല്‍ ആവര്‍ത്തിക്കുന്നു. ലോകായുക്തയില്‍ ജലീലിനെതിരെ വിധി പറഞ്ഞ മുന്‍ ജസ്റ്റിസ് സിറിയക് ജോസഫ് ആയിരുന്നു ഐസ്‌ക്രീം പാര്‍ലര്‍ കേസില്‍ വിധി പറഞ്ഞ ബെഞ്ചില്‍ ഉണ്ടായിരുന്നത്.

KT Jaleel | 'ഉമ്മൻ ചാണ്ടി സർ കളവ് പറയരുത്'; ലോകായുക്തയ്ക്ക് എതിരെ ഫേസ്ബുക്ക് യുദ്ധം തുടർന്ന് കെ.ടി. ജലീൽ

ജസ്റ്റിസ് സിറിയക് ജോസഫിന്റെ ബന്ധുവായ ഡോ ജാന്‍സി ജെയിംസിനെ എംജി സര്‍വകലാശാല വിസി ആക്കി നിയമിച്ചത് ഐസ്‌ക്രീം പാര്‍ലര്‍ കേസില്‍ അനുകൂല വിധി പറഞ്ഞതിന്റെ പ്രത്യുപകാരം ആണെന്നും ആണ് കെ.ടി ജലീല്‍ ആരോപിക്കുന്നു. തനിക്ക് എതിരെ ഉണ്ടായ ലോകായുക്ത വിധിക്ക് പിന്നിലും ലോകായുക്ത ജഡ്ജി ആയ സിറിയക് ജോസഫിന് യുഡിഎഫ് അനുകൂല താല്‍പര്യങ്ങള്‍ ഉണ്ട് എന്ന് ആണ് ജലീല്‍ ആക്ഷേപിക്കുന്നത്.

കൊതുകിനെ കൊല്ലൂ, പണം നേടൂ; ഒരു കൊതുകിന് 5 പൈസ, ഓഫർ പരിമിത കാലത്തേക്ക് മാത്രം

നാല് ദിവസം മുന്‍പ് ആണ് ജലീല്‍ തന്റെ ഫേസ്ബുക്ക് വഴി ഇക്കാര്യങ്ങള്‍ വിശദമാക്കി പോസ്റ്റുകള്‍ ഇട്ടു തുടങ്ങിയത്. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി നടത്തിയ പ്രസ്താവനകള്‍ക്ക് മറുപടി ആയാണ് പുതിയ പോസ്റ്റ്.

എംജി സര്‍വകലാശാല വിസി നിയമനത്തിനായി ഡോ ജാന്‍സി ജെയിസിന്റെ പേര് മാത്രമേ ഉണ്ടായിരുന്നുള്ളൂ എന്ന ഉമ്മന്‍ചാണ്ടിയുടെ പ്രസ്താവന സത്യ വിരുദ്ധമാണെന്നും മൂന്ന് പേരുകള്‍ ഉണ്ടായിരുന്നു എന്നും ജലീല്‍ വിശദമാക്കുന്നു.

First published:

Tags: E p jayarajan, K t jaleel, Lokayukta