ഇന്റർഫേസ് /വാർത്ത /Kerala / 'അവിഹിത ബന്ധത്തെ ന്യായീകരിക്കണോ കൂട്ടുനില്‍ക്കണോ എന്നുള്ളതാണ് പ്രശ്നം'; കുഞ്ഞിനെ ദത്ത് നല്‍കിയ സംഭവത്തില്‍ ഇപി ജയരാജന്‍

'അവിഹിത ബന്ധത്തെ ന്യായീകരിക്കണോ കൂട്ടുനില്‍ക്കണോ എന്നുള്ളതാണ് പ്രശ്നം'; കുഞ്ഞിനെ ദത്ത് നല്‍കിയ സംഭവത്തില്‍ ഇപി ജയരാജന്‍

ഇ.പി ജയരാജൻ

ഇ.പി ജയരാജൻ

നമ്മുടെ സമൂഹത്തില്‍ നിരവധി അഭിമാനങ്ങളും ദുരഭിമാനങ്ങളും ഉണ്ട്. ഈ കാര്യങ്ങളെല്ലാം എല്ലാവരും പരിശോധനകള്‍ക്ക് വിധേയമാക്കണം

  • Share this:

തിരുവനന്തപുരം:ദത്ത് വിവാദ വിഷയം നിയമസഭയില്‍ ഉന്നയിച്ച പ്രതിപക്ഷ രീതിയെ വിമര്‍ശിച്ച് ഇപി ജയരാജന്‍ രംഗത്ത്.കഴിഞ്ഞ ദിവസം നിയമസഭയില്‍(legislative assembly) അവതരിപ്പിപ്പിച്ച പ്രമേയവും അതിനെ തുടര്‍ന്നുള്ള ചര്‍ച്ചകള്‍ കാണുകയും കേള്‍ക്കുകയുമുണ്ടായി. ആ ചര്‍ച്ചയുടെ ഭാഗമായി ഉയര്‍ന്നു വന്നിട്ടുള്ള വിഷയങ്ങള്‍ എന്നില്‍ ഉയര്‍ത്തിയ സ്വാഭാവികമായ സംശയങ്ങളാണ് ഞാന്‍ ഇവിടെ പങ്കുവെക്കുന്നത്. പേരൂര്‍ക്കടയിലുള്ള ഒരു യുവതി പ്രസവിക്കുന്നു. മൂന്ന് ദിവസം കഴിഞ്ഞപ്പോള്‍ കുഞ്ഞിനെ തന്നില്‍ നിന്നും വേര്‍പ്പെടുത്തുന്നു. പ്രസവിക്കുന്ന സമയത്ത് ഇവര്‍ അവിവാഹിതയായിരുന്നു. വീട്ടുകാര്‍ക്കോ നാട്ടുകാര്‍ക്കോ ഇവരുടെ വിവാഹത്തെ കുറിച്ച് യാതൊരു അറിവുമില്ലന്ന് അദ്ദേഹം പറഞ്ഞു.

യുവതിയുടെ പ്രസവം കഴിഞ്ഞ് മാസങ്ങള്‍ക്ക് ശേഷമാണ് ഇപ്പോള്‍ പ്രശ്‌നങ്ങള്‍ ഉയരുന്നത്.

ഈ പശ്ചാത്തലത്തില്‍ വസ്തുനിഷ്ഠമായിട്ടാണ് ഈ വിഷയത്തെ പ്രതിപക്ഷം സമീപിച്ചതെങ്കില്‍

നിങ്ങളുടെ നഗരത്തിൽ നിന്ന്(കോഴിക്കോട്)

ആ ഭാഗം കൂടി പ്രതിപക്ഷ നേതാവും വിഷയ അവതാരികയും പരിശോധനക്ക് വിധേയമാക്കേണ്ടതായിരുന്നു.

ഒരുപാട് സാമൂഹിക അരാജകത്വം നമ്മുടെ സമൂഹത്തില്‍ നടക്കുന്നുണ്ട്. ഈ സംഭവത്തിന് ശേഷം കാര്യങ്ങള്‍ പരിശോധിച്ചപ്പോഴാണ് മറ്റൊരു സ്ത്രീ ടെലിവിഷന്‍ ചാനലില്‍ വന്ന് ആ സ്ത്രീയുടെ ഭര്‍ത്താവാണ് ഈ സംഭവത്തില്‍ ഉള്‍പ്പെട്ട യുവാവ് എന്ന് വെളിപ്പെടുത്തുന്നത്. അവരുമായി വിവാഹ ബന്ധം വേര്‍പ്പെടുത്താതെയാണ് ഇയാള്‍ യുവതിയുമായി അവിഹിത ബന്ധം പുലര്‍ത്തിയത്. ഈ അവിഹിത ബന്ധത്തെ ന്യായീകരിക്കണോ കൂട്ടുനില്‍ക്കണോ എന്നുള്ളതാണ് പ്രശ്‌നം അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.

പ്രതിപക്ഷ നേതാവ് എന്ന നിലയില്‍ രാഷ്ട്രീയ വിരോധം തീര്‍ക്കാന്‍ ഏത് കാര്യങ്ങളും ഏറ്റെടുക്കുന്നത് ശരിയല്ല. അത് സമൂഹത്തിന്റെ പൊതുസംശുദ്ധിയെ ദുര്‍ബലപ്പെടുത്തുകയില്ലേ എന്നുകൂടി പരിശോധിക്കണമെന്നും അദ്ദേഹം പറഞ്ഞു.

ഫേസ്ബുക്ക് പോസ്റ്റ്‌ന്റെ പൂര്‍ണ്ണ രൂപം

കഴിഞ്ഞ ദിവസം നിയമസഭയില്‍ അവതരിപ്പിപ്പിച്ച പ്രമേയവും അതിനെ തുടര്‍ന്നുള്ള ചര്‍ച്ചകള്‍ കാണുകയും കേള്‍ക്കുകയുമുണ്ടായി. ആ ചര്‍ച്ചയുടെ ഭാഗമായി ഉയര്‍ന്നു വന്നിട്ടുള്ള വിഷയങ്ങള്‍ എന്നില്‍ ഉയര്‍ത്തിയ സ്വാഭാവികമായ സംശയങ്ങളാണ് ഞാന്‍ ഇവിടെ പങ്കുവെക്കുന്നത്.

പേരൂര്‍ക്കടയിലുള്ള ഒരു യുവതി പ്രസവിക്കുന്നു. മൂന്ന് ദിവസം കഴിഞ്ഞപ്പോള്‍ കുഞ്ഞിനെ തന്നില്‍ നിന്നും വേര്‍പ്പെടുത്തുന്നു. പ്രസവിക്കുന്ന സമയത്ത് ഇവര്‍ അവിവാഹിതയായിരുന്നു. വീട്ടുകാര്‍ക്കോ നാട്ടുകാര്‍ക്കോ ഇവരുടെ വിവാഹത്തെ കുറിച്ച് യാതൊരു അറിവുമില്ല.

യുവതിയുടെ പ്രസവം കഴിഞ്ഞ് മാസങ്ങള്‍ക്ക് ശേഷമാണ് ഇപ്പോള്‍ പ്രശ്‌നങ്ങള്‍ ഉയരുന്നത്.

ഈ പശ്ചാത്തലത്തില്‍ വസ്തുനിഷ്ഠമായിട്ടാണ് ഈ വിഷയത്തെ പ്രതിപക്ഷം സമീപിച്ചതെങ്കില്‍

ആ ഭാഗം കൂടി പ്രതിപക്ഷ നേതാവും വിഷയ അവതാരികയും പരിശോധനക്ക് വിധേയമാക്കേണ്ടതായിരുന്നു.

ഒരുപാട് സാമൂഹിക അരാജകത്വം നമ്മുടെ സമൂഹത്തില്‍ നടക്കുന്നുണ്ട്. ഈ സംഭവത്തിന് ശേഷം കാര്യങ്ങള്‍ പരിശോധിച്ചപ്പോഴാണ് മറ്റൊരു സ്ത്രീ ടെലിവിഷന്‍ ചാനലില്‍ വന്ന് ആ സ്ത്രീയുടെ ഭര്‍ത്താവാണ് ഈ സംഭവത്തില്‍ ഉള്‍പ്പെട്ട യുവാവ് എന്ന് വെളിപ്പെടുത്തുന്നത്. അവരുമായി വിവാഹ ബന്ധം വേര്‍പ്പെടുത്താതെയാണ് ഇയാള്‍ യുവതിയുമായി അവിഹിത ബന്ധം പുലര്‍ത്തിയത്. ഈ അവിഹിത ബന്ധത്തെ ന്യായീകരിക്കണോ കൂട്ടുനില്‍ക്കണോ എന്നുള്ളതാണ് പ്രശ്‌നം.

പ്രസവിച്ച അമ്മയ്ക്ക് കുഞ്ഞിനെ സംബന്ധിച്ചിടത്തോളം അവകാശമുണ്ട്. പ്രസവിച്ച അമ്മയ്ക്ക് തന്നെയാണ് കുഞ്ഞിനെ ലഭിക്കേണ്ടത്. അതില്‍ മറ്റു തര്‍ക്കങ്ങളൊന്നുമില്ല.

ഇപ്പോള്‍ യുവതി തന്നില്‍ നിന്ന് നഷ്ടപ്പെട്ട് പോകുന്നു എന്ന തോന്നലിന്റെ അടിസ്ഥാനത്തില്‍ അച്ഛനെന്ന് പറയുന്ന യുവാവും മറ്റും പിന്നീട് ആസൂത്രിതമായി നടത്തിയിട്ടുള്ള ഒരു പ്രവര്‍ത്തനമല്ലെ ഇപ്പോള്‍ നടക്കുന്ന കാര്യങ്ങള്‍ക്ക് പിന്നില്‍ എന്നാണ് ഈ സംഭവത്തെ നിരീക്ഷിക്കുന്ന ഒരാള്‍ എന്ന നിലയ്ക്ക് എനിക്ക് മനസ്സിലാക്കാന്‍ കഴിയുന്നത്.

സാമൂഹ്യ ചിന്തനത്തിന് വിധേയമാക്കേണ്ട ഇത്തരം വിഷയങ്ങളില്‍ കക്ഷിരാഷ്ട്രീയം നോക്കി പ്രശ്‌നങ്ങള്‍ നിരീക്ഷിക്കുകയാണ് ഇപ്പോള്‍ നടക്കുന്നത്. സി.പി.ഐ.എം എന്ന പാര്‍ട്ടിയോട് രാഷ്ട്രീയ വിരോധം ഉണ്ടാകാം. എന്നാല്‍ ആ വിരോധം തീര്‍ക്കാന്‍ ഇത്തരത്തിലുള്ള ഏതിനേയും ന്യായീകരിക്കുന്നത് നമ്മുടെ സാമൂഹ്യ പ്രശ്‌നങ്ങളെ മറന്നുകൊണ്ടാകരുത്. നമ്മുടെ ചുറ്റുപാടും നടക്കുന്ന സാമൂഹ്യപ്രശ്‌നങ്ങളും കാണാതിരിക്കരുത്.

സഭയില്‍ ഈ വിഷയം അവതരിപ്പിക്കാന്‍ കോണ്‍ഗ്രസ് നിയോഗിച്ചത് കോണ്‍ഗ്രസുകാരെയല്ല എന്നതും ശ്രദ്ധിക്കണം. പുരയുള്ളവര്‍ക്ക് തീ ഭയം കാണും.

പ്രതിപക്ഷ നേതാവ് എന്ന നിലയില്‍ രാഷ്ട്രീയ വിരോധം തീര്‍ക്കാന്‍ ഏത് കാര്യങ്ങളും ഏറ്റെടുക്കുന്നത് ശരിയല്ല. അത് സമൂഹത്തിന്റെ പൊതുസംശുദ്ധിയെ ദുര്‍ബലപ്പെടുത്തുകയില്ലേ എന്നുകൂടി പരിശോധിക്കണം.

മറ്റൊരാളുടെ ഭാര്യയായ കുട്ടിയുള്ള യുവതിയെ പ്രണയിച്ച് വിവാഹം കഴിച്ച് ഇപ്പോള്‍ അവരെ അനാഥയാക്കി വേറൊരു യുവതിക്കൊപ്പം കഴിയുന്ന ഒരാളെ കുറിച്ച് യാതൊരു പരാമര്‍ശവും വിഷയ അവതാരികയുടെയോ ഇറങ്ങിപ്പോകാന്‍ നേതൃത്വം കൊടുത്ത പ്രതിപക്ഷ നേതാവിന്റെയോ പ്രസംഗത്തില്‍ കണ്ടില്ല. ഇതുകൂടെ ഇവരുടെ ചര്‍ച്ചയില്‍ വരേണ്ടതായിരുന്നു. മറുപടി പറയേണ്ട മന്ത്രി അവര്‍ക്ക് മറുപടി പറയേണ്ട വിഷയങ്ങളെ കുറിച്ച് മാത്രമേ പറയേണ്ടതൊള്ളു.

കോണ്‍ഗ്രസ് പാര്‍ട്ടി ഒരു ദേശീയ പാര്‍ട്ടിയാണ്. അതിന് ഒരു ദേശീയ നയമുണ്ട്. ഒരു സാമൂഹിക സാംസ്‌കാരിക നയമുണ്ട്. അതുകൂടി മനസ്സിലാക്കി, രാഷ്ട്രീയ അപസ്മാരം ഉപേക്ഷിച്ച് വസ്തുതകളിലൂടെ കടന്നുപോകാനും വിശകലനം ചെയ്യാനും ഇത്തരം വിഷയങ്ങള്‍ ഏറ്റെടുക്കുമ്പോള്‍ പ്രതിപക്ഷ നേതാവിന് കഴിയേണ്ടതുണ്ട്.

കുഞ്ഞിന്റെ അവകാശം അമ്മയ്ക്ക് തന്നെയാണ് എന്ന് പൂര്‍ണ്ണമായും അംഗീകരിക്കുന്നു. പക്ഷേ ഒരു അമ്മ പ്രസവിച്ച് മൂന്ന് ദിവസത്തിനകം ഇത്തരത്തിലുള്ള ഒരു നിലപാട് സ്വീകരിക്കുമ്പോള്‍ അതിന്റെ പശ്ചാത്തലം ചിന്തിക്കാന്‍ കഴിയുന്നവര്‍ മനസ്സിലാക്കണം. അമ്മയ്ക്ക് തന്നെയാണ് കുഞ്ഞിന്റെ അവകാശം. ഒരു അമ്മയും ഒരിക്കലും കുഞ്ഞിനെ ഉപേക്ഷിക്കുന്ന നിലപാട് സ്വീകരിക്കരുത്. നമ്മുടെ സമൂഹത്തില്‍ നിരവധി അഭിമാനങ്ങളും ദുരഭിമാനങ്ങളും ഉണ്ട്. ഈ കാര്യങ്ങളെല്ലാം എല്ലാവരും പരിശോധനകള്‍ക്ക് വിധേയമാക്കണം.

First published:

Tags: E p jayarajan