പ്രവാസി വ്യവസായിയുടെ കൺവെൻഷൻ സെന്ററിന് അനുമതി നൽകാതിരുന്ന ആന്തൂർ നഗരസഭ ഇ.പി ജയരാജന്റെ മകന്റെ റിസോർട്ടിന് വേണ്ടി ഏക്കർ കണക്കിന് മണ്ണ് നീക്കാൻ ചട്ടം ലംഘിച്ച് അനുമതി നൽകിയിരുന്നുവെന്നാണ് കെ. സുധാകരൻ പറഞ്ഞത്
തിരുവനന്തപുരം: കെ സുധാകരൻ എം പിയെ അധിക്ഷേപിച്ച് മന്ത്രി ഇ പി ജയരാജൻ. ഇ പി ജയരാജന്റെ മകൻ റിസോർട്ട് ആരംഭിക്കാൻ ശ്രമിക്കുന്നത് ചട്ടങ്ങൾ ഒന്നും പാലിക്കാതെയാണെന്ന സുധാകരന്റെ ആരോപണത്തെ കുറിച്ച് ചേദിച്ചപ്പോൾ അവന് പ്രാന്താണെന്നായിരുന്നു മന്ത്രിയുടെ മറുപടി. കഞ്ചിക്കോട്ട് വ്യവസായ പ്രശ്നത്തെക്കുറിച്ച് പറയാൻ വിളിച്ചുചേർത്ത വാർത്താസമ്മേനത്തിനിടെയാണ് ഇ.പി. ജയരാജൻ ഇക്കാര്യം പറഞ്ഞത്.
പ്രവാസി വ്യവസായിയുടെ കൺവെൻഷൻ സെന്ററിന് അനുമതി നൽകാതിരുന്ന ആന്തൂർ നഗരസഭ ഇ.പി ജയരാജന്റെ മകന്റെ റിസോർട്ടിന് വേണ്ടി ഏക്കർ കണക്കിന് മണ്ണ് നീക്കാൻ ചട്ടം ലംഘിച്ച് അനുമതി നൽകിയിരുന്നുവെന്നാണ് കെ. സുധാകരൻ പറഞ്ഞത്. കൺവെൻഷൻ സെന്ററിന് മാത്രം അനുമതി കൊടുക്കാതിരുന്നതിന്റെ കാരണം ദുരൂഹമാണ്. ആത്മഹത്യക്ക് ഉത്തരവാദി നഗരസഭയാണ്. ആത്മഹത്യയെപ്പറ്റി വിശദമായ പൊലീസ് അന്വേഷണം വേണമെന്നും നഗരസഭാ ചെയർപേഴ്സൺ രാജി രാജി വെയ്ക്കണമെന്നും കെ.സുധാകരൻ ആവശ്യപ്പെട്ടിരുന്നു.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.