• HOME
 • »
 • NEWS
 • »
 • kerala
 • »
 • 'സെക്സിന് പോകണമെന്ന് ഇ-പാസ് അപേക്ഷ'; പിടിയിലായ അപേക്ഷകൻ പൊലീസിനെ ചിരിപ്പിച്ചു!

'സെക്സിന് പോകണമെന്ന് ഇ-പാസ് അപേക്ഷ'; പിടിയിലായ അപേക്ഷകൻ പൊലീസിനെ ചിരിപ്പിച്ചു!

ക​ണ്ണൂ​രി​ലു​ള്ള ഒ​രു സ്ഥ​ല​ത്തു വൈ​കു​ന്നേ​രം സെ​ക്സി​ന് പോ​ക​ണം എ​ന്നാ​യി​രു​ന്നു ഇരിണാവ് സ്വദേശിയായ അ​പേ​ക്ഷ​ക​ന്‍റെ ആ​വ​ശ്യം. അ​പേ​ക്ഷ വാ​യി​ച്ചു ഞെ​ട്ടി​യ പോ​ലീ​സ് വി​വ​രം എ എസ് പിക്കു കൈ​മാ​റി.

പ്രതീകാത്മക ചിത്രം

പ്രതീകാത്മക ചിത്രം

 • Share this:
  ക​ണ്ണൂ​ര്‍: ലോക്കഡൌൺ പ്രഖ്യാപിച്ചതിനെ പിന്നാലെ യാത്രാനുമതിയ്ക്കായി പൊലീസ് ഇ-പാസ് സംവിധാനം ഏർപ്പെടുത്തിയിരിക്കുകയാണ്. ദിവസവും ആയിരകണക്കിന് അപേക്ഷകളാണ് പൊലീസിന് ഇതുസംബന്ധിച്ച് ലഭിക്കുന്നത്. എന്നാൽ ഇവയിൽ ഭൂരിഭാഗവും അനാവശ്യ യാത്രകൾക്കുള്ളതാണ്. ഇത്തരം അപേക്ഷകൾ പൊലീസ് തള്ളി കളയുകയും ചെയ്യുന്നുണ്ട്.

  എന്നാൽ കഴിഞ്ഞ ദിവസം കണ്ണൂരിൽ ലഭിച്ച ഇ-പാസ് അപേക്ഷ കണ്ടു പൊലീസ് ശരിക്കുമൊന്ന് ഞെട്ടി. ക​ണ്ണൂ​രി​ലു​ള്ള ഒ​രു സ്ഥ​ല​ത്തു വൈ​കു​ന്നേ​രം സെ​ക്സി​ന് പോ​ക​ണം എ​ന്നാ​യി​രു​ന്നു ഇരിണാവ് സ്വദേശിയായ അ​പേ​ക്ഷ​ക​ന്‍റെ ആ​വ​ശ്യം. അ​പേ​ക്ഷ വാ​യി​ച്ചു ഞെ​ട്ടി​യ പോ​ലീ​സ് വി​വ​രം എ എസ് പിക്കു കൈ​മാ​റി. ക​ക്ഷി​യെ കൈ​യോ​ടെ പൊ​ക്കാ​ന്‍ വ​ള​പ​ട്ട​ണം പോ​ലീ​സി​നു നി​ര്‍​ദേ​ശവും ന​ല്‍​കി.

  അധികം വൈകാതെ പൊലീസ് വിചിത്രമായ ആവശ്യം ഉന്നയിച്ച അപേക്ഷകനെ കൈയോടെ പൊക്കി. കക്ഷിയെ ക​ണ്ണൂ​ര്‍ എ എസ് പി ഓ​ഫീ​സി​ലെ​ത്തി​ച്ചു. ക​ക്ഷി​യെ ചോ​ദ്യം ചെ​യ്ത​പ്പോ​ഴാ​ണ് പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ക്ക് സംഭവത്തിലെ തമാശ മനസിലായത്. വൈകുന്നേരം 'സി​ക്സ് ഒ ​ക്ലോ​ക്കി​ന് 'പു​റ​ത്തി​റ​ങ്ങ​ണം എ​ന്നാ​ണ് പിടിയിലായ ആൾ എ​ഴു​താ​ന്‍ ഉദ്ദേശി​ച്ച​ത്. എ​ന്നാ​ല്‍, എ​ഴു​തി വ​ന്ന​പ്പോ​ള്‍ 'സി​ക്സ്' സെ​ക്സ് ആ​യ​താ​ണ്.

  ടൈപ്പ് ചെയ്തപ്പോൾ സംഭവിച്ച തെറ്റ് മനസിലാക്കാതെ അപേക്ഷ സമർപ്പിക്കുകയും ചെയ്തു. ഇതാണ് സംഭവിച്ചത്. കാര്യം മനസിലായ പൊലീസ് ഉദ്യോഗസ്ഥർ അപേക്ഷകനെ വിട്ടയച്ചു.

  യാത്രയ്ക്കായി പൊലീസ് ഏർപ്പെടുത്തിയ യാത്രാ പാസ് സംവിധാനം ദുരുപയോഗം ചെയ്യരുതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. 12 മണിക്കൂറിനകം ഒരു ലക്ഷം അപേക്ഷകളാണ് ലഭിച്ചത്. ഇത്രയും അപേക്ഷകർക്ക് പാസ് നൽകുന്നത് ലോക്ഡൗണിന്റെ ലക്ഷ്യത്തെത്തന്നെ പരാജയപ്പെടുത്തുന്നതാണ്. അതിനാൽ യാത്രയുടെ ഉദ്ദേശ്യം ശരിയായി വിലയിരുത്തി ആവശ്യത്തിന്റെ ഗൗരവസ്ഥിതി ബോധ്യപ്പെട്ട് മാത്രമേ പാസ് നൽകാവൂ എന്ന് നിർദ്ദേശിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി നിർദേശിച്ചു. ഫേസ്ബുക്ക് പോസ്റ്റിൽ അറിയിച്ചു.

  മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റ് പൂർണരൂപം

  Also Read- ഇരുപത്തിയൊന്നാമത്തെ ആൾ വിവാഹത്തിന് എത്തിയാൽ പങ്കെടുത്ത എല്ലാവർക്കുമെതിരെ കേസ്; രണ്ടു വർഷം തടവും

  അവശ്യസർവ്വീസ് വിഭാഗത്തിൽ പെടുത്തിയിട്ടുളളവർക്ക് അതത് സ്ഥാപനത്തിന്റെ തിരിച്ചറിയൽ കാർഡ് ഉണ്ടെങ്കിൽ പാസ് വേണ്ട. ദിവസേന യാത്രചെയ്യേണ്ടിവരുന്ന വീട്ടുജോലിക്കാർ, ഹോംനഴ്സുമാർ, തൊഴിലാളികൾ എന്നിങ്ങനെയുളളവർക്ക് സാധാരണഗതിയിൽ തിരിച്ചറിയൽ കാർഡ് ഉണ്ടാകണമെന്നില്ല. ഈ വിഭാഗത്തിൽപെട്ടവർ അപേക്ഷിച്ചാൽ മുൻഗണനാ അടിസ്ഥാനത്തിൽ പാസ് നൽകാൻ പോലീസിന് നിർദ്ദേശം നൽകി. തൊട്ടടുത്ത കടയിൽ നിന്ന് മരുന്ന്, ഭക്ഷണം, പാൽ, പച്ചക്കറികൾ എന്നിവ വാങ്ങാൻ പോകുമ്പോൾ സത്യവാങ്മൂലം കൈയ്യിൽ കരുതിയാൽ മതി.

  പോലീസ് ഇ-പാസ് : ആറുമണിവരെ അപേക്ഷിച്ചത് 3,79,618 പേര്‍

  അത്യാവശ്യഘട്ടങ്ങളില്‍ യാത്ര ചെയ്യുന്നതിനുളള പോലീസിന്‍റെ ഓണ്‍ലൈന്‍ ഇ-പാസിന് അപേക്ഷിച്ചത് 3,79,618 പേര്‍. ഇതില്‍ 44,902 പേര്‍ക്ക് യാത്രാനുമതി നല്‍കി. 2,89,178 പേര്‍ക്ക് അനുമതി നിഷേധിച്ചു. 45,538 അപേക്ഷകള്‍ പരിഗണനയിലാണ്. ചൊവ്വാഴ്ച വൈകുന്നേരം ആറുമണിവരെയുളള കണക്കാണിത്.

  ആശുപത്രി യാത്രയ്ക്ക് പാസ് നിർബന്ധമല്ല; മെഡിക്കൽ രേഖകളും സത്യവാങ്‌മൂലവും കരുതുക

  ലോക്ക് ഡൗണിനോടനുബന്ധിച്ച് പോലീസ് ഏർപ്പെടുത്തിയ ഓൺലൈൻ പാസ് സംവിധാനത്തിലേയ്ക് ആയിരക്കണക്കിന് അപേക്ഷകളാണു ലഭിച്ചത്. ഇത്രയും പേർക്കു പാസ് നൽകിയാൽ ലോക്ഡൗണിന്റെ ലക്ഷ്യം പരാജയപ്പെടും. അവശ്യസാധനങ്ങൾ വാങ്ങുന്നതിനുള്ള അപേക്ഷകളാണ് ഭൂരിഭാഗവും.
  അത്യാവശ്യ യാത്രകൾക്ക് മാത്രമാണ് ഇപ്പോൾ പാസ് അനുവദിക്കുന്നത്.

  തൊട്ടടുത്ത കടയിൽ നിന്നു മരുന്ന്, ഭക്ഷണം, പാൽ, പച്ചക്കറികൾ എന്നിവ വാങ്ങാൻ പോകുന്നവർ പാസ്സിന് അപേക്ഷിക്കേണ്ടതില്ല സത്യവാങ്മൂലം ‍കയ്യിൽ കരുതിയാൽ മതി.അവശ്യസാധനങ്ങൾ വാങ്ങുന്നതിനു പുറത്തിറ‍ങ്ങാമെന്നാണെങ്കിലും അതു ദുരുപയോഗം ചെയ്താൽ കർശന നടപടി സ്വീകരിക്കും.

  ആശുപത്രി യാത്രകൾക്ക് പാസ് നിർബന്ധമല്ല എന്നാൽ മെഡിക്കൽ രേഖകളും സത്യവാങ്‌മൂലവും
  കയ്യിൽ കരുതുക.ഒരു വാഹനത്തിൽ പരമാവധി 3 പേർക്കു വരെ യാത്ര ചെയ്യാം

  അവശ്യ സർവീസ് വിഭാഗത്തിലുള്ളവർക്ക് അതതു സ്ഥാപനത്തിന്റെ തിരിച്ചറിയൽ കാർഡ് ഉണ്ടെങ്കിൽ പാസ് വേണ്ട.
  Published by:Anuraj GR
  First published: