HOME » NEWS » Kerala » E SREEDHARAN DOMINATES PALAKKAD THOUGH NUMBER OF LEADING VOTES DROPS

Kerala Assembly Election Result | ലീഡ് കുറഞ്ഞെങ്കിലും പാലക്കാട് മുന്നേറ്റം തുടർന്ന് ഇ ശ്രീധരൻ

തപാൽ വോട്ടുകളിലും ശ്രീധരനായിരുന്നു മുന്നേറ്റം. മൂന്നാം റൗണ്ടിൽ ലീഡ് നിലയിൽ നേരിയ കുറവുണ്ടായിട്ടുണ്ട്.

News18 Malayalam | news18-malayalam
Updated: May 2, 2021, 11:23 AM IST
Kerala Assembly Election Result | ലീഡ് കുറഞ്ഞെങ്കിലും പാലക്കാട് മുന്നേറ്റം തുടർന്ന് ഇ  ശ്രീധരൻ
E Sreedharan
  • Share this:
പാലക്കാട്: നിയമസഭാ തെരഞ്ഞെടുപ്പിൽ വോട്ടെണ്ണൽ മൂന്നു മണിക്കൂർ പിന്നിടുമ്പോൾ പാലക്കാട് നിയമസഭാ മണ്ഡലത്തിൽ ബി.ജെ.പി സ്ഥാനാർഥി ഇ ശ്രീധരൻ ലീഡ് തുടരുന്നു. ആദ്യ രണ്ട് റൗണ്ടുകളിലും ശ്രീധരൻ ലീഡ് നിലനിർത്തി. തപാൽ വോട്ടുകളിലും ശ്രീധരനായിരുന്നു മുന്നേറ്റം. മൂന്നാം റൗണ്ടിൽ  ലീഡ് നിലയിൽ നേരിയ കുറവുണ്ടായിട്ടുണ്ട്.

രണ്ടാം റൗണ്ടിൽ ലീഡ് നില 3000 ത്തിലേക്ക് എത്തി . കൽപ്പാത്തിയും പുത്തൂരും അടക്കം യുഡിഎഫ് സ്വാധീന മേഖലകളിലെ ശ്രീധരനാണ് മുന്നേറിയത്. എന്നാൽ മൂന്നാം റൗണ്ടിലേക്ക് കടന്നപ്പോൾ ലീഡ് കുറഞ്ഞു.

നിയമസഭ തെരഞ്ഞെടുപ്പില്‍ വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ പത്തനംതിട്ട ജില്ലയിലെ എല്ലാ മണ്ഡലങ്ങളിലും ഇടത് സ്ഥാനാർഥികൾ ലീഡ് ചെയ്യുന്നു. ആദ്യമണിക്കൂറിലെ ഫലസൂചനകളനുസരിച്ച് ജില്ലയിലെ അഞ്ച് മണ്ഡലങ്ങളിലും എല്‍.ഡി.എഫിനാണ് ലീഡ്. ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ കോന്നിയിൽ മൂന്നാം സ്ഥാനത്താണ്.

തിരുവല്ലയില്‍ മാത്യു ടി. തോമസും കോന്നിയില്‍ കെ.യു. ജനീഷ്‌കുമാറും അയിരത്തിലധികം വോട്ടുകൾക്ക് മുന്നിലാണ്. കോന്നിയിലെ വോട്ടെണ്ണലില്‍ ആദ്യഘട്ടത്തില്‍ യു.ഡി.എഫിന്റെ റോബിന്‍ പീറ്ററായിരുന്നു മുന്നില്‍.

ലീഡ് നില @ 11 AM

പെരുമ്പാവൂർ UDF 1331, അങ്കമാലി UDF 3060, ആലുവ UDF 2009, കളമശ്ശേരി LDF 2002, പറവൂർ UDF 1353, വൈപ്പിൻ LDF 2755, കൊച്ചി LDF 8969, തൃപ്പൂണിത്തുറ LDF 9, എറണാകുളം UDF 978, തൃക്കാക്കര UDF 2438, കുന്നത്തുനാട് LDF 1182, പിറവം UDF 3695, മൂവാറ്റുപുഴ LDF 800, കോതമംഗലം LDF 1700, തൊടുപുഴ UDF - 4074, ഇടുക്കി LDF 3392, ഉടുമ്പൻചോല LDF 20511, പീരുമേട് UDF 1788, ദേവികുളം LDF 3548

ധർമ്മടം മണ്ഡലത്തിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ ലീഡ് നില 7810 ആയി. പൂഞ്ഞാറിൽ പിസി ജോർജ് രണ്ടാമതെത്തി. തീക്കോയി പൂഞ്ഞാർ തെക്കേക്കാര പഞ്ചായത്തുകളിൽ പിസി ജോർജ് മുന്നിലെത്തി.  കായംകുളത്ത് സിറ്റിംഗ് എംൽഎ  യു പ്രതിഭ 21 2 3 വോട്ടിന്റെ ലീഡ് നേടി മുന്നേറുന്നു. നേമത്ത്
കുമ്മനത്തിന്റെ ലീഡ് 786 ആയി കുറഞ്ഞു. കോവളം മണ്ഡലത്തില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി എം. വിന്‍സന്റ് 2541 വോട്ടിനു ലീഡ് ചെയ്യുന്നു.

Election Result Live | ഭരണത്തുടർച്ചയോ ഭരണമാറ്റമോ? LDF 93, UDF 44, NDA 3

എൽ.ഡി.എഫ് ലീഡ് ചെയ്യുന്ന മണ്ഡലങ്ങൾ
കൊച്ചി
കോതമംഗലം
കളമശ്ശേരി
വൈപ്പിൻ
മൂവാറ്റുപുഴ
തൃപ്പൂണിത്തുറ

യു.ഡി.എഫ് ലീഡ് ചെയ്യുന്ന മണ്ഡലങ്ങൾ
എറണാകുളം
തൃക്കാക്കര
കുന്നത്തുനാട്
പിറവം
പെരുമ്പാവൂർ
അങ്കമാലി
ആലുവ
പറവൂർ
Published by: Aneesh Anirudhan
First published: May 2, 2021, 11:23 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories