പാലാരിവട്ടം പാലം പൊളിച്ചുമാറ്റണോ? ഇ ശ്രീധരന് പരിശോധന നടത്തുന്നു
പാലാരിവട്ടം പാലം പൊളിച്ചുമാറ്റണോ? ഇ ശ്രീധരന് പരിശോധന നടത്തുന്നു
പാലത്തിന് അടിയിലെ പരിശോധന പൂര്‍ത്തിയാക്കിയ ശേഷമാണ് സംഘം പാലത്തിന്റെ മുകള്‍ ഭാഗത്ത് പരിശോധന നടത്തുന്നത്. പാലത്തില്‍ സ്പാനിന്റെ താഴ്ഭാഗത്ത് ഫില്ലറുകളിലാണ് കൂടുതല്‍ തകരാറുകള്‍ സംഭവിച്ചിരിക്കുന്നത്.
കൊച്ചി: നിര്മ്മാണത്തകരാറിനെ തുടര്‍ന്ന് അറ്റകുറ്റപ്പണികള്‍ക്കായി അടച്ചിട്ട പാലാരിവട്ടം മേല്‍പ്പാലത്തില്‍ ഇ. ശ്രീധരന്റെ നേതൃത്വത്തിലുള്ള വിദഗ്ധ സംഘം പരിശോധന നടത്തുന്നു. കോണ്‍ക്രീറ്റ് സ്പെഷലിസ്റ്റായ മഹേഷ് ടണ്ടണ്, ചെന്നൈ, കാണ്‍പൂര്‍ ഐ.ഐ.ടികളിലെ വിദഗ്ധര്‍ എന്നിവര്‍ ഉള്‍പ്പെട്ട സംഘമാണ് മെട്രോമാനൊപ്പമുള്ളത്. സംസ്ഥാന സര്‍ക്കാരിന്റെ ആവശ്യ പ്രകാരമാണ് പരിശോധന. ഈ സംഘം നല്കുന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ പാലം പൂര്‍ണമായും പൊളിച്ചു മാറ്റണമോയെന്ന് സര്‍ക്കാര്‍ തീരുമാനിക്കും.
പാലത്തിന് അടിയിലെ പരിശോധന പൂര്‍ത്തിയാക്കിയ ശേഷമാണ് സംഘം പാലത്തിന്റെ മുകള്‍ ഭാഗത്ത് പരിശോധന നടത്തുന്നത്. പാലത്തില്‍ സ്പാനിന്റെ താഴ്ഭാഗത്ത് ഫില്ലറുകളിലാണ് കൂടുതല്‍ തകരാറുകള്‍ സംഭവിച്ചിരിക്കുന്നത്.
കോണ്‍ക്രീറ്റ് സ്പെഷലിസ്റ്റിന്റെ സഹായത്തോടെ പാലം പരിശോധിക്കണമെന്ന് മുഖ്യമന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചയില്‍ ഇ ശ്രീധരന് ആവശ്യപ്പെട്ടിരുന്നു. ഇതേത്തുടര്‍ന്ന് ശ്രീധരനോട് തന്നെ അത് പരിശോധിക്കാന്‍ സര്‍ക്കാര്‍ ആവശ്യപ്പെടുകയായിരുന്നു. പാലത്തിന്റെ ബലക്ഷയത്തെക്കുറിച്ച് പഠിച്ച ചെന്നൈ ഐ.ഐ.ടി.യിലെ സ്ട്രക്ചറല്‍ എന്‍ജിനീയര്‍ പ്രൊഫ. പി. അളഗ സുന്ദരമൂര്‍ത്തിയും ഇ. ശ്രീധരനൊപ്പമുള്ള വിദഗ്ധ സംഘത്തിലുണ്ട്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.