നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • Assembly Election 2021 | ഇ. ശ്രീധരനെ ഒഴിവാക്കി; സഞ്ജു സാംസൺ ഇനി കേരളത്തിൻറെ തെരഞ്ഞെടുപ്പ് ഐക്കൺ

  Assembly Election 2021 | ഇ. ശ്രീധരനെ ഒഴിവാക്കി; സഞ്ജു സാംസൺ ഇനി കേരളത്തിൻറെ തെരഞ്ഞെടുപ്പ് ഐക്കൺ

  ശ്രീധരൻറെ ചിത്രം എല്ലാ ഓഫീസുകളിൽ നിന്നും നീക്കം ചെയ്യാനും മുഖ്യ തെരഞടുപ്പ് ഓഫീസർ ടിക്കാറാം മീണ ജില്ലാ കളക്ടർമാർക്കും മറ്റ് തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർക്കും നിർദ്ദേശം നൽകി.

  ഇ ശ്രീധരൻ, സഞ്ജു സാംസൺ

  ഇ ശ്രീധരൻ, സഞ്ജു സാംസൺ

  • Share this:
  തിരുവനന്തപുരം: സംസ്ഥാനത്തിൻറെ തെരഞ്ഞെടുപ്പ് ഐക്കണായി ഇന്ത്യൻ ക്രിക്കറ്റ് താരം സഞ്ജു സാംസണെ തെരഞ്ഞെടുത്തു.
  മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറാണ് ഐക്കണെ നിയമിക്കുന്നത്. തെരഞ്ഞെടുപ്പിൻറെ പ്രാധാന്യം ജനങ്ങളെ ബോധ്യപ്പെടുത്താനും തെരഞ്ഞെടുപ്പ് പ്രക്രിയുമായി പരമാവധി സഹകരണം ഉറപ്പാക്കാനുമാണ് സംസ്ഥാനത്തെ പ്രമുഖ വ്യക്തികളെ ഐക്കൺ ആയി തെരഞ്ഞെടുക്കുന്നത്.

  ഇ.ശ്രീധരനും കെ.എസ്. ചിത്രയും ആയിരുന്നു 2019 ലോക്സഭാ തെരഞ്ഞെടുപ്പിലെ ഐക്കൺ. ബി ജെ പിയിൽ ചേർന്നതനെ തുടർന്നാണ് ഇ. ശ്രീധരനെ ഒഴിവാക്കിയത്. ശ്രീധരൻറെ ചിത്രം എല്ലാ ഓഫീസുകളിൽ നിന്നും നീക്കം ചെയ്യാനും മുഖ്യ തെരഞടുപ്പ് ഓഫീസർ ടിക്കാറാം മീണ ജില്ലാ കളക്ടർമാർക്കും മറ്റ് തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർക്കും നിർദ്ദേശം നൽകി. കെ എസ് ചിത്ര ഐക്കണായി തുടർന്നേക്കും. ഇതിനുള്ള അനുവാദം ആവശ്യപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മീഷൻ ചിത്രയെ സമീപിച്ചിട്ടുണ്ട്.

  ബി.ജെ.പിയിൽ ചേർന്ന ഇ . ശ്രീധരൻ കെ സുരേന്ദ്രൻ നടത്തിയ വിജയ യാത്രയുടെ സമാപന സമ്മേളനത്തിലും പങ്കെടുത്തു. ഈ പ്രായത്തിലും ദേഹബലവും ആത്മബലവും ഉണ്ടെന്നും അത് കേരളത്തിന് വേണ്ടി വിനിയോഗിക്കാനാണ് ബിജെപിയിലേക്ക് വന്നതെന്നും അദ്ദേഹം പറഞ്ഞു. 67 വർഷം ഔദ്യോഗിക ജീവിതം നയിച്ച് രാഷ്ട്രീയത്തിലേക് പെട്ടെന്ന് വന്നത് ആശ്ചര്യം തോന്നുന്നു. ഏത് ചുമതല തന്നാലും, ഇതു വരെ ചെയ്ത മാതൃകയിൽ ഏറ്റവും പ്രാപ്തിയും പരിചയവും കൊണ്ട് നേരിടാൻ സന്നദ്ധനാണെന്നും ഇ ശ്രീധരൻ പറഞ്ഞു.

  ലോക സമസ്താ സുഖിനോ ഭവന്തു എന്നു പറഞ്ഞു കൊണ്ടാണ് ഇ ശ്രീധരൻ പ്രസംഗം അവസാനിപ്പിച്ചത്. നേരത്തെ ആഭ്യന്തര മന്ത്രി അമിത് ഷാ ഷാൾ അണിയിച്ചാണ് ഇ ശ്രീധരനെ സ്വീകരിച്ചത്. അമിത് ഷായെ പൊന്നാട അണിയിക്കാൻ നിയോഗിച്ചിരുന്നത് ശ്രീധരനെ ആയിരുന്നു. എന്നാൽ ആ പൊന്നാട തിരികെ ശ്രീധരനെ അണിയിക്കുകയാണ് അമിത് ഷാ ചെയ്തത്.

  കേരളം അഴിമതിയുടെയും രാഷ്ട്രീയ അക്രമത്തിന്റെയും പേരിൽ അറിയപ്പെടുന്നുവെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പറഞ്ഞു. ബി ജെ പി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ നടത്തിയ വിജയ യാത്രയുടെ സമാപന സമ്മേളനം തിരുവനന്തപുരം ശംഖുമുഖത്ത് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അമിത് ഷാ. സാമൂഹിക പരിഷ്കരണത്തിന്റെയും നവോഥാനത്തിന്റെയും ഭൂമിയായിരുന്നു കേരളം. എന്നാൽ ഇന്ന് ഇത് അഴിമതിയുടെ നാടാണ്. യുഡിഎഫ് വരുമ്പോൾ സോളാർ ആണെങ്കിൽ എൽഡിഎഫ് വരുമ്പോൾ ഡോളർ കടത്താണ് നടക്കുന്നതെന്നും അമിത് ഷാ പറഞ്ഞു.

  Also Read- Amit Shah | കേരളം അഴിമതിയുടെയും രാഷ്ട്രീയ അക്രമത്തിന്റെയും പേരിൽ അറിയപ്പെടുന്നുവെന്ന് അമിത് ഷാ

  നാട്ടിൽ മാറ്റമുണ്ടാക്കു എന്ന ലക്ഷത്തോടെയുള്ള യാത്രയാണ് ഇന്ന് സമാപിക്കുന്നതെന്ന് അമിത് ഷാ പറഞ്ഞു. സ്വയം പര്യാപ്ത കേരളത്തിനായുള്ള തുടക്കം കുറിച്ചു. ഒരു കാലത്ത് വികസനത്തിന്റെ കാര്യത്തിൽ ഒന്നാം സ്ഥാനത്ത് നിന്ന കേരളം എൽ ഡി എഫും യു ഡി എഫും ദുരിതാവസ്ഥയിലാക്കി. എൽഡിഎഫ് യൂഡിഎഫും തമ്മിൽ അഴിമതിയ്ക്ക് വേണ്ടിയുള്ള മത്സരം നടക്കുന്നു. ഡോളർ കടത്ത് കേസിലെ മുഖ്യ പ്രതി മുഖ്യമന്ത്രിയുടെ ഓഫീസിൽ ജോലി ചെയ്തിരുന്നയാളാണോയെന്ന് അദ്ദേഹം തുറന്നു പറയണമെന്ന് അമിത് ഷാ ആവശ്യപ്പെട്ടു.

  E Sreedharan, Bharatiya Janata Party (BJP), Kerala Assembly Elections 2021, Metro Man, Election Commission, sanju v samson,
  Published by:Aneesh Anirudhan
  First published: