• HOME
  • »
  • NEWS
  • »
  • kerala
  • »
  • E Sreedharan| 'പ്രായമായി; ഇനി സജീവരാഷ്ട്രീയ പ്രവർത്തനത്തിനില്ല; ബിജെപിയിൽ പ്രത്യേക ക്ഷണിതാവായി തുടരും': ഇ. ശ്രീധരൻ

E Sreedharan| 'പ്രായമായി; ഇനി സജീവരാഷ്ട്രീയ പ്രവർത്തനത്തിനില്ല; ബിജെപിയിൽ പ്രത്യേക ക്ഷണിതാവായി തുടരും': ഇ. ശ്രീധരൻ

കേരളത്തിലെ ബിജെപിക്കാർ ഇതുപോലെ മുന്നോട്ടു പോയിട്ട് കാര്യമില്ലെന്നും ഇ. ശ്രീധരൻ

ഇ ശ്രീധരൻ

ഇ ശ്രീധരൻ

  • Last Updated :
  • Share this:
മലപ്പുറം: സജീവ രാഷ്ട്രീയത്തിലേക്ക് ഇനിയില്ലെന്ന് മെട്രോ മാൻ (Metro Man)  ഇ ശ്രീധരൻ (E Sreedharan). എന്നാൽ ബിജെപിയുമായി ഉള്ള സഹകരണം തുടരും. പല കാര്യങ്ങളിലും മാറ്റം വരുത്താതെ കേരളത്തിൽ ബിജെപിക്ക് രക്ഷയില്ലെന്നും ഇ.ശ്രീധരൻ പൊന്നാനിയിൽ പറഞ്ഞു.

ഇ. ശ്രീധരൻ്റേ വാക്കുകൾ ഇങ്ങനെ." ഒരു ബ്യൂറോക്രാറ്റായാണ് തെരഞ്ഞെടുപ്പിൽ മൽസരിച്ചത്. പരാജയം പലതും പഠിപ്പിച്ചു. ആ സമയത്ത് അല്പം വിഷമം ഉണ്ടായിരുന്നു, പക്ഷേ ഇപ്പോൾ ഇല്ല. ഒരു എംഎൽഎ വിചാരിച്ചതു കൊണ്ട് മാത്രം വലിയ കാര്യങ്ങൾ ഒന്നും ചെയ്യാനാകില്ല.  അതിന് ഭരണം കൂടി വേണം. ഇനി രാഷ്ട്രീയത്തിൽ സജീവമായി തുടരാൻ ആകില്ല.പ്രായം കൂടി പരിഗണിച്ചാണ് സജീവ രാഷ്ട്രീയത്തിലേക്കില്ലെന്ന തീരുമാനം എടുത്തത്. ആ കാലം കഴിഞ്ഞു. ഇപ്പോൾ തന്നെ വയസ് 90 ആയി. ഈ വയസിൽ ഇനി വയ്യ. പക്ഷേ ബിജെപിയുമായി സഹകരിച്ച് തന്നെ പോകും. ക്ഷണിതാവ് എന്ന നിലയിൽ ആണ് ബിജെപി തനിക്ക് സ്ഥാനം തന്നിട്ടുള്ളത്. "  ഇ.ശ്രീധരൻ വ്യക്തമാക്കി.

" രാഷ്ട്രീയത്തിൽ ഇറങ്ങിയ സമയത്ത് നല്ല പ്രതീക്ഷ ഉണ്ടായിരുന്നു. അന്ന് ബിജെപിക്ക് 16 - 17 % വോട്ട് ഉണ്ടായിരുന്നു. അത് 18 - 19 % ആയിരുന്നു എങ്കിൽ അധികാരികളെ നയിക്കാൻ ഉള്ള ത്രാണി ഉണ്ടാകുമായിരുന്നു. പക്ഷേ അത് 15 ശതമാനം ആയി കുറഞ്ഞു. ഇനി അതിൽ ആരെയും കുറ്റം പറയാൻ ഇല്ല." ഇതുപോലെ മുന്നോട്ടു പോയാൽ കേരളത്തിൽ ബിജെപിക്ക് രക്ഷയില്ല. എന്നാൽ നയങ്ങളിൽ മാറ്റം വരുത്തിയാൽ കേരളത്തിലും അധികാരത്തിലെത്താനാകുമെന്നും ഇ.ശ്രീധരൻ പറഞ്ഞു."

Also Read- 'K-Rail അപ്രായോഗികം; പദ്ധതിയെ എതിർക്കുന്നത് ആസൂത്രണത്തിലെ പിഴവുകാരണം': മെട്രോമാൻ ഇ ശ്രീധരൻ

''കേരളത്തിലെ ബിജെപി ഇതുപോലെ മുന്നോട്ടു പോയിട്ട് കാര്യമില്ല. ചില മാറ്റങ്ങൾ വരുത്തണം. നയങ്ങൾ ഒക്കെ മാറ്റി വേണം മുന്നോട്ട് പോകാൻ. രണ്ടു മൂന്നു വർഷം അതിന് സമയവുമുണ്ട്. അത് എന്തെല്ലാമാണെന്ന് പാർട്ടി നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. "

താൻ പല പ്രവർത്തനങ്ങളുമായി സജീവം ആണ്. അമ്മയുടെ പേരിൽ ഉള്ള ട്രസ്റ്റ് ഉണ്ട്, ഭാരതപ്പുഴക്ക് വേണ്ടിയുള്ള  ഫ്രണ്ട്സ് ഓഫ് ഭാരതപ്പുഴ എന്ന സംഘടന, ഗുരുവായൂർ കേന്ദ്രമാക്കി അഷ്ടപദി ആട്ടം എന്ന ഒരു സംഘടന എന്നിവയുടെ പ്രവർത്തനങ്ങളിൽ ശ്രദ്ധിക്കുക ആണ്. ഭാരതപ്പുഴയുടെ സംരക്ഷണമാണ് ഫ്രണ്ട്സ് ഓഫ് ഭാരതപ്പുഴ കൊണ്ട് ഉദ്ദേശിക്കുന്നത്. ഇനി അത് ഒക്കെ ആണ് പ്രഥമ പരിഗണനയിൽ- അദ്ദേഹം പറഞ്ഞു.

ഡോക്ടർ മോഹൻ ദാരിയ രാഷ്ട്ര നിർമ്മാൺ പുരസ്കാരം ഏറ്റുവാങ്ങിയ ശേഷം പൊന്നാനിയിലെ തന്റെ വീട്ടിൽ വച്ച് ആണ് ഇ ശ്രീധരൻ ഇക്കാര്യങ്ങൾ മാധ്യമപ്രവർത്തകരുമായി പങ്കുവച്ചത്. ഒരു ലക്ഷം രൂപയാണ് പുരസ്കാര തുക. ഇ ശ്രീധരന്റെ  നിർമ്മാണ പ്രവർത്തനങ്ങൾക്കുള്ള  ആദരമായിട്ടാണ് അവാർഡ് .
തനിക്ക് ലഭിക്കുന്ന 130 ാമത്തെ  പുരസ്കാരം ആണ് ഇതെന്ന് ഈ ശ്രീധരൻ  പറഞ്ഞു.
Published by:Rajesh V
First published: