പാലാരിവട്ടം പാലം: മൂന്നിലൊരുഭാഗം പൊളിച്ച് പണിതാൽ മതിയെന്ന് ഇ. ശ്രീധരൻ

തറയ്ക്കും തൂണുകൾക്കും ബലപ്പെടുത്തൽ മാത്രം മതിയവും. എന്നാൽ തകർന്ന സ്പാനുകൾ പൂർണമായി നീക്കേണ്ടി വരും എന്നും ശ്രീധരൻ പറഞ്ഞു

news18india
Updated: July 12, 2019, 8:02 PM IST
പാലാരിവട്ടം പാലം: മൂന്നിലൊരുഭാഗം പൊളിച്ച് പണിതാൽ മതിയെന്ന് ഇ. ശ്രീധരൻ
ഇ ശ്രീധരൻ
  • Share this:
കൊച്ചി: പാലാരിവട്ടം മുഴുവൻ പൊളിച്ച് പണിയേണ്ടതില്ലെന്ന് ഡിഎംആർസി ഉപദേഷ്ടാവ് ഇ ശ്രീധരൻ. പാലത്തിൻറെ മൂന്നിലൊന്നു ഭാഗം പൊളിച്ച് പണിയേണ്ടിവരുമെന്ന് അദ്ദേഹം പറഞ്ഞു. തൂണുകൾക്കും തറയ്ക്കും കാര്യമായ ബലക്ഷയമില്ലെങ്കിലും സ്പാനുകളിൽ  അറ്റകുറ്റപ്പണികൾ വേണ്ടിവരുമെന്നും ശ്രീധരൻ പറഞ്ഞു.

also read: മത്തി കുറഞ്ഞു; അയല കൂടി; രാജ്യത്തെ മത്സ്യോല്പാദനം കുറഞ്ഞു; കേരളത്തിൽ നേരിയ വർധന

പാലത്തിന്റെ ബലക്ഷയം സംബന്ധിച്ച് വിശദമായ പരിശോധനകൾ നടത്തി സർക്കാരിന് റിപ്പോർട്ട് നൽകിയിരുന്നു. ഇതിനു ശേഷമാണ് പാലത്തിൻറെ മൂന്നിലൊന്നു ഭാഗം പൊളിച്ചു പണിയേണ്ടി വരുമെന്ന് ഇ ശ്രീധരൻ വ്യക്തമാക്കിയത്. തറയ്ക്കും തൂണുകൾക്കും ബലപ്പെടുത്തൽ മാത്രം മതിയവും. എന്നാൽ തകർന്ന സ്പാനുകൾ പൂർണമായി നീക്കേണ്ടി വരും എന്നും ശ്രീധരൻ പറഞ്ഞു.

പാലത്തിലെ അറ്റകുറ്റപ്പണികൾക്ക് ഏതാണ്ട് ഒരു വർഷത്തോളം വേണ്ടിവരുമെന്നാണ് സർക്കാർ കണക്കുകൂട്ടിയത്. മൂന്നിലൊന്നു ഭാഗം പൊളിച്ചു പണിതാൽ മതിയെന്ന് റിപ്പോർട്ട് വന്നതോടെ കാലതാമസം ഏതാനും മാസങ്ങൾ കൂടി കുറയ്ക്കാനായേക്കും.
First published: July 12, 2019, 8:02 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading