• HOME
  • »
  • NEWS
  • »
  • kerala
  • »
  • E Sreedharan| 'പിശക് പറ്റി, ഡിഎംആർസി പരിശോധിക്കും'; മെട്രോ നിർമാണത്തിൽ അപാകതയെന്ന് സമ്മതിച്ച് ഇ. ശ്രീധരൻ

E Sreedharan| 'പിശക് പറ്റി, ഡിഎംആർസി പരിശോധിക്കും'; മെട്രോ നിർമാണത്തിൽ അപാകതയെന്ന് സമ്മതിച്ച് ഇ. ശ്രീധരൻ

വിശദമായ പഠനം ആവശ്യമാണെന്നും ഇത് ഡൽഹി മെട്രോ റെയിൽ കോർപ്പറേഷൻ നടത്തുമെന്നും ശ്രീധരൻ പറഞ്ഞു.

മെട്രോമാൻ ഇ ശ്രീധരൻ

മെട്രോമാൻ ഇ ശ്രീധരൻ

  • Share this:
    കൊച്ചി മെട്രോ (Kochi Metro) നിർമാണത്തിൽ പിശകു പറ്റിയതായി മെട്രോമാൻ ഇ ശ്രീധരൻ. പില്ലർ നിർമാണത്തിലെ വീഴ്ച ഡിഎംആർസി (DMRC) പരിശോധിക്കുമെന്നും എങ്ങനെയാണ് പിശക് വന്നതെന്ന് അറിയില്ലെന്നും ഇ ശ്രീധരൻ പറഞ്ഞു. വിശദമായ പഠനം ആവശ്യമാണെന്നും ഇത് ഡൽഹി മെട്രോ റെയിൽ കോർപ്പറേഷൻ നടത്തുമെന്നും ശ്രീധരൻ പറഞ്ഞു. പൈലിംഗ് പാറ നിരപ്പിൽ എത്താത്തതാണ് കൊച്ചി മെട്രോ മെട്രോ 347ാം നമ്പർ തൂണിന്‍റെ ബലക്ഷയത്തിനിടയാക്കിയെന്ന് പഠന റിപ്പോർട്ട്. കൊച്ചി പത്തടിപ്പാലത്തെ തൂണിന് ബലക്ഷയം സംഭവിച്ചതാണ് പാളം ചരിയാനിടയാക്കിയെതെന്നും ജിയോ ടെക്നിക്കൽ പഠനത്തിൽ പറയുന്നു. തൂണിന്‍റെ അടിത്തറ ബലപ്പെടുത്ത ജോലികൾ അടുത്ത ആഴ്ച തുടങ്ങുമെന്നാണ് കൊച്ചി മെട്രോ അറിയിക്കുന്നത്.

    ഒരു മാസം മുമ്പാണ് കൊച്ചി പത്തിടിപ്പാലത്തെ 347ാം നമ്പ‌‌ർ മെട്രോ തൂൺ ചരിഞ്ഞതായി കണ്ടെത്തിയത്. ഇതേത്തുടർന്ന് മെട്രോ ട്രാക്കിന്‍റെ അലൈൻമെന്‍റിന് അകൽച്ച സംഭവിച്ചിരുന്നു. ഇതിന്‍റെ കാരണം തേടിയുള്ള അന്വേഷണത്തിനാണ് മെട്രോ തൂണിന് ബലക്ഷയം സംഭവിച്ചതായി കണ്ടെത്തിയത്. തൂണിനായി നടത്തിയ പൈലിംഗ് താഴെ പാറ നിരപ്പിൽ എത്തിയിട്ടില്ല. തൂണിന്‍റെ തറനിരപ്പിന് താഴെ ചെളിക്കുഴിയാണ്. 10 മീറ്ററിലധികം കുഴിച്ചാൽ മാത്രമേ ഇവിടെ പാറ കാണാനാകൂ. പാറയും തുരന്ന് വേണം പൈലിന്‍റെ അടിത്തറ ഉറപ്പിക്കാൻ. നിലവിലെ പൈലിംഗും പാറയും തമ്മിൽ ഒരു മീറ്ററോളം അകൽച്ചയുണ്ടെന്ന് ജിയോ ടെക്നിക്കൽ പഠനത്തിൽ കണ്ടെത്തി. ഇതാണ് തൂണിന്‍റെ ബലക്ഷയത്തിനിടയാക്കിയത്. എന്നാൽ ഇതുസംബന്ധിച്ച് ഔദ്യോഗിക വിശദീകരണത്തിന് കെഎംആർഎൽ തയാറായിട്ടില്ല.

    Also Read-K-RAIL | 'മകള്‍ നോക്കി നില്‍ക്കെ ചെന്നായ്ക്കള്‍ ഇരയെ വലിച്ചിഴക്കും പോലെ കൊണ്ടുപോയി, ഇനിയും പോരാടും'; മാടപ്പള്ളിയിലെ റോസ്ലിന്‍ പറയുന്നു

    അതേസമയം തൂണിന്‍റെ അടിത്തറ ബലപ്പെടുത്തുന്ന ജോലികൾ അടുത്ത ആഴ്ച തുടങ്ങുമെന്ന് കെഎംആർഎൽ അറിയിച്ചു. ഡിഎംആർസി, എൽആൻഡ്ടി, കെഎംആർഎൽ എന്നിവയുടെ നേതൃത്വത്തിലായിരിക്കും നിർമാണം. എൽആൻഡ്ടിയിക്കായിരിക്കും നിർമാണ ചുമതലയെന്നും കെഎംആർഎൽ വ്യക്തമാക്കി. ഡിഎംആർസിയുടെ നേതൃത്വത്തിലായിരുന്നു കൊച്ചി മെട്രോയുടെ ആദ്യഘട്ട നിർമാണം.

    മുഖ്യമന്ത്രിയുടെ മര്‍ക്കടമുഷ്ടി; സ്ത്രീകളെയും കുട്ടികളെയും ഉപദ്രവിക്കുന്നത് തെറ്റ്; ഇ ശ്രീധരന്‍

    കെ റെയില്‍ പദ്ധതിയ്‌ക്കെതിരായ പ്രതിഷേധത്തെ സ്വാഗതം ചെയ്യുന്നുവെന്ന് മെട്രോ മാന്‍ ഇ ശ്രീധരന്‍. സാമൂഹിക ആഘാത പഠനം നടത്താമെന്നാണ് ഹൈക്കോടതി പറഞ്ഞിരിക്കുന്നത്. സാമൂഹിക ആഘാത പഠനം നടത്തുന്നതിന് കല്ലിടേണ്ട ആവശ്യമില്ലെന്ന് അദ്ദേഹം പറഞ്ഞു. പദ്ധതിയുടെ പേരില്‍ സ്ത്രീകളെയും കുട്ടികളെയും ഉപദ്രവിക്കുന്നതും അതിനുവേണ്ടി പൊലീസിനെ ഉപയോഗിക്കുന്നത് തെറ്റാണെന്ന് അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രി പദവിയിലിരിക്കുന്നയാള്‍ക്ക് മര്‍ക്കടമുഷ്ടി പാടില്ലെന്ന് ശ്രീധരന്‍ പറഞ്ഞു. സ്ഥലമേറ്റെടുക്കാന്‍ വേണ്ടി കല്ലിടേണ്ട ആവശ്യമില്ല. എന്റെ അഭിപ്രായത്തില്‍ അത് കോടതിയലക്ഷ്യമാണെന്ന് അദ്ദേഹം പറഞ്ഞു. പദ്ധതിയെ ആര് എതിര്‍ത്താലും അതിനെ സ്വാഗതം ചെയ്യും. പദ്ധതിക്ക് 95,000 കോടി രൂപേയാളം ചെലവ് വരുമെന്നും അദ്ദേഹം.
    Published by:Rajesh V
    First published: