• HOME
  • »
  • NEWS
  • »
  • kerala
  • »
  • പാലാരിവട്ടം മേൽപാലം; ഇ. ശ്രീധരന്റെ നേതൃത്വത്തിൽ ഇന്ന് പരിശോധിക്കും

പാലാരിവട്ടം മേൽപാലം; ഇ. ശ്രീധരന്റെ നേതൃത്വത്തിൽ ഇന്ന് പരിശോധിക്കും

ഐ.ഐ.ടി വിദഗ്ധന്‍ അളകസുന്ദരമൂര്‍ത്തിയും വിദഗ്ധ സംഘത്തിലുണ്ടാവും.

ഇ ശ്രീധരൻ

ഇ ശ്രീധരൻ

  • News18
  • Last Updated :
  • Share this:
    കൊച്ചി; നിര്‍മ്മാണ തകരാര്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് അടിച്ചിട്ടിരിക്കുന്ന പാലാരിവട്ടം മേല്‍പ്പാലത്തില്‍ മെട്രോമാന്‍ ഇ. ശ്രീധരന്റെ നേതൃത്വത്തില്‍ പരിശോധന നടത്തും. ഈ പരിശോധനാ റിപ്പോര്‍ട്ട് ലഭിച്ചതിനു ശേഷമെ പാലം പൂര്‍ണായും പൊളിച്ചു നീക്കണമോയെന്ന് സര്‍ക്കാര്‍ അന്തിമമായി തീരുമാനിക്കൂ. മദ്രാസ് ഐഐടിയിലെ വിദഗ്ധരും ശ്രീധരനൊപ്പം പരിശോധനക്കുണ്ടാവും.

    കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയുമായി നടത്തിയ ചര്‍ച്ചയില്‍ പാലം ഒരു കോണ്‍ക്രീറ്റ് സ്‌പെഷ്യലിസ്റ്റിനെ കൊണ്ട് പരിശോധിപ്പിക്കണമെന്ന് ഇ. ശ്രീധരന്‍ നിര്‍ദ്ദേശിച്ചിരുന്നു. ഇതേത്തുടര്‍ന്നാണ് ശ്രീധരന്റെ നേതൃത്വത്തില്‍ പാലം പരിശോധിക്കാന്‍ സര്‍ക്കാര്‍ ആവശ്യപ്പെട്ടത്. ഐ.ഐ.ടി വിദഗ്ധന്‍ അളകസുന്ദരമൂര്‍ത്തിയും വിദഗ്ധ സംഘത്തിലുണ്ടാവും. പരിശോധനയ്ക്ക് ശേഷം തുടര്‍നടപടികള്‍ തീരുമാനിക്കും.

    പണി പൂര്‍ത്തിയാക്കി പാലം ഗതാഗത യോഗ്യമാക്കാന്‍ സാധിക്കാത്ത സാഹചര്യത്തിലാണ് സര്‍ക്കാര്‍ ഇ ശ്രീധരന്റെ ഉപദേശം തേടിയത്. പാലം പൊളിച്ചുനീക്കണമെന്നും പുതിയ പാലം പണിയണമെന്നും ശ്രീധരന്‍ നേരത്തെ ആവശ്യപ്പെട്ടിരുന്നു.

    Also Read മോഹന്‍ലാലിന് ആര്‍പ്പുവിളി; ആരാധകരെ വിമര്‍ശിച്ച് മുഖ്യമന്ത്രി

    First published: