• HOME
  • »
  • NEWS
  • »
  • kerala
  • »
  • ബിജെപിയുടെ മുഖ്യമന്ത്രി സ്ഥാനാർഥി ഇ.ശ്രീധരൻ അല്ലേ? ആശയക്കുഴപ്പം സൃഷ്ടിച്ച് കേന്ദ്രമന്ത്രിയുടെ പ്രസ്താവന

ബിജെപിയുടെ മുഖ്യമന്ത്രി സ്ഥാനാർഥി ഇ.ശ്രീധരൻ അല്ലേ? ആശയക്കുഴപ്പം സൃഷ്ടിച്ച് കേന്ദ്രമന്ത്രിയുടെ പ്രസ്താവന

E Sreedharan

E Sreedharan

  • Last Updated :
  • Share this:
    ന്യൂഡൽഹി: കേരളത്തിലെ ബിജെപിയുടെ മുഖ്യമന്ത്രി സ്ഥാനാർഥി ആരെന്ന കാര്യത്തിൽ ആശയക്കുഴപ്പം. മെട്രോമാൻ ഇ.ശ്രീധരൻ ബിജെപിയുടെ മുഖ്യമന്ത്രി സ്ഥാനാർഥി ആണെന്ന് സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രനെ ഉദ്ധരിച്ച് റിപ്പോർട്ടുകളെത്തിയിരുന്നു. എന്നാൽ ഇതേ വിഷയത്തിൽ കേന്ദ്രമന്ത്രി വി.മുരളീധരന്‍റെ പ്രതികരണമാണ് ഇപ്പോൾ ആശയക്കുഴപ്പം സൃഷ്ടിച്ചിരിക്കുന്നത്. പ്രഖ്യാപനം സംബന്ധിച്ച് പാർട്ടി സംസ്ഥാന അധ്യക്ഷനുമായി സംസാരിച്ചിരുന്നുവെന്നും എന്നാൽ ഇത്തരമൊരു പ്രസ്താവന നടത്തിയിട്ടില്ല എന്നാണ് അദ്ദേഹം പറഞ്ഞതെന്നുമാണ് മുരളീധരൻ പറയുന്നത്.

    കേരളത്തിൽ ഇ ശ്രീധരൻ മുഖ്യമന്ത്രി സ്ഥാനാർത്ഥിയാകുമെന്ന് ഞങ്ങളുടെ പാർട്ടി പ്രഖ്യാപിച്ചു എന്ന് മുരളീധരനും പറഞ്ഞിരുന്നു. എന്നാൽ ഈ പ്രതികരണത്തിൽ കൂടുതൽ വ്യക്തത വരുത്തിക്കൊണ്ടാണ് അദ്ദേഹം വീണ്ടും പ്രതികരിച്ചിരിക്കുന്നത്.   'മാധ്യമറിപ്പോർട്ടുകളിലൂടെയാണ് പാർട്ടി ഇത്തരമൊരു പ്രഖ്യാപനം നടത്തിയെന്ന വിവരം ഞാൻ അറിയുന്നത്. ഇതിനു ശേഷം പാർട്ടി സംസ്ഥാന അധ്യക്ഷനുമായി ബന്ധപ്പെട്ട് ക്രോസ് ചെക്ക് നടത്തി. എന്നാൽ ഇത്തരമൊരു പ്രഖ്യാപനം നടത്തിയിട്ടില്ലെന്നാണ് അദ്ദേഹം പറഞ്ഞത്' എന്നായിരുന്നു മുരളീധരനെ ഉദ്ധരിച്ച് എഎൻഐ റിപ്പോർട്ട് ചെയ്യുന്നത്. ശ്രീധരന്‍ മുഖ്യമന്ത്രിയായി കാണാനാണ് ജനങ്ങൾ ആഗ്രഹിക്കുന്നതെന്നാണ് സുരേന്ദ്രന്‍ പറഞ്ഞത്. മുഖ്യമന്ത്രി സ്ഥാനാർഥിയെ പ്രഖ്യാപിച്ച് ബിജെപി തെരഞ്ഞെടുപ്പിനെ നേരിടാറില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.



    നിയമസഭ തെരഞ്ഞെടുപ്പ് ഇ. ശ്രീധരനെ മുന്നില്‍ നിര്‍ത്തിയാകും നേരിടുകയെന്ന് കെ.സുരേന്ദ്രന്‍ പറഞ്ഞിരുന്നു. തിരുവല്ലയില്‍ വിജയ യാത്രക്ക് നല്‍കിയ സ്വീകരണത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്ഥാനാര്‍ത്ഥി നിര്‍ണയം പൂര്‍ത്തിയാകുന്നതിന് മുമ്പേയാണ് ബി ജെ പി അധ്യക്ഷൻ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചത്.

    ഇ ശ്രീധരൻ മുഖ്യമന്ത്രിയാകുന്നത് ജനങ്ങൾ ആഗ്രഹിക്കുന്നുവെന്നും, വികസനത്തിനു വേണ്ടിയാണ് ബി ജെ പി ഇ ശ്രീധരനെ മുന്നിൽ നിർത്തി തെരഞ്ഞെടുപ്പിനെ നേരിടുന്നതെന്നുമായിരുന്നു കെ സുരേന്ദ്രന്‍റെ വാക്കുകൾ. കൊച്ചി മെട്രോയും പാലാരിവട്ടം പാലവുമെല്ലാം ശ്രീധരന്റെ നേട്ടമാണ്. ഡി. എം. ആര്‍. സി ഉപദേഷ്ടാവെന്ന പദവിയില്‍ നിന്ന് വിരമിച്ച അതേ ദിവസം തന്നെയാണ് ഇ ശ്രീധരനെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി കെ സുരേന്ദ്രൻ പ്രഖ്യാപിച്ചത്. കഴക്കൂട്ടം മണ്ഡലത്തില്‍ മത്സരിക്കാന്‍ തയാറെടുക്കുന്ന കേന്ദ്ര മന്ത്രി വി. മുരളീധരനായിരിക്കും ബി.ജെ.പിയെ നയിക്കുകയെന്നാണ് നേതൃത്വം ആദ്യഘട്ടത്തില്‍ പറഞ്ഞിരുന്നത്. ഇ. ശ്രീധരന്‍ മത്സരിക്കാന്‍ സന്നദ്ധനായതോടെയാണ് തീരുമാനം മാറ്റിയത്.

    ബി​ജെ​പി അ​ധി​കാ​ര​ത്തി​ല്‍ വ​ന്നാ​ല്‍ സം​സ്ഥാ​ന​ത്തെ ക​ട​ക്കെ​ണി​യി​ല്‍ നി​ന്ന് ര​ക്ഷി​ക്കാ​നും അ​ടി​സ്ഥാ​ന സൗ​ക​ര്യ വി​ക​സ​ന​ത്തി​നു​മാ​വും പ്രാ​മു​ഖ്യം ന​ല്‍​കു​ക​യെ​ന്നുമാണ് ശ്രീ​ധ​ര​ന്‍ പറയുന്നത്.
    Published by:Asha Sulfiker
    First published: