HOME /NEWS /Kerala / തൃശൂര്‍, പാലക്കാട് ജില്ലകളില്‍ ഭൂചലനം; നിരവധി വീടുകളില്‍ വിള്ളല്‍

തൃശൂര്‍, പാലക്കാട് ജില്ലകളില്‍ ഭൂചലനം; നിരവധി വീടുകളില്‍ വിള്ളല്‍

(പ്രതീകാത്മക ചിത്രം)

(പ്രതീകാത്മക ചിത്രം)

ഭൂചലനത്തില്‍ നിരവധി വീടുകളുടെ ഭിത്തികളില്‍ വിള്ളലുണ്ടായിട്ടുണ്ട്.

  • Share this:

    തൃശൂര്‍;  പാലക്കാട്, തൃശൂര്‍ ജില്ലകളില്‍ വിവിധയിടങ്ങളില്‍ ഭൂചലനം. തൃശൂരില്‍ പീച്ചി, പട്ടിക്കാട് മേഖലയിലും പാലക്കാട് കിഴക്കാഞ്ചേരിയിലെ മലയോര മേഖലയായ പാലക്കുഴിയിലുമാണ് ഭൂചലനം ഉണ്ടായത്. ഭൂചലനം റിക്ടര്‍ സ്‌കെയിലില്‍ 3.3 രേഖപ്പെടുത്തി. ഭൂചലനത്തില്‍ നിരവധി വീടുകളുടെ ഭിത്തികളില്‍ വിള്ളലുണ്ടായിട്ടുണ്ട്. പനംകുറ്റി, വാല്‍ക്കുളമ്പ്, പോത്തുചാടി മേഖലയിലും ഭൂചനത്തിന്റെ പ്രതിഫലനമുണ്ടായി.

    തിരുവനന്തപുരം ലോ അക്കാഡമിയിലെ അധ്യാപകന്‍ കോളേജ് ഗ്രൗണ്ടില്‍ തീ കൊളുത്തി ആത്മഹത്യ ചെയ്ത നിലയില്‍

    ലോ അക്കാഡമി അധ്യാപകന്‍ കോളേജ് ഗ്രൗണ്ടില്‍ തീകൊളുത്തി ആത്മഹത്യ ചെയ്ത നിലയില്‍. സുനില്‍ കുമാര്‍ എന്ന അധ്യാപകനാണ് ആത്മഹത്യ ചെയ്തത്. ഗുരുതരമായി പൊള്ളലേറ്റ സുനില്‍ കുമാറിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ആത്മഹത്യയുടെ കാരണം വ്യക്തമല്ല.

    ബുധനാഴ്ച ഉച്ചയോടെയാണ് തീ കൊളുത്തി ആത്മഹത്യ ചെയ്ത നിലയില്‍ സുനില്‍ കുമാറിനെ കണ്ടെത്തിയത്. എന്നാല്‍ രാവിലെയും സുനില്‍ കുമാര്‍ കോളേജ് പരിപാടികളില്‍ സജീവമായിരുന്നെന്ന് സഹപ്രവര്‍ത്തകര്‍ പറയുന്നു.

    സമീപത്ത് നിന്ന് പെട്രോള്‍ കുപ്പി കണ്ടെത്തിയിട്ടുണ്ട്. തിരുവനന്തപുരം വഴയില സ്വദേശിയാണ് സുനില്‍ കുമാര്‍. പത്ത് വര്‍ഷമായി ലോ കോളേജ് അക്കാഡമിയിലാണ് ജോലി ചെയ്യുന്നത്. ഇന്‍സ്റ്റാഗ്രാമില്‍ മരണത്തെക്കുറിച്ച് പറയുന്ന ഫോട്ടോ കഴിഞ്ഞദിവസം അധ്യാപകന്‍ പങ്കുവെച്ചിരുന്നു.

    കോളേജില്‍ ജോലിക്കെത്തിയ ഇതര സംസ്ഥാന തൊഴിലാളിയാണ് ഗ്രൗണ്ടില്‍ തീ നാളം കണ്ട് മറ്റുള്ളവരെ വിവരമറിയിച്ചത്.

    First published:

    Tags: Earthquake, Palakkad, Thrissur