ഇടുക്കി: ഇടുക്കി അണക്കെട്ടിന്‍റെ പരിസരപ്രദേശങ്ങളിൽ നേരിയ ഭൂചലനം. രാത്രി 10.15നും 10.25നും ആണ് പ്രകമ്പനവും മുഴക്കവും ഉണ്ടായത്.
റിക്ടർ സ്കെയിലിൽ രണ്ട് രേഖപ്പെടുത്തിയ ഭൂചലനത്തിന്‍റെ പ്രഭവകേന്ദ്രം കുളമാവ് ആണ്.
ഭൂചലനത്തിൽ ഡാം ടോപ്പ് മേഖലയിലെ ചില വീടുകൾക്ക് നേരിയ വിള്ളലുകൾ ഉണ്ടായിട്ടുണ്ട്.
എന്നാൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നാണ് ജില്ലാ ഭരണകൂടവും കെഎസ്ഇബിയും വ്യക്തമാക്കുന്നത്.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.