നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • രണ്ടില ചിഹ്നത്തിന് അവകാശി പി.ജെ. ജോസഫോ ജോസ് കെ. മാണിയോ? ഈ മാസം 13ന് വിധിയറിയാം

  രണ്ടില ചിഹ്നത്തിന് അവകാശി പി.ജെ. ജോസഫോ ജോസ് കെ. മാണിയോ? ഈ മാസം 13ന് വിധിയറിയാം

  കുട്ടനാട് ഉപതെരഞ്ഞെടുപ്പും, തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പും അടക്കം മുന്നിൽ നിൽക്കേ, ഇരുവിഭാഗത്തിനും വിധി നിർണ്ണായകമാണ്

  രണ്ടില ചിഹ്നം

  രണ്ടില ചിഹ്നം

  • Share this:
  യഥാർത്ഥ കേരള കോൺഗ്രസ് എം ആരാണ്? രണ്ടില ചിഹ്നത്തിന് അവകാശി പി.ജെ. ജോസഫോ ജോസ് കെ. മാണിയോ. സമീപകാലത്ത് ഏറെ കേട്ട ചോദ്യത്തിന് ഉടൻ തന്നെ ഉത്തരമുണ്ടാവും. അതിനായി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ ഈ മാസം 13ന് അന്തിമ വാദം ആരംഭിക്കും.

  ഇരുവിഭാഗങ്ങളും തങ്ങളുടെ നിലപാടുകൾ അവതരിപ്പിച്ചാൽ കമ്മീഷൻ അന്തിമ തീരുമാനമെടുക്കും. വിധി അനുകൂലം ആകുമെന്ന പ്രതീക്ഷയിലാണ് ഇരുവിഭാഗവും.

  ഇതുവരെയുണ്ടായ കോടതി വിധികൾ പോലെ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനിലും വിധി അനുകൂലമാകുമെന്ന് പി.ജെ. ജോസഫ് പറഞ്ഞു. ജോസ് കെ. മാണി പക്ഷത്തിന്റെ ആത്മവിശ്വാസത്തെ ജോസഫ് തള്ളിക്കളഞ്ഞു.

  പാർലമെൻററി പാർട്ടിയിലെ അംഗബലം ചൂണ്ടിക്കാട്ടിയാണ് ജോസ് പക്ഷം തെരഞ്ഞെടുപ്പ് കമ്മീഷനിൽ പോരാടുക. പാർട്ടി ഭരണഘടനയാണ് ജോസഫ് പക്ഷത്തിന് മുഖ്യ ആയുധം. സംസ്ഥാന കമ്മിറ്റി അംഗങ്ങളുടെ എണ്ണമടക്കം കമ്മീഷൻ പരിഗണിച്ചേക്കും. അധികം വൈകാതെ തർക്കത്തിൽ തീർപ്പ് കൽപ്പിക്കുമെന്നാണ് ഇരുവിഭാഗവും കരുതുന്നത്. കുട്ടനാട് ഉപതെരഞ്ഞെടുപ്പും, തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പും അടക്കം മുന്നിൽ നിൽക്കേ, ഇരുവിഭാഗത്തിനും വിധി നിർണ്ണായകമാണ്.
  Published by:meera
  First published:
  )}