കോഴിക്കോട്: ആത്മകഥക്കുള്ള കേരള സാഹിത്യ അക്കാദമി പുരസ്കാരം നിരസിച്ച് സാമ്പത്തിക ശാസ്ത്രജ്ഞനും ദളിത് ചിന്തകനും അധ്യാപകനുമായ എം കുഞ്ഞാമന് (M Kunhaman). അക്കാദമിക ജീവിതത്തിലോ ബൗദ്ധിക ജീവിതത്തിലോ ഇത്തരം ബഹുമതികളുടെ ഭാഗമാകാന്‍ താന്‍ ആഗ്രഹിക്കുന്നില്ലെന്നും അത് കൊണ്ട് ഈ അവാര്‍ഡ് നന്ദിപൂര്‍വം നിരസിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
'എന്റെ അക്കാദമിക ജീവിതത്തിലോ ബൗദ്ധിക ജീവിതത്തിലോ ഞാന്‍ ഇത്തരം ബഹുമതികളുടെ ഭാഗമാകാന്‍ ആഗ്രഹിക്കുന്നില്ല. അത് കൊണ്ട് ഈ അവാര്‍ഡ് നന്ദിപൂര്‍വം ഞാന്‍ നിരസിക്കുകയാണ്', എം കുഞ്ഞാമന് പറഞ്ഞു. സാമൂഹികമായും അക്കാദമികമായുമുള്ള പ്രേരണയുടെ പുറത്താണ് എഴുതുന്നത്. അംഗീകാരങ്ങള്‍ക്ക് വേണ്ടി ഒരിക്കലും ശ്രമിച്ചിട്ടില്ല. പുരസ്കാരം കൃതജ്ഞതാപൂര്‍വം നിരസിക്കുകയാണെന്ന് സെക്രട്ടറിയെ അറിയിച്ചതായും കുഞ്ഞാമന് പറഞ്ഞു.
ബുധനാഴ്ചയാണ് 2021-ലെ കേരള സാഹിത്യ അക്കാദമി പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചത്. എതിര് എന്ന ആത്മകഥയ്ക്ക് ജീവചരിത്ര വിഭാഗത്തിലാണ് എം കുഞ്ഞാമന് അവാര്‍ഡിന് അര്‍ഹനായത്. എം. കുഞ്ഞാമന്റെ എതിര്, പ്രൊഫ. ടി ജെ ജോസഫിന്റെ അറ്റുപോകാത്ത ഓര്‍മ്മകള്‍ എന്നീ പുസ്തകങ്ങള്‍ക്കായിരുന്നു മികച്ച ആത്മകഥയ്ക്കുള്ള പുരസ്കാരം.
വൈശാഖനും പ്രൊഫ. കെ പി ശങ്കരനും അക്കാദമിയുടെ വിശിഷ്ടാംഗത്വവും ഡോ. കെ.ജയകുമാര്‍, കടത്തനാട്ട് നാരായണന്, ജാനമ്മ കുഞ്ഞുണ്ണി, കവിയൂര്‍ രാജഗോപാലന്‍, ഗീത കൃഷ്ണന്‍കുട്ടി, കെ.ജയശീലന്‍ എന്നിവര്‍ക്ക് സമഗ്ര സംഭാവനയ്ക്കുള്ള പുരസ്കാരവും പ്രഖ്യാപിച്ചിരുന്നു.
കേരളസാഹിത്യ അക്കാദമി പുരസ്കാരങ്ങൾ; പ്രൊഫ ജോസഫ്, കുഞ്ഞാമൻ, രാജശ്രീ, ദേവദാസ്, വിനോയ്2021ലെ കേരള സാഹിത്യ അക്കാദമി പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു. മതതീവ്രവാദികൾ കൈവെട്ടിമാറ്റി ജീവിതം തകർത്ത പ്രൊഫ. ടി. ജെ ജോസഫും(അറ്റുപോവാത്ത ഓർമ്മകൾ) സമൂഹത്തിലെ താഴെത്തട്ടിലെ പരുക്കൻ ജീവിതത്തിലൂടെ പൊരുതി കടന്നു വന്ന സാമ്പത്തിക ശാസ്ത്രജ്ഞൻ ഡോ. എം.കുഞ്ഞാമനും (എതിര്) ആത്മകഥ വിഭാഗത്തിലെ പുരസ്ക്കാരത്തിന് അർഹരായി. നോവൽ വിഭാഗത്തിൽ ഡോ. രാജശ്രീയ്ക്കും((കല്യാണിയെന്നും ദാക്ഷായണിയെന്നും പേരായ രണ്ടു സ്ത്രീകളുടെ കത) വിനോയ് തോമസിനുമാണ് (പുറ്റ്) പുരസ്ക്കാരം. ചെറുകഥയ്ക്ക് വി എം ദേവദാസ് രചിച്ച വഴി കണ്ടു പിടിക്കുന്നവര്‍ എന്ന കൃതിയ്ക്കാണ് പുരസ്ക്കാരം. യാത്രാവിവരണത്തിൽ നഗ്നരും നരഭോജികളും എന്ന കൃതിയിലൂടെ ലോട് ക്യാമറാമാൻ വേണു അർഹനായി.
വൈശാഖനും പ്രൊഫ. കെ പി ശങ്കരനും വിശിഷ്ടാംഗത്വം നല്‍കും.
കവിതയ്ക്കുള്ള പുരസ്ക്കാരം അൻവർ അലിയ്ക്കും, നോവൽ വിഭാഗത്തിൽ ഡോ. ആർ രാജശ്രീയ്ക്കും(കല്യാണിയെന്നും ദാക്ഷായണിയെന്നും പേരായ രണ്ടു സ്ത്രീകളുടെ കത) ലഭിക്കും. ഡോ. കെ ജയകുമാര്‍, കടത്തനാട്ട് നാരായണന്, ജാനമ്മ കുഞ്ഞുണ്ണി, കവിയൂര്‍ രാജഗോപാലന്‍, ഗീത കൃഷ്ണന് കുട്ടി, കെഎ ജയശീലന്‍ എന്നിവര്‍ക്കാണ് സമഗ്ര സംഭാവനയ്ക്കുള്ള പുരസ്കാരം.
അക്കദമി അവാര്‍ഡ് ജേതാക്കള്അന്വര് അലി (കവിത), ഡോ. ആര് രാജശ്രീ (കല്യാണിയെന്നും ദാക്ഷായണിയെന്നും പേരായ രണ്ടു സ്ത്രീകളുടെ കത-നോവല്‍), വിനോയ് തോമസ് (പുറ്റ്-നോവല്‍), വി എം ദേവദാസ് (വഴി കണ്ടു പിടിക്കുന്നവര്‍ - ചെറുകഥ), പ്രദീപ് മണ്ടൂര്‍ (നമുക്കു ജീവിതം പറയാം- നാടകം), എന്‍ ജയകുമാര്‍ (വിമര്‍ശനം), ഡോ. ഗോപകുമാര്‍ ചോലയില്‍ (വൈജ്ഞാനിക സാഹിത്യം), പ്രൊഫ. ടി. ജെ ജോസഫ് (അറ്റുപോവാത്ത ഓര്‍മകള്‍-ആത്മകഥ), എം കുഞ്ഞാമന് (എതിര് -ആത്മകഥ), വേണു (നഗ്നരും നരഭോജികളും- യാത്രാ വിവരണം, അയ്മനം ജോണ്‍ (വിവര്‍ത്തനം), രഘുനാഥ് പലേരി (ബാലസാഹിത്യം), ആന്‍ പാലി (ഹാസ സാഹിത്യം)
വിലാസിനി അവാര്ഡ്ഇവി രാമകൃഷ്ണന്
എന്ഡോവ്മെന്റുകള്വൈക്കം മധു (ഐസി ചാക്കോ അവാര്‍ഡ്), അജയ് പി മങ്ങാട്ട് (സിബി കുമാര്‍ അവാര്‍ഡ്), പ്രൊഫ. പിആര്‍ ഹരികുമാര്‍ (കെആര്‍ നമ്പൂതിരി അവാര്‍ഡ്), കിങ് ജോണ്‍സ് (കനകശ്രീ അവാര്‍ഡ്), വിവേക് ചന്ദ്രന് (ഗീതാഹിരണ്യന്‍ അവാര്‍ഡ്), ഡോ. പികെ രാജശേഖരന് (ജിഎന്‍ പിള്ള അവാര്‍ഡ്), ഡോ. കവിത ബാലകൃഷ്ണന് (ജിഎന്‍ പിള്ള അവാര്‍ഡ്), എന്‍കെ ഷീല (തുഞ്ചന്‍ സ്മാരക പ്രബന്ധ മത്സരം)
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.