HOME /NEWS /Kerala / Swapna Suresh|സ്വർണക്കടത്ത് കേസ്; സ്വപ്ന സുരേഷും സരിത്തും കസ്റ്റംസിന് നൽകിയ രഹസ്യമൊഴി ഇഡിക്ക്

Swapna Suresh|സ്വർണക്കടത്ത് കേസ്; സ്വപ്ന സുരേഷും സരിത്തും കസ്റ്റംസിന് നൽകിയ രഹസ്യമൊഴി ഇഡിക്ക്

നിർണ്ണായക വിവരങ്ങൾ ഉൾപ്പെടുന്ന രഹസ്യമൊഴി അന്വേഷണത്തിന്റെ ദിശതന്നെ നിര്‍ണ്ണയിക്കുന്നതാണ്.

നിർണ്ണായക വിവരങ്ങൾ ഉൾപ്പെടുന്ന രഹസ്യമൊഴി അന്വേഷണത്തിന്റെ ദിശതന്നെ നിര്‍ണ്ണയിക്കുന്നതാണ്.

നിർണ്ണായക വിവരങ്ങൾ ഉൾപ്പെടുന്ന രഹസ്യമൊഴി അന്വേഷണത്തിന്റെ ദിശതന്നെ നിര്‍ണ്ണയിക്കുന്നതാണ്.

  • Share this:

    കൊച്ചി: സ്വർണക്കടത്ത് കേസിൽ (gold smuggling case)സ്വപ്ന സുരേഷും (Swapna Suresh)സരിത്തും കസ്റ്റംസിനു നൽകിയ രഹസ്യമൊഴി  ഇ. ഡിക്ക് (ED)ലഭിക്കും. സാമ്പത്തിക കുറ്റകൃത്യങ്ങൾ പരിഗണിക്കുന്ന കൊച്ചിയിലെ കോടതി മൊഴിപ്പകർപ്പ് നൽകാൻ അനുമതി നൽകി. സ്വർണകടത്ത് കേസിൽ കസ്റ്റംസ് അന്വേഷണം പൂർത്തിയായ ഘട്ടത്തിലാണ് കോടതി നടപടി. കേസന്വേഷണത്തിന്റെ ഭാഗമായി ഇരുവരുടെയും മൊഴി ആവശ്യപ്പെട്ട് ഇ. ഡി. കോടതിയിയെ സമീപിച്ചിരുന്നു.

    നിർണ്ണായക വിവരങ്ങൾ ഉൾപ്പെടുന്ന രഹസ്യമൊഴി അന്വേഷണത്തിന്റെ ദിശതന്നെ നിര്‍ണ്ണയിക്കുന്നതാണ്. ആദ്യഘട്ടത്തിൽ തന്നെ മൊഴി ആവശ്യപ്പെട്ട് ഇ.ഡി രംഗത്തു വന്നിരുന്നെങ്കിലും കസ്റ്റംസ് ആവശ്യം  നിരാകരിക്കുകയായിരുന്നു.  2020 ഡിസംബറിൽ സ്വപ്ന കസ്റ്റംസിന് നൽകിയ രഹസ്യമൊഴി വേണമെന്നാണ് ഇ. ഡിയുടെ ആവശ്യം. പുതിയ ആരോപണങ്ങളുടെ പശ്ചാത്തലത്തിലാണ് സ്വപ്ന നൽകിയ രഹസ്യ മൊഴി കസ്റ്റംസ് പ്രിവന്റീവ് ഇ ഡി ക്ക് കൈമാറാൻ തയ്യാറായതെന്നാണ് സൂചന.

    Also Read-വൃക്ക കൃത്യസമയത്ത് എത്തിച്ചിട്ടും മെഡിക്കൽ കോളജിൽ ശസ്ത്രക്രിയ 4 മണിക്കൂര്‍ വൈകി; രോഗി മരിച്ചു

    നമ്മുടെ നഗരത്തിൽ (കോഴിക്കോട്)

    സ്വർണക്കടത്ത് കേസിലും, ഡോളർ കടത്തു കേസിലും രേഖപ്പെടുത്തിയ സ്വപ്നയുടെ രഹസ്യമൊഴി ലഭിക്കണമെന്ന് ആവശ്യപ്പെട്ടാണ് എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ് സാമ്പത്തിക കുറ്റകൃത്യങ്ങൾ പരിഗണിക്കുന്ന സിജെഎംകോടതിയെ സമീപിച്ചത്. കസ്റ്റംസിന് നൽകിയ  മൊഴി ആവശ്യപ്പെട്ട് ഇ.ഡി നേരത്തെയും കോടതിയെ സമീപിച്ചിരുന്നു.

    Also Read-സംസ്ഥാനത്ത് 30 ലക്ഷം തൊഴില്‍രഹിതർ; പക്ഷേ തൊഴില്‍രഹിത വേതനം വാങ്ങാനാളില്ല

    എന്നാൽ അന്വേഷണം പൂർത്തിയാകാത്ത സാഹചര്യത്തിൽ മൊഴി നൽകാൻ കഴിയില്ലെന്ന് കസ്റ്റംസ് കോടതിയിൽ അറിയിച്ചു. സ്വപ്ന സുരേഷ് പുതുതായി നൽകിയ 27 പേജുള്ള 164  മൊഴിയുടെ പകർപ്പ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് ലഭിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് കസ്റ്റംസിനു നൽകിയ മൊഴിക്കായി ഇ ഡി  വീണ്ടും കോടതിയെ സമീപിച്ചത്.

    കസ്റ്റംസിന് നൽകിയ രഹസ്യമൊഴിയിൽ നിലവിലെ 164 മൊഴിക്ക് സമാനമായ കൂടുതൽ വെളിപ്പെടുത്തലുകളുടെ ഉണ്ടോ എന്ന് അറിയുന്നതിനായി ആണ് ഇ. ഡിയുടെ നീക്കം. മുഖ്യമന്ത്രിക്കും കുടുംബത്തിനും എതിരെയുള്ള  സ്വപ്നയുടെ പുതിയ ആരോപണങ്ങളുടെ പശ്ചാത്തലത്തിൽ മൊഴി ആവശ്യപ്പെട്ടുകൊണ്ടുള്ള  ഇ. ഡി യുടെ ഹർജി കോടതിയിൽ എതിർക്കേണ്ടതില്ല എന്നാണ്  കസ്റ്റംസിന്റെ തീരുമാനം.

    ഡോളർ കടത്ത് കേസിലെയും സ്വപ്നയുടെ രഹസ്യമൊഴി ആവശ്യപ്പെട്ടുള്ള ഇ.ഡി ഹർജിയിൽ ഇന്ന് തന്നെ വാദം ഉണ്ടാകും.  കസ്റ്റസിന്റെ വിശദീകരണം കേൾക്കാനായി കേസ് മറ്റന്നാളേക്ക് മാറ്റിയിരുന്നു. എന്നാൽ കസ്റ്റംസ് അഭിഭാഷകൻ ഹാജരായതോടെയാണ് ഇന്ന് തന്നെ വാദം നടത്താൻ തീരുമാനമായത്.

    First published:

    Tags: Gold Smuggling Case, Sarith, Swapna suresh