പെൺകുട്ടിയുടെ പേരിൽ പിരിച്ച ഒരു കോടി രൂപ കൂടുംബത്തിന് കൈമാറാതെ നേതാക്കൾ തന്നെ വകമാറ്റിയെന്നാണ് ആരോപണം. പണപ്പിരിവ് നടത്തിയതിൽ കള്ളപ്പണ ഇടപാട്, വിദേശനാണ്യ വിനിമയ ചട്ട ലംഘനം എന്നിവ ഉണ്ടായോ എന്നും ഇഡി അന്വേഷിക്കുന്നുണ്ട്. ആരോപണങ്ങളിൽ കഴമ്പില്ലെന്ന് സികെ സുബൈർ പ്രതികരിച്ചു. നേരത്തെ രണ്ട് തവണ ഹാജരാകാൻ ഇഡി നോട്ടീസ് നൽകിയെങ്കിലും ഭാര്യാ പിതാവ് കൊവിഡ് പോസിറ്റീവ് ആയതിനെ തുടർന്ന് സമയം നീട്ടി ചോദിക്കുകയായിരുന്നു.

Also Read ചൈനയിൽ യുവാവിന്റെ ബാഗിനുള്ളിലെ ഫോണിൽ നിന്ന് തീ പടർന്നു; ഞെട്ടിക്കുന്ന സംഭവത്തിന്റെ വീഡിയോ കാണാം

കത്വ, ഉന്നാവ് പെണ്‍കുട്ടികള്‍ക്കായി യൂത്ത് ലീഗ് നടത്തിയ ധനസമാഹരണത്തില്‍ അട്ടിമറി നടന്നു എന്നായിരുന്നു ആരോപണം. ഒരു കോടിയോളം രൂപ ഇരകള്‍ക്ക് കൈമാറാതെ സംസ്ഥാന നേതാക്കള്‍ വിനിയോഗിച്ചു എന്നാണ് ആരോപണത്തില്‍ പ്രധാനമായും പറയുന്നത്. 15 ലക്ഷത്തോളം രൂപ വകമാറ്റി ഉപയോഗിച്ചു എന്നും അദ്ദേഹം ആരോപിച്ചിരുന്നു.

സംസ്ഥാന ജനറല്‍ സെക്രട്ടറി പി കെ ഫിറോസ്, സി കെ സുബൈര്‍ എന്നിവര്‍ക്കെതിരെ ആയിരുന്നു യൂസഫ് പടനിലത്തിന്റെ ആരോപണം. അതിനാല്‍ തന്നെ സംഭവത്തില്‍ സി കെ സുബൈറിനൊപ്പം പി കെ ഫിറോസിനേയും ചോദ്യം ചെയ്‌തേക്കും എന്ന സൂചനയും പുറത്ത് വരുന്നുണ്ട്. അതേസമയം, സി കെ സുബൈറിന് ഇഡി നോട്ടീസ് ലഭിച്ചതില്‍ ആശങ്കയുണ്ടാക്കുന്ന കാര്യങ്ങള്‍ ഒന്നും തന്നെ ഇല്ല എന്നാണ് ലീഗ് നേതാക്കളുടെ പ്രതികരണം.

കോഴിക്കോട് നിയന്ത്രണങ്ങള്‍ കടുപ്പിക്കുന്നു; ഞായറാഴ്ചകളില്‍ വിവാഹങ്ങളില്‍ പങ്കെടുക്കുന്നവര്‍ക്ക് കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കികോഴിക്കോട്: കോവിഡ് വ്യാപനം വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ കോഴിക്കോട് ജില്ലയില്‍ നിയന്ത്രണങ്ങള്‍ കടുപ്പിച്ചു. ഞായറാഴ്ചകളില്‍ വിവാഹ ആഘോഷങ്ങളില്‍ പങ്കെടുക്കുന്നവര്‍ക്ക് കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കി ജില്ലാ കളക്ടര്‍ ഉത്തരവിറക്കി. അതേസമയം ജില്ലയില്‍ ഞായറാഴ്ച എല്ലാ കൂടിച്ചേരലുകള്‍ക്കും നിരോധനമേര്‍പ്പെടുത്തിയിട്ടുണ്ട്.

വിവാഹത്തില്‍ പങ്കെടുക്കുന്നവരെല്ലാവരും കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് കരുതണം. പങ്കെടുക്കുന്നവരുടെ എണ്ണം 20 പേരായിരിക്കണമെന്നും ജില്ലാ കളക്ടര്‍ സാംബശിവ റാവു ഐഎഎസ് ഉത്തരവില്‍ വ്യക്തമാക്കി. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ പ്രസിഡന്റുമാരുടെയും സെക്രട്ടറിമാരുടെയും ഇന്ന് ചേര്‍ന്ന ചേര്‍ന്ന യോഗത്തിലാണ് തീരുമാനമെടുത്തത്. സംസ്ഥാനത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിനെക്കാള്‍ കൂടുതലാണ് ജില്ലയിലെ പല തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെയും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. അതിനാലാണ് നിയന്ത്രണങ്ങള്‍ കര്‍ശനമാക്കുന്നതെന്ന് കളക്ടര്‍ അറിയിച്ചു.

Also Read- Covid 19 | സംസ്ഥാനങ്ങളിലേക്ക് ആവശ്യമായ മെഡിക്കല്‍ ഓക്‌സിജന്‍ വിതരണം നടത്തും; ധനമന്ത്രി നിര്‍മല സീതാരാമന്‍

അതേസമയം ജില്ലയില്‍ നാലു കെട്ടിടങ്ങള്‍ കൂടി കോവിഡ് ഫസ്റ്റ്‌ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകളായി ഏറ്റെടുത്തെന്ന് കളക്ടര്‍ അറിയിച്ചു. അതാത് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്കായിരിക്കും ഇതിന്റെ നടത്തിപ്പു ചുമതല. നേരത്തെ ഞായറഴ്ടചകളില്‍ കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി ജില്ലാ ഭരണകൂടം ഉത്തരവിറക്കിയിരുന്നു. പൊതുജനങ്ങള്‍ അത്യവശ്യ കാര്യങ്ങള്‍ക്കല്ലാതെ പുറത്തിറങ്ങാന്‍ അനുവാദമില്ല, കൂടിച്ചേരലുകള്‍ ഒഴിവാക്കണം, അവശ്യവസ്തുക്കളുടെ സേവനങ്ങളും കടകളും മാത്രം രാത്രി ഏഴു മണിവരെ പ്രവര്‍ത്തിക്കാവുന്നതാണെന്ന് ഉത്തരവില്‍ പറയുന്നു.

എറണാകുള ജില്ലയിലും കോവിഡ് വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ 98 വാര്‍ഡുകളെ കണ്ടെയ്ന്‍മെന്റ് സോണായി കളക്ടര്‍ ബുധനാഴ്ച പ്രഖ്യാപിച്ചിരുന്നു. കൂടാതെ വരാപ്പുഴ പഞ്ചായത്ത് പൂര്‍ണമായി അടച്ചിടാനും ഉത്തരവിറക്കി. കളക്ടര്‍ എസ് സുഹാസിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ജില്ലയിലെ സ്ഥിതിഗതികള്‍ വിലയിരുത്തി. കണ്ടെയ്ന്‍മെന്റ് സോണിന് പുറത്ത് നിന്ന് ജോലിക്കെത്തുന്നവര്‍ കോവിഡ് പ്രോട്ടോക്കോള്‍ പാലിക്കുന്നുണ്ടെന്ന് തൊഴിലുടമ ഉറപ്പുവരുത്തണം. കൂടാതെ വ്യവസായ സ്ഥാപനങ്ങളില്‍ തൊഴിലാളികള്‍ക്ക് ഭഷണമടക്കമുള്ള സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തണം.