തിരുവനന്തപുരം: ലൈഫ് മിഷൻ കേസിൽ ലുലു ഗ്രൂപ്പ് ചെയർമാൻ എം എ യുസഫ് അലിയുടെ മൊഴി രേഖപ്പെടുത്തും. മൊഴി രേഖപ്പെടുത്താൻ ഹാജരാകണമെന്ന് ആവശ്യപ്പെട്ട് ഇഡി നോട്ടിസ് നൽകി. മറ്റന്നാൾ (. മാർച്ച് 16 ന്) ഹാജരാകാനാണ് നിർദേശം. അതിനിടെ സ്വപ്‍ന സുരേഷിന്റെ പരാതിയിൽ വിജേഷ് പിള്ളയ്ക്ക് എതിരെ കർണാടക പൊലീസ് FIR രജിസ്റ്റർ ചെയ്തു.
ലൈഫ് മിഷൻ അഴിമതി കേസിൽ മുഖ്യമന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി സി.എം രവീന്ദ്രനെ എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി 20 മണിക്കൂറോളം ചോദ്യം ചെയ്തിരുന്നു.
പ്രളയബാധിതർക്കു വേണ്ടിയുള്ള വടക്കാഞ്ചേരിയിലെ ലൈഫ് മിഷൻ പദ്ധതിക്കു ലഭിച്ച 19 കോടി രൂപയുടെ വിദേശസഹായത്തിൽ 4.50 കോടി രൂപ കോഴയായും കമ്മിഷനായും തട്ടിയെടുത്തെന്നാണ് കേസ്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.