നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • kerala
    • »
    • ചോദ്യം ചെയ്യൽ അല്ല; ഇ ഡിക്ക്‌ മുന്നിൽ എത്തിയത് മൊഴിനൽകാനെന്ന് കുഞ്ഞാലിക്കുട്ടി

    ചോദ്യം ചെയ്യൽ അല്ല; ഇ ഡിക്ക്‌ മുന്നിൽ എത്തിയത് മൊഴിനൽകാനെന്ന് കുഞ്ഞാലിക്കുട്ടി

    പത്രത്തിലെ സാമ്പത്തിക ഇടപാട് സംബന്ധിച്ച മുഴുവൻ വിവരങ്ങളും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനെ അറിയിച്ചിട്ടുണ്ടെന്ന് ചോദ്യം ചെയ്യലിന് ശേഷം പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.

    P K Kunjalikkutti

    P K Kunjalikkutti

    • Share this:
      ചന്ദ്രിക ദിനപത്രത്തിന്റെ അക്കൗണ്ടിലൂടെ കള്ളപ്പണം വെളുപ്പിച്ചെന്ന പരാതിയിൽ മുസ്ലിംലീഗ് ദേശീയ ജനറൽ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടിയെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തു. മൂന്നര മണിക്കൂർ ആണ് ചോദ്യംചെയ്യൽ നീണ്ടുനിന്നത്. സാക്ഷി എന്ന നിലയിൽ മൊഴി രേഖപ്പെടുത്തുന്നതിന് വേണ്ടിയാണ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥർ തന്നെ വിളിച്ചു വരുത്തിയത് എന്ന് പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.

      നോട്ട് നിരോധന സമയത്ത് മുസ്ലിംലീഗ് മുഖപത്രമായ ചന്ദ്രിക ദിനപത്രത്തിന്റെ അക്കൗണ്ട് വഴി 10 കോടി രൂപ വെളുപ്പിച്ചുവെന്ന പരാതിയിലാണ്  എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് പികെ കുഞ്ഞാലിക്കുട്ടിയെ ചോദ്യം ചെയ്തത്. രാവിലെ 11 മണിക്ക് ഹാജരാകാൻ ആവശ്യപ്പെട്ടെങ്കിലും  കുഞ്ഞാലിക്കുട്ടി അസൗകര്യം അറിയിക്കുകയായിരുന്നു. ഇതിനെത്തുടർന്നാണ് ഉദ്യോഗസ്ഥരുടെ നിർദ്ദേശപ്രകാരം  നാലുമണിക്ക് എത്തിയത്. ഏഴരയ്ക്ക് ശേഷമാണ് ചോദ്യം ചെയ്യൽ പൂർത്തിയായത്. ചന്ദ്രിക ദിനപ്പത്രത്തിന്റെ ഡയറക്ടർ ബോർഡ് അംഗമാണ്  പി കെ കുഞ്ഞാലിക്കുട്ടി. ഇടപാടുകൾ സംബന്ധിച്ച് വിവരങ്ങൾ ലഭ്യമാക്കേണ്ടതുണ്ട്. അതിന്റെ ഭാഗമായി മൊഴി രേഖപ്പെടുത്തുന്നതിന് വേണ്ടിയാണ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥർ തന്നെ വിളിച്ചതെന്ന് പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.

      കേസ് രാഷ്ട്രീയ പ്രേരിതമാണോയെന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് എല്ലാത്തിലും രാഷ്ട്രീയം ഉണ്ടല്ലോ എന്നായിരുന്നു പി കെ കുഞ്ഞാലിക്കുട്ടി മറുപടി. പത്രത്തിലെ സാമ്പത്തിക ഇടപാട് സംബന്ധിച്ച മുഴുവൻ വിവരങ്ങളും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനെ അറിയിച്ചിട്ടുണ്ടെന്ന് ചോദ്യം ചെയ്യലിന് ശേഷം പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. പത്രത്തെക്കുറിച്ച് പല തെറ്റായ വിവരങ്ങളും ഇ ഡിയെ പലരും അറിയിച്ചിട്ടുണ്ട്. ഇത് വാസ്തവവിരുദ്ധമാണെന്ന് ബോധ്യപ്പെടുത്താൻ സാധിച്ചതായും അദ്ദേഹം പറഞ്ഞു. ഇനി മൊഴിനൽകാൻ വീണ്ടും ഹാജരാകേണ്ടത് ഇല്ലെന്നു ഇ ഡി ഉദ്യോഗസ്ഥർ അറിയിച്ചതായും കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി.

      കള്ളപ്പണ ഇടപാട് പരാതിയിൽ പികെ കുഞ്ഞാലിക്കുട്ടിയുടെ മകൻ ആഷിക്കിനെ ചോദ്യം ചെയ്യാൻ വിളിച്ചെങ്കിലും ഹാജരാകുന്നതിന് കൂടുതൽ സമയം വേണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. ഇന്നലെ ചന്ദ്രിക ദിനപത്രത്തിന്റെ ഫിനാൻഷ്യൽ മാനേജർ പി എം എ സമീറിനെ ഇ ഡി ചോദ്യം ചെയ്തു. ചന്ദ്രിക ദിനപത്രത്തിന് അക്കൗണ്ടിൽ നിന്ന് പണം പിൻവലിച്ചത് ജീവനക്കാർക്ക് ശമ്പളം നൽകുന്നതിനും പി എഫ് തുക അടയ്ക്കുന്നതിനും വേണ്ടിയാണെന്നാണ് സമീർ നൽകിയ മൊഴി. പത്രത്തിന്റെ സാമ്പത്തിക ഇടപാട് സംബന്ധിച്ച് ഹൈദരലി ശിഹാബ് തങ്ങളുടെ മകൻ മൊയിൻ അലി തങ്ങൾ പി കെ കുഞ്ഞാലിക്കുട്ടിക്ക് എതിരെ രംഗത്ത് വന്നിരുന്നു. മൊയിൻ അലി തങ്ങളെയും ഇ ഡി നാളെ ചോദ്യം ചെയ്യും. ഇടപാടുമായി ബന്ധപ്പെട്ട് ഇ ഡിക്ക്‌ മുന്നിൽ കെ ടി ജലീൽ നേരത്തെ ഹാജരായിരുന്നു.കുഞ്ഞാലിക്കുട്ടിക്കെതിരായ തെളിവുകൾ കൈമാറിയെന്ന് വ്യക്തമാക്കിയിരുന്നു.

      കുഞ്ഞാലിക്കുട്ടിയെ പരിഹസിച്ച് കെ ടി ജലീൽ-
      കെ ടി ജലീലിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം

      കാരാത്തോട്ടെ പരിപ്പ് ഈഡിക്കുടുക്കയിൽ വെന്തില്ല 😂
      ചന്ദ്രികയിലൂടെ കള്ളപ്പണം വെളുപ്പിച്ച കേസിൽ ചോദ്യം ചെയ്യലിന് വിധേയനാകാൻ മൂപ്പരെത്തി 😂😂 കാലം പോയ പോക്കെയ്. തെറ്റിദ്ധരിച്ചാരും എൻ്റെ വീട്ടിലേക്ക് മാർച്ച് ചെയ്യേണ്ട. വഴിയിൽ തടയുകയും വേണ്ട.
      വെറുതെ ഒന്ന് ഓർമ്മിപ്പിച്ചതാ.
      Published by:Naveen
      First published:
      )}