നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • Edappal Fly over | കാത്തിരിപ്പിനൊടുവിൽ എടപ്പാൾ മേൽപ്പാലം തുറന്നു; സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായി 'എടപ്പാൾ ഓട്ടം'

  Edappal Fly over | കാത്തിരിപ്പിനൊടുവിൽ എടപ്പാൾ മേൽപ്പാലം തുറന്നു; സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായി 'എടപ്പാൾ ഓട്ടം'

  എടപ്പാൾ മേൽപ്പാലത്തിലൂടെ വാഹനങ്ങൾ ഓടിത്തുടങ്ങുമ്പോൾ  എടപ്പാൾ ഓട്ടത്തെ വീണ്ടും  ഓർമിപ്പിക്കുകയാണ് ട്രോളൻമാർ

  Edappal_flyover

  Edappal_flyover

  • Share this:
  മലപ്പുറം: ഏറെ കാലം നീണ്ട കാത്തിരിപ്പിന് ഒടുവിൽ തൃശൂർ കുറ്റിപ്പുറം പാതയിലെ എടപ്പാള്‍ മേല്‍പ്പാലം (Edappal Fly over) ഉദ്ഘാടനം ചെയ്തു. പൊതു മരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് (P A Muhammed Riyas) ഉദ്ഘാടനം നിർവഹിച്ച ചടങ്ങിൽ മന്ത്രി വി അബ്ദുൽ റഹ്മാൻ, എംഎൽഎമാരായ കെ.ടി. ജലീൽ, പി നന്ദകുമാർ, എം പി ഇ ടി മുഹമ്മദ് ബഷീർ തുടങ്ങി നിരവധി പ്രമുഖരാണ് പങ്കെടുത്തത്. ഉത്സവാന്തരീക്ഷത്തിലായിന്നു  എടപ്പാൾ മേൽ പാലത്തിൻ്റെ ഉദ്ഘാടനം. മുഹമ്മദ് റിയാസ് നാട മുറിച്ച് മേൽപ്പാലം ജനങ്ങൾക്ക് തുറന്ന് കൊടുത്തു. നൂറുകണക്കിന് ജനങ്ങൾ ആണ് പിന്നാലെ പാലത്തിലൂടെ നടന്നു നീങ്ങിയത്. വിമർശിക്കാൻ ഏതൊരു പൗരനും അവകാശവും ഉണ്ടെങ്കിലും അതിൽ സ്വീകരിക്കേണ്ടത് സ്വീകരിച്ചാൽ മതി എന്ന ഇച്ഛാ ശക്തി  സർക്കാരിന് ഉണ്ടെന്ന് മന്ത്രി മുഹമ്മദ് റിയാസ് മേൽപ്പാലം ഉദ്ഘാടനം ചെയ്തു കൊണ്ട് പറഞ്ഞു.

  ബഡായി പാലം എന്ന് വിമർശിച്ചവർക്ക് മുൻപിൽ  പാലം  തുറന്നു കഴിഞ്ഞു എന്ന്  ഉദ്ഘാടന യോഗത്തിൽ എംഎൽഎ കെ ടി ജലീൽ തുറന്നടിച്ചു. വിമർശനങ്ങളും പരിഹാസങ്ങളും കാര്യമാക്കുന്നില്ലെന്നും ഇതുപോലെ കെ റെയിലും യാഥാർത്ഥ്യമാകുമെന്ന് മന്ത്രി വി അബ്ദുറഹ്മാൻ പറഞ്ഞു.

  ഉദ്ഘാടനത്തിന് മുൻപ് എടപ്പാൾ മേൽപ്പാലം സാമൂഹ്യ മാധ്യമങ്ങളിൽ നിറഞ്ഞത് ട്രോളുകളിലൂടെയാണ്. എടപ്പാൾ മേൽപ്പാലത്തിലൂടെ വാഹനങ്ങൾ ഓടിത്തുടങ്ങുമ്പോൾ  എടപ്പാൾ ഓട്ടത്തെ വീണ്ടും  ഓർമിപ്പിക്കുകയാണ് ട്രോളൻമാർ. വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടിയാണ് ട്രോൾ മഴക്ക് തുടക്കമിട്ടത്. റോഡിലൂടെ ഓടിയ യുവാവിനെ മേൽപ്പാലത്തിലൂടെ ഓടിച്ച് എടപ്പാൾ ഓട്ടം ഇനി മേൽപ്പാലത്തിലൂടെയെന്ന് വി. ശിവൻ കുട്ടി ഫേസ് ബുക്കിൽ കുറിച്ചു. ഏറെ ചിരിക്ക് വക നൽകിയ ശബരിമല പ്രക്ഷോഭത്തിനിടെയുണ്ടായ എടപ്പാൾ ഓട്ടത്തെ അനുസ്മരിച്ച് ശൈലജ ടീച്ചർ, എംഎം മണി തുടങ്ങിയ മുൻ മന്ത്രിമാരും  പി വി അൻവർ എംഎൽഎയും പരിഹാസ പോസ്റ്റുകളുമായി സാമൂഹ്യ മാധ്യമങ്ങളിൽ നിറഞ്ഞു.

  മലപ്പുറം ജില്ലയില്‍ ടൗണിന് കുറുകെയും റോഡിന് സമാന്തരവുമായി നിര്‍മിക്കുന്ന ആദ്യ മേല്‍പ്പാലമാണ്  എടപ്പാള്‍ പാലം. ഇതോടെ കുറ്റിപ്പുറം തൃശൂർ പാതയിലെ എടപ്പാൾ മേഖലയിലെ ഗതാഗത കുരുക്ക് അഴിയും എന്ന് തന്നെ ആണ് പ്രതീക്ഷിക്കുന്നത്. കിഫ്ബി യില്‍ നിന്ന് 13.68  കോടി ചെലവഴിച്ചാണ് പാലം നിർമിച്ചത്. കോവിഡ് പ്രതിസന്ധിയും മറ്റ് സാങ്കേതിക തടസങ്ങളും കാരണം നിശ്ചയിച്ചതിലും വൈകി ആണ് പദ്ധതി യാഥാർഥ്യമായത്. എടപ്പാള്‍ ജങ്ഷനില്‍ കോഴിക്കോട്- തൃശൂര്‍ റോഡിനുമുകളിലൂടെയുള്ള മേല്‍പ്പാല നിര്‍മ്മാണം പൂര്‍ണമായും സര്‍ക്കാര്‍ ഭൂമിയിലൂടെയാണ് കടന്നു പോകുന്നത്.

  Also Read- CM Pinarayi Vijayan | 'കേരളം നിക്ഷേപസൗഹൃദ സംസ്ഥാനം; രാജ്യത്തെ മികച്ച സൗകര്യങ്ങള്‍ നല്‍കും'; നിക്ഷേപസംഗമത്തില്‍ മുഖ്യമന്ത്രി

  കോഴിക്കോട് റോഡില്‍ റൈഹാന്‍ കോര്‍ണറില്‍ നിന്നാരംഭിച്ച് തൃശൂര്‍ റോഡില്‍ പഴയ എ.ഇ.ഒ ഓഫീസ് വരെയുള്ള 200 മീറ്ററോളം ദൂരത്തിലാണ് മേല്‍പ്പാലം നിര്‍മിച്ചിരിക്കുന്നത്. തൃശൂര്‍ - കുറ്റിപ്പുറം സംസ്ഥാന പാതയില്‍ ഏറ്റവുമധികം ഗതാഗതക്കുരുക്ക് നേരിടുന്ന ജങ്ഷനാണ് എടപ്പാള്‍. പാലത്തിൻ്റെ എട്ട് സ്പാനുകളാണ് ഉള്ളത്. നാല് റോഡുകള്‍ സംഗമിക്കുന്ന ജങ്ഷനില്‍ രൂക്ഷമായ ഗതാഗതക്കുരുക്കിന് പരിഹാരം കാണാൻ മുൻ മന്ത്രിയും നിലവിൽ തവനൂർ എംഎൽഎയുമായ  ഡോ.കെ.ടി ജലീല്‍ മുന്‍കൈയെടുത്താണ് മേല്‍പ്പാലമെന്ന ആശയമുദിച്ചത്.
  Published by:Anuraj GR
  First published: