നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • വീട്ടിൽ വെള്ളക്കെട്ട്; കോവിഡ് ബാധിച്ചു മരിച്ച ഹിന്ദുമതവിശ്വാസിയുടെ മൃതദേഹം സംസ്കരിക്കാൻ സ്ഥലം നൽകി എടത്വപള്ളി

  വീട്ടിൽ വെള്ളക്കെട്ട്; കോവിഡ് ബാധിച്ചു മരിച്ച ഹിന്ദുമതവിശ്വാസിയുടെ മൃതദേഹം സംസ്കരിക്കാൻ സ്ഥലം നൽകി എടത്വപള്ളി

  വീടുസ്ഥിതിചെയ്യുന്ന പ്രദേശം വെള്ളക്കെട്ടായതിനെ തുടർന്ന് വാർഡംഗവും ബന്ധുക്കളും പള്ളിവികാരിയെ സമീപിക്കുകയായിരുന്നു

  edarthua church

  edarthua church

  • Share this:
   ആലപ്പുഴ: ഹിന്ദുമതവിശ്വാസിയുടെ മൃതദേഹം സംസ്‌കരിക്കാൻ സ്ഥലംവിട്ടുനൽകി എടത്വാ സെയ്ന്റ് ജോർജ് ഫൊറോനാപള്ളി (Edathua Church) മാതൃകയായി. കോവിഡ് (Covid-19) ബാധിച്ചുമരിച്ച തലവടി പഞ്ചായത്ത് ഏഴാംവാർഡ് കുതിരച്ചാൽ കെ പി. പൊന്നപ്പന്റെ (73) മൃതദേഹം സംസ്‌കരിക്കാനാണ് സ്ഥലംവിട്ടുനൽകിയത്.

   ചക്കുളത്തുകാവിലെ (Chakkulathukavu) ദുരിതാശ്വാസ ക്യാംപിൽ കഴിയുമ്പോഴാണ് പൊന്നപ്പന് കോവിഡ് സ്ഥിരീകരിച്ചത്. തുടർന്ന് എടത്വായിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ശനിയാഴ്ച പുലർച്ചേ 5.30 ന് മരിച്ചു. വീടുസ്ഥിതിചെയ്യുന്ന പ്രദേശം വെള്ളക്കെട്ടായതിനെ തുടർന്ന് ഗ്രാമപ്പഞ്ചായത്തംഗം കൊച്ചുമോൾ ഉത്തമനും ചമ്പക്കുളം ബ്ലോക്ക് പഞ്ചായത്തംഗം അജിത്ത്കുമാർ പിഷാരത്തും ചേർന്ന് എടത്വാ സെയ്ന്റ് ജോർജ് ഫൊറോനാപള്ളി വികാരി ഫാ. മാത്യൂ ചൂരവടിയെ സമീപിച്ച് സംസ്‌കാരത്തിനായി അനുവാദം വാങ്ങുകയായിരുന്നു.

   ചമ്പക്കുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജിൻസി ജോളി, എടത്വാ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് മറിയാമ്മ ജോർജ്, കൈക്കാരൻമാരായ ജോളി മഠത്തിക്കളം, ബിജു കറുകയിൽ, കെ.എം, മാത്യു തകഴിയിൽ, യുവദീപ്തി പ്രവർത്തകരായ സിലിൻ, ജുവെൽ, അലക്‌സ്, ടിജിൽ എന്നിവർ സംസ്‌കാരത്തിന് നേതൃത്വംനൽകി.

   വീട്ടിൽ സ്ഥലമില്ലാതിരുന്ന രണ്ടു ഹിന്ദുമത വിശ്വാസികളുടെ സംസ്‌കാരത്തിനായി മുൻപും പള്ളിസ്ഥലം വിട്ടുനൽകിയിരുന്നു. സരസമ്മയാണ് പൊന്നപ്പന്റെ ഭാര്യ. മക്കൾ: സന്തോഷ്, സതീശൻ, സന്ധ്യ. മരുമക്കൾ: ഷേർളി, രാജീവ്.

   കാൽ വഴുതിയപ്പോൾ പൊട്ടിവീണ വൈദ്യുത കമ്പിയിൽ പിടിച്ചു; കൊല്ലത്ത് ഷോക്കേറ്റ് രണ്ട് എഞ്ചിനിയറിങ് വിദ്യാർഥികൾ മരിച്ചു

   കൊല്ലം കൊട്ടാരക്കര നെടുമൺകാവിൽ വൈദ്യുതാഘാതമേറ്റ് (Electrocuted) രണ്ട് വിദ്യാർത്ഥികൾ മരിച്ചു. വാക്കനാട് കൽച്ചിറ പള്ളിയ്ക്ക് സമീപം പൊട്ടി വീണ വൈദ്യുതി ലൈനിൽ നിന്ന് ഷോക്കേറ്റാണ് രണ്ട് കോളേജ് വിദ്യാർഥികൾ മരിച്ചത്. കൊല്ലം (Kollam) കരിക്കോട് ടി കെ എം എഞ്ചിനീയറിംഗ് കോളേജ് വിദ്യാർഥികളായ കാസർകോട് കാഞ്ഞങ്ങാട് സ്വദേശി അർജുൻ, കണ്ണൂർ സ്വദേശി റിസ് വാൻ എന്നിവരാണ് മരിച്ചത്. വൈകിട്ട് നാലു മണിയോടെയായിരുന്നു സംഭവം.

   അഞ്ചു പേരടങ്ങുന്ന സംഘമാണ് ഇവിടെ എത്തിയത്. ഇതിൽ രണ്ടു പേർ കടവിൽ നിന്ന് താഴേക്കിറങ്ങുന്നതിനിടെ ഒരാളുടെ കാൽ വഴുതി, കയറിപ്പിടിച്ചത് പൊട്ടി വീണ വൈദ്യുത കമ്പിയിൽ. ഒപ്പമുണ്ടായിരുന്ന വിദ്യാർത്ഥിക്കും വൈദ്യുതാഘാതമേൽക്കുകയായിരുന്നു. മറ്റുള്ളവരുടെ നിലവിളി കേട്ട് നാട്ടുകാർ ഓടിക്കൂടി. വിവരമറിഞ്ഞതിനെ തുടർന്ന് എഴുകോൺ പോലീസ് സ്ഥലത്തെത്തി. മൃതദേഹങ്ങൾ പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
   Published by:Rajesh V
   First published:
   )}