• HOME
 • »
 • NEWS
 • »
 • kerala
 • »
 • ഹിന്ദുമത വിശ്വാസിയുടെ സംസ്ക്കാരത്തിന് സ്ഥലം നൽകി എടത്വ പള്ളി

ഹിന്ദുമത വിശ്വാസിയുടെ സംസ്ക്കാരത്തിന് സ്ഥലം നൽകി എടത്വ പള്ളി

ക​ന​ത്ത​മ​ഴ​യെ തു​ട​ര്‍​ന്നു​ണ്ടാ​യ വെ​ള്ള​ക്കെ​ട്ട് കാ​ര​ണമാണ് കോവിഡ് ബാധിച്ചു മരിച്ചയാളുടെ സംസ്ക്കാരം വീട്ടുവളപ്പില്‍ നടത്താൻ സാധിക്കാത്ത സാഹചര്യമുണ്ടായത്.

Sreenivasan_Edathva

Sreenivasan_Edathva

 • Last Updated :
 • Share this:
  ആ​ല​പ്പു​ഴ: കോ​വി​ഡ് ബാധിച്ച്‌ മ​രി​ച്ച ഹി​ന്ദു​മ​ത വി​ശ്വാ​സി​യുടെ സം​സ്‌​കാ​ര​ത്തി​ന് സ്ഥ​ല​വും സൗ​ക​ര്യ​ങ്ങ​ളും ന​ല്‍​കി എ​ട​ത്വ സെ​ന്‍റ് ജോ​ര്‍​ജ്ജ് ഫോ​റോ​നാ പ​ള്ളി. കോ​യി​ല്‍​മു​ക്ക് പു​ത്ത​ന്‍​പു​ര​യി​ല്‍ ശ്രീ​നി​വാ​സ​ന്‍റെ (86) മൃ​ത​ദേ​ഹ​മാ​ണ് ക​ന​ത്ത​മ​ഴ​യെ തു​ട​ര്‍​ന്നു​ണ്ടാ​യ വെ​ള്ള​ക്കെ​ട്ട് കാ​ര​ണം വീട്ടുവളപ്പില്‍ സം​സ്‌​ക​രി​ക്കാ​ന്‍ സാ​ധി​ക്കാതെയായത്. ഇതോടെ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് അം​ഗം ബാ​ബു മ​ണ്ണാ​ത്തു​രു​ത്തി​ല്‍ എ​ട​ത്വ സെ​ന്‍റ് ജോ​ര്‍​ജ് ഫൊ​റോ​നാ​പ​ള്ളി വി​കാ​രി ഫാ. ​മാ​ത്യൂ ചൂ​ര​വ​ടിയുമായി ബന്ധപ്പെട്ട് ബുദ്ധിമുട്ട് അറിയിക്കുകയായിരുന്നു. ഇതോടെ ഫാ. മാത്യു ചൂരവടി ഇടപെട്ട് പാ​രി​ഷ് ക​മ്മി​റ്റി അം​ഗ​ങ്ങ​ളു​മാ​യി ആ​ലോ​ചി​ച്ച്‌ ശ്രീനിവാസന്‍റെ ​സം​സ്‌​ക്കാ​രം പ​ള്ളി​യി​ല്‍ ന​ട​ത്താ​ന്‍ ആ​വ​ശ്യ​മാ​യ നടപടി സ്വീകരിക്കുകയായിരുന്നു.

  സാ​മൂ​ഹ്യ പ്ര​വ​ര്‍​ത്ത​ക​രാ​യ വി​പി​ന്‍ ഉ​ണ്ണി​കൃ​ഷ്ണ​ന്‍, ജെ​ഫി​ന്‍, ബി​ബി​ന്‍ മാ​ത്യു, ജി​ജോ ഫി​ലി​പ്പ് എ​ന്നി​വ​ര്‍ പി​പി കി​റ്റ് അ​ണി​ഞ്ഞും വി​കാ​രി ഫാ. ​മാ​ത്യൂ ചൂ​ര​വ​ടി, കൈ​ക്കാ​ര​ന്‍ കെ.​എം. മാ​ത്യൂ ത​ക​ഴി​യി​ല്‍, ബി​ല്‍​ബി മാ​ത്യൂ ക​ണ്ട​ത്തി​ല്‍, സാ​ജു മാ​ത്യൂ കൊ​ച്ചു​പു​ര​ക്ക​ല്‍, സാ​ബു ഏ​റാ​ട്ട്, മ​ണി​യ​പ്പ​ന്‍, ഹെ​ല്‍​ത്ത് ഇ​ന്‍​സ്പെ​ക്ട​ര്‍ ശ്രീ​ജി​ന്‍, ദി​ലീ​പ്, റ്റി​ന്‍റു എ​ന്നി​വ​ര്‍ കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ള്‍ പാ​ലി​ച്ച്‌ സം​സ്‌​കാ​ര​ത്തി​ന് നേ​തൃ​ത്വം ന​ല്‍​കി.

  കോവിഡ് വ്യാപനം രൂക്ഷമായതോടെ ദ​ക്ഷി​ണേ​ന്ത്യ​യ​യി​ലെ പ്ര​ശ​സ്ത തീ​ര്‍​ത്ഥാ​ട​ന കേ​ന്ദ്ര​മാ​യ എ​ട​ത്വ സെ​ന്‍റ് ജോ​ര്‍​ജ്ജ് ഫൊ​റോ​നാ​പ​ള്ളി ഇ​ത്ത​വ​ണ തി​രു​നാ​ള്‍ ആഘോഷം ഉപേക്ഷിച്ചിരുന്നു. 212 വ​ര്‍​ഷ​ത്തി​നി​ട​യി​ല്‍ ആ​ദ്യ​മാ​യി​ട്ടാ​യി​രു​ന്നു സെ​ന്‍റ് ജോ​ര്‍​ജ്ജ് ഫൊ​റോ​നാ​പ​ള്ളി തി​രു​നാ​ള്‍ ഉ​പേ​ക്ഷി​ച്ച​ത്.

  സംസ്ഥാന കേന്ദ്രഭരണ പ്രദേശങ്ങളിലെ കോവിഡ് വാക്സിൻ വിതരണത്തിന്റെ പുരോഗതി വിലയിരുത്തി കേന്ദ്രം . വാക്സിൻ വിതരണത്തെക്കുറിച്ചുള്ള അവലോകനത്തിനായി കേന്ദ്ര ആരോഗ്യ-കുടുംബക്ഷേമ മന്ത്രാലയം അഡ്മിനിസ്ട്രേറ്റർമാരുമായി വീഡിയോ കോൺഫറൻസിംഗിലൂടെയാണ് അവലോകന യോഗം ചേ‍ർന്നത്.

  കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷൺ അധ്യക്ഷത വഹിച്ച യോഗത്തിൽ രാജ്യത്തുടനീളമുള്ള വാക്സിനേഷൻ ഡ്രൈവിന്റെ പുരോഗതിയെക്കുറിച്ചുള്ള വിശദമായ വിവരങ്ങൾ അവതരിപ്പിച്ചു. ദുർബലരായ ജനവിഭാഗങ്ങൾക്ക് വാക്സിൻ നൽകുന്നതിൽ പിന്നാക്കം നിൽക്കുന്ന സംസ്ഥാനങ്ങളെയും കേന്ദ്രഭരണ പ്രദേശങ്ങളെയും കുറിച്ച് യോഗത്തിൽ വിശകലനം നടത്തി. ഒന്നും രണ്ടും വീതം ഡോസുകൾ ലഭിച്ച ആരോഗ്യ പ്രവർത്തകർ, കോവിഡ് മുന്നണി പോരാളികൾ എന്നിവരുടെ സംസ്ഥാനാടിസ്ഥാനത്തിലുള്ള കണക്കുകളും അവലോകനം ചെയ്തു. ഈ വിഭാഗത്തിൽ വാക്സിനേഷൻ വേഗത്തിലാക്കാനുള്ള സാധ്യതകളും വിലയിരുത്തി.

  വാക്‌സിൻ പാഴാക്കൽ ഒരു ശതമാനത്തിൽ താഴെയായി നിലനിർത്താൻ സംസ്ഥാനങ്ങളോട് കേന്ദ്രം ആവർത്തിച്ച് ആവശ്യപ്പെടുന്നുണ്ടെങ്കിലും ജാ‍ർഖണ്ഡ് (37.3%), ഛത്തീസ്ഗഡ് (30.2%), തമിഴ്‌നാട് (15.5%), ജമ്മു കാശ്മീർ (10.8%), മധ്യപ്രദേശ് (10.7%) എന്നിവിടങ്ങളിൽ വാക്സിൻ പാഴാക്കാൽ വളരെ ഉയ‍ർന്ന നിലയിലാണെന്ന് യോഗത്തിൽ വിലയിരുത്തി. വാക്സിൻ പാഴാക്കലിന്റെ ദേശീയ ശരാശരി 6.3% ആണ്.

  കോവിൻ സോഫ്റ്റ് വെയറിലെ പരിഷ്കാരങ്ങൾ വാക്സിൻ അഡ്മിനിസ്ട്രേറ്റർമാർക്ക് കൂടുതൽ സൗകര്യങ്ങൾ വാഗ്ദാനം ചെയ്യുമെന്നും യോഗത്തിൽ വ്യക്തമാക്കി. വാക്സിനേഷന്റെ വേഗത വർദ്ധിപ്പിക്കുന്നതിന് കോവിനിൽ ലഭ്യമായ സൗകര്യങ്ങൾ പൂർണ്ണമായി ഉപയോഗപ്പെടുത്തണമെന്ന് കേന്ദ്ര ആരോഗ്യ സെക്രട്ടറി സംസ്ഥാനങ്ങളോടും കേന്ദ്രഭരണ പ്രദേശങ്ങളോടും അഭ്യർത്ഥിച്ചു. വിശദവും സമഗ്രവുമായ അവതരണത്തിലൂടെ, അഡീഷണൽ സെക്രട്ടറി (ആരോഗ്യം) വികാസ് ഷീൽ കോവിൻ ഡിജിറ്റൽ പ്ലാറ്റ്ഫോമിന്റെ പുതിയ സവിശേഷതകളും പ്രവർത്തനങ്ങളും വ്യക്തമാക്കി. സ്പുട്നിക് വാക്സിൻ ഇപ്പോൾ കോവിൻ പോർട്ടലിൽ ചേർത്തിട്ടുണ്ടെന്നും യോഗത്തിൽ സംസ്ഥാനങ്ങളെ അറിയിച്ചു. തിരിച്ചറിയൽ രേഖകൾ ‌‌ഇല്ലാത്ത വ്യക്തികൾക്കായി പ്രത്യേക സെഷനുകളും കോവിന്നിൽ ഉണ്ടാകും.

  Also Read-Explained | കോവിഡ് വാക്സിൻ കൈയുടെ മുകൾഭാഗത്ത് കുത്തിവെയ്ക്കുന്നതിന്റെ കാരണമെന്ത്?

  ലഭ്യമായ സ്റ്റോക്കുകളിലൂടെയും പ്രതീക്ഷിക്കുന്ന വിതരണത്തിലൂടെയും 2021 ജൂൺ അവസാനം വരെ വാക്സിനേഷൻ വർദ്ധിപ്പിക്കുന്നതിന് ആസൂത്രണം ചെയ്യാൻ സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും കേന്ദ്രം ‌നിർദ്ദേശം നൽകി. ജൂൺ 30 വരെ സംസ്ഥാനങ്ങൾക്ക് നേരിട്ട് വാക്സിൻ ഡോസുകൾ വാങ്ങാനാകുമെന്നും കേന്ദ്രം അറിയിച്ചു. വാക്സിൻ നിർമ്മാതാക്കളുമായി ബന്ധപ്പെടുന്നതിന് രണ്ടോ മൂന്നോ അംഗങ്ങളുടെ ഒരു ടീമിനെ നിയോഗിക്കാനും നിർദ്ദേശിച്ചു.
  Published by:Anuraj GR
  First published: