• HOME
  • »
  • NEWS
  • »
  • kerala
  • »
  • കേരള സർക്കാരിന്റെ നയം മാധ്യമ പ്രവർത്തകർക്കെതിര്: എഡിറ്റേഴ്സ് ഗിൽഡ്

കേരള സർക്കാരിന്റെ നയം മാധ്യമ പ്രവർത്തകർക്കെതിര്: എഡിറ്റേഴ്സ് ഗിൽഡ്

മുഖ്യമന്ത്രി പിണറായി വിജയൻ

മുഖ്യമന്ത്രി പിണറായി വിജയൻ

  • Last Updated :
  • Share this:
    ന്യൂഡൽഹി: മാധ്യമസ്വാതന്ത്ര്യം ഹനിക്കുന്ന കേരള സർക്കാറിന്റെ പുതിയ നിർദ്ദേശത്തെ എതിർത്ത് എഡിറ്റേഴ്സ് ഗിൽഡ്. മാധ്യമപ്രവർത്തകർ വാർത്തകൾക്കായി മുഖ്യമന്ത്രിയെയും മറ്റു മന്ത്രിമാരെയും ഉന്നത ഉദ്യോഗസ്ഥരെയും നേരിട്ട് സമീപിക്കുന്നത് നവംബർ 15ന് ആഭ്യന്തരവകുപ്പ് പുറത്തിറക്കിയ മാർഗനിർദേശപ്രകാരം വിലക്കിയിരുന്നു. വിവര-പൊതുജന സമ്പർക്ക വകുപ്പ് വഴി മാത്രമെ മാധ്യമപ്രവർത്തകർക്ക് വാർത്തകൾക്കായി മുഖ്യമന്ത്രിയെയും മറ്റും സമീപിക്കാനാകൂ. ഈ സർക്കുലർ നിയമസഭയിൽ ഉൾപ്പടെ വലിയ ഒച്ചപ്പാട് ഉണ്ടാക്കിയിരുന്നു. ഇതിനെതിരെയാണ് എഡിറ്റേഴ്സ് ഗിൽഡ് രംഗത്തെത്തിയിരിക്കുന്നത്.

    മന്ത്രിമാരിൽനിന്നും രാഷ്ട്രീയപ്രവർത്തകരിൽനിന്നും വാർത്തകൾ സംബന്ധിച്ച വിവരം തേടുന്നതിനെ വിലക്കുന്നതാണ് സർക്കാർ പുറത്തിറക്കിയ സർക്കുലർ. മാധ്യമപ്രവർത്തകരുടെ ജോലി തടസപ്പെടുത്തുന്നതാണ് സർക്കാരിന്‍റെ ഉത്തരവെന്ന് എഡിറ്റേഴ്സ് ഗിൽഡ് പുറത്തിറക്കിയ പത്രകുറിപ്പിൽ പറയുന്നു. ഇത് പത്രസ്വാതന്ത്ര്യത്തിനെതിരാണെന്നും അവർ വ്യക്തമാക്കുന്നു.

    'രാജ്യത്തിന് തന്നെ നാണക്കേട്': കരസേനാ മേധാവിക്കെതിരെ ട്വിറ്ററിൽ പ്രതിഷേധം

    എയർപോർട്ട്, റെയിൽവേ സ്റ്റേഷനുകൾ, സർക്കാർ ഗസ്റ്റ് ഹൗസുകൾ തുടങ്ങിയ സ്ഥലങ്ങളിൽ മുഖ്യമന്ത്രിയെയും മറ്റ് മന്ത്രിമാരെയും കാണുന്നതിന് മാധ്യമപ്രവർത്തകർ വിവര-പബ്ലിക് റിലേഷൻസ് വകുപ്പിന്‍റെ(പിആർഡി) അനുമതിക്കായി സമീപിക്കേണ്ടതുണ്ടെന്നും മാധ്യമനിയന്ത്രണ സർക്കുലറിൽ പറയുന്നുണ്ട്. അടിയന്തരമായി ഈ ഉത്തരവ് പിൻവലിക്കണമെന്നും എഡിറ്റേഴ്സ് ഗിൽഡ് ആവശ്യപ്പെട്ടു.

    സംസ്ഥാന സർക്കാരിന്‍റെ അക്രഡിറ്റേഷനോ പ്രവേശന പാസുകളോ ഉള്ള മാധ്യമപ്രവർത്തകർക്ക് മാത്രമെ സെക്രട്ടേറിയറ്റിലെ വിവിധ വകുപ്പുകളിൽ പ്രവേശിക്കാനാകുകയുള്ളു. സെക്രട്ടറിയേറ്റിൽ സന്ദർശകർക്ക് അനുവദിച്ചിരിക്കുന്ന സമയത്ത് മാത്രമാമായി മാധ്യമപ്രവർത്തകരുടെ പ്രവേശനം പരിമിതപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.

    യുദ്ധമുഖത്ത് ഇറങ്ങാൻ വനിതാ സൈനികർ പ്രാപ്തരല്ലെന്ന് കരസേന മേധാവി

    മേഘാലയ ഹൈക്കോടതിയിൽ ജഡ്ജിമാർക്ക് അനുവദിക്കപ്പെട്ട അധിക സൌകര്യങ്ങളെയും ആനുകൂല്യങ്ങളെയുംകുറിച്ച് ഒരു റിപ്പോർട്ട് പ്രസിദ്ധീകരിച്ചതിന് പിന്നീലെ ഷില്ലോങ് ടൈംസ് പത്രാധിപർ പട്രീഷ്യാ മൂകിമിന് കാരണം കാണിക്കൽ നോട്ടീസ് അയച്ചതിനെയും എഡിറ്റേഴ്സ് ഗിൽഡ് വിമർശിച്ചു. ന്യായാധിപൻമാർ വിമർശനങ്ങളോട് സഹിഷ്ണുതയോടെ പ്രതികരിക്കേണ്ടത് ആവശ്യമാണെന്നും എഡിറ്റേഴ്സ് ഗിൽഡ് പ്രസ്താവനയിൽ പറയുന്നു.
    First published: