കേരള സ്റ്റേറ്റ് സിലബസിലെ ചരിത്ര പുസ്തകങ്ങളിൽ നിന്ന് ചാവറയച്ചനെ ഒഴിവാക്കിയെന്ന് KCBC; പ്രചാരണം തെറ്റെന്ന് വിദ്യാഭ്യാസ വകുപ്പ്
കേരള സ്റ്റേറ്റ് സിലബസിലെ ചരിത്ര പുസ്തകങ്ങളിൽ നിന്ന് ചാവറയച്ചനെ ഒഴിവാക്കിയെന്ന് KCBC; പ്രചാരണം തെറ്റെന്ന് വിദ്യാഭ്യാസ വകുപ്പ്
പത്താം ക്ലാസിലെ സാമൂഹ്യ ശാസ്ത്രം 1 ൽ ഭാഗം 2 ലും പന്ത്രണ്ടാം ക്ലാസിൽ ഭാഗം 4ലും ചാവറയച്ചനെ കുറിച്ചുള്ള പാഠഭാഗങ്ങൾ ചേർത്തിട്ടുണ്ട്.
Last Updated :
Share this:
തിരുവനന്തപുരം: കേരള സ്റ്റേറ്റ് സിലബസിൽ നിന്ന് ചാവറയച്ചനെ ഒഴിവാക്കായതായി കെസിബിസി. കേരള പാഠാവലി ഏഴാം ക്ലാസിലെ നവോത്ഥാന ചരിത്രത്തിൽ നിന്ന് ചാവറയച്ചനെ ഒഴിവാക്കിയെന്നാണരോപണം. ഏഴാം ക്ലാസ് സമൂഹശാസ്ത്രം പാഠപുസ്തത്തിലെ 'നവകേരള സൃഷ്ടിക്കായി' എന്ന എട്ടാം അധ്യയത്തില്‍ കേരളത്തിന്റെ നവോത്ഥാന നായകരെപ്പറ്റി വിശദമായ വിശദമായി പറയുന്നുണ്ട്.
എന്നാൽ ചാവറയച്ചനെ ഒഴിവാക്കിയാണ് പാഠഭാഗമുള്ളതെന്നാണ് ആരോപണം. പാഠപുസ്തകങ്ങളിലും മറ്റ് ഉന്നത സിലബസുകളിലും ക്രൈസ്തവ സംഭാവനകളും ചരിത്രവും ഒഴിവാക്കാനും വികലമായി ചിത്രീകരിക്കാനുമുള്ള ശ്രമങ്ങൾ നടക്കുന്നുണ്ടോ എന്ന് പരിശോധിക്കുന്നതിനായി കെസിബിസി ജാഗ്രത കമ്മീഷൻ വിദ്യാഭ്യാസ കമ്മീഷനുമായി സഹകരിച്ച് വിവിധ കമ്മിറ്റികൾ രൂപീകരിച്ചതായി അറിയിച്ചു.
എന്നാൽ സംഭവത്തിൽ വിദ്യാഭ്യാസ വകുപ്പ് രംഗത്തെത്തി. ചരിത്ര പുസ്തകങ്ങളിൽ നിന്ന് ചാവറയച്ചനെ ഒഴിവാക്കിയെന്ന പ്രചാരണം തെറ്റാണെന്ന് വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. 2007 ലെ സമഗ്രമായ പാഠ്യപദ്ധതി പരിഷ്കരണത്തിൻ്റെ ഭാഗമായും 2013 ൽ പുതുക്കിയതുമായ പാഠപുസ്തകങ്ങളാണ് കേരളത്തിൽ ഇപ്പോഴും ഉപയോഗിക്കുന്നതെന്ന് വിദ്യാഭ്യാസ വകുപ്പ് വ്യക്തമാക്കുന്നു.
പത്താം ക്ലാസിലെ സാമൂഹ്യ ശാസ്ത്രം 1 ൽ ഭാഗം 2 ലും പന്ത്രണ്ടാം ക്ലാസിൽ ഭാഗം 4ലും ചാവറയച്ചനെ കുറിച്ചുള്ള പാഠഭാഗങ്ങൾ ചേർത്തിട്ടുണ്ട്. ഈ ഭാഗങ്ങൾ ഒഴിവാക്കി എന്നുള്ള പ്രചരണം അടിസ്ഥാന രഹിതമാണെന്ന് വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു.
Published by:Jayesh Krishnan
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.