പരീക്ഷയെഴുതുന്ന കുട്ടികള്‍ക്ക് ശൗചാലയം ഉറപ്പാക്കണമെന്ന് വിദ്യാഭ്യാസ വകുപ്പ്; കടയ്ക്കല്‍ സംഭവത്തില്‍ ബാലാവകാശ കമ്മിഷന്‍ കേസെടുത്തു

കുട്ടികള്‍ക്ക് ശൗചാലയം ഉപയോഗിക്കാന്‍ ആവശ്യമായ ക്രമീകരണങ്ങള്‍ പരീക്ഷാ ചീഫ് സൂപ്രണ്ട് ഏര്‍പ്പെടുത്തണം

News18 Malayalam
Updated: March 22, 2019, 8:57 AM IST
പരീക്ഷയെഴുതുന്ന കുട്ടികള്‍ക്ക് ശൗചാലയം ഉറപ്പാക്കണമെന്ന് വിദ്യാഭ്യാസ വകുപ്പ്; കടയ്ക്കല്‍ സംഭവത്തില്‍ ബാലാവകാശ കമ്മിഷന്‍ കേസെടുത്തു
Exam
  • Share this:
തിരുവനന്തപുരം: പരീക്ഷയെഴുതുന്ന വിദ്യാര്‍ഥി ആവശ്യപ്പെട്ടാല്‍ ശൗചാലയം ഉപയോഗിക്കാന്‍ സൗകര്യം നല്‍കണമെന്ന് വിദ്യാഭ്യാസ വകുപ്പ് ഉത്തരവിറക്കി. കടയ്ക്കല്‍ ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ എസ്എസ്എല്‍സ. പരീക്ഷയ്ക്കിടെ ശൗചാലയത്തില്‍ പോകാന്‍ അനുവദിക്കാതിരുന്നതിനെത്തുടര്‍ന്ന് വിദ്യാര്‍ഥി പരീക്ഷാഹാളില്‍ മലമൂത്രവിസര്‍ജനം നടത്തിയ സംഭവത്തിന്റെ അടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ ഉത്തരവിറക്കിയത്.

കടയ്ക്കല്‍ സംഭവത്തില്‍ അധ്യാപികയ്‌ക്കെതിരെ സംസ്ഥാന ബാലാവകാശ കമ്മിഷന്‍ സ്വമേധയാ കേസെടുത്തിട്ടുമുണ്ട്. ബാലാവകാശ സംരക്ഷണ കമ്മിഷന്‍ അധ്യക്ഷന്‍ പി സുരേഷാണ് കേസെടുത്തത്. പരീക്ഷയെഴുതുന്ന കുട്ടികള്‍ക്ക് കുടിക്കാന്‍ വെള്ളവും ഇടയ്ക്ക് ആവശ്യമെങ്കില്‍ ഇന്‍വിജിലേറ്ററുടെ നിരീക്ഷണത്തില്‍ പ്രാഥമിക സൗകര്യവും ഒരുക്കണമെന്ന് കമ്മിഷന്‍ നേരത്തേ നിര്‍ദേശിക്കുകയും ചെയ്തിരുന്നു.

Also Read: അധ്യാപികയുടെ പിടിവാശി: വിദ്യാര്‍ഥി SSLC പരീക്ഷയ്ക്കിടെ മലമൂത്രവിസര്‍ജനം നടത്തി

വിദ്യാഭ്യാസ വകുപ്പിറക്കിയ ഉത്തരവില്‍ കുട്ടികള്‍ക്ക് ശൗചാലയം ഉപയോഗിക്കാന്‍ ആവശ്യമായ ക്രമീകരണങ്ങള്‍ പരീക്ഷാ ചീഫ് സൂപ്രണ്ട് ഏര്‍പ്പെടുത്തണമെന്ന നിര്‍ദേശമാണ് നല്‍കിയിരിക്കുന്നത്. പരീക്ഷയെഴുതാനെത്തുന്ന കുട്ടികള്‍ക്ക് യാതൊരുവിധ മാനസികസംഘര്‍ഷവും കൂടാതെ പരീക്ഷയെഴുതാനുള്ള സൗകര്യം ചീഫ് സൂപ്രണ്ടുമാര്‍ ഉറപ്പാക്കണമെന്നും ഉത്തരവില്‍ പറയുന്നുണ്ട്.

രസതന്ത്രം പരീക്ഷ എഴുതുന്നതിനിടെ വയറുവേദന അനുഭവപ്പെട്ട വിദ്യാര്‍ഥിയെയായിരുന്നു അധ്യാപിക ശൗചാലയത്തില്‍ പോകുന്നതില്‍ നിന്നും വിലക്കിയത്. പരീക്ഷയെഴുതാന്‍ കഴിയാത്തവിധം അവശനായ വിദ്യാര്‍ത്ഥി പരീക്ഷാഹാളില്‍ തന്നെ മലമൂത്രവിസര്‍ജനം നടത്തുകയായിരുന്നു. പരീക്ഷാസമയം കഴിഞ്ഞശേഷമാണ് വിവരം സ്‌കൂള്‍ അധികൃതര്‍ അറിയുന്നത്.

വിവരമറിഞ്ഞ രക്ഷിതാക്കള്‍ അധ്യാപികയ്‌ക്കെതിരേ കടയ്ക്കല്‍ പൊലീസില്‍ പരാതിയും നല്‍കിയിരുന്നു. അധ്യാപികയുടെ പിടിവാശിമൂലം മകന് കടുത്ത മാനസിക സംഘര്‍ഷമനുഭവിക്കേണ്ടിവന്നുവെന്നും അതിനാല്‍ വേണ്ടവിധം പരീക്ഷയെഴുതാനായില്ലെന്നുമാണ് പരാതിയില്‍ പറയുന്നത്.

First published: March 22, 2019, 8:57 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading