• HOME
  • »
  • NEWS
  • »
  • kerala
  • »
  • Ragging| തിരുവനന്തപുരം കോട്ടൺഹിൽ സ്കൂളിലെ റാഗിങ്; വിദ്യാഭ്യാസ വകുപ്പ് അന്വേഷണം ആരംഭിച്ചു

Ragging| തിരുവനന്തപുരം കോട്ടൺഹിൽ സ്കൂളിലെ റാഗിങ്; വിദ്യാഭ്യാസ വകുപ്പ് അന്വേഷണം ആരംഭിച്ചു

സംഭവത്തിൽ കേസ് എടുക്കാൻ നിയമപരമായി കഴിയില്ലെന്ന നിലപാടിലാണ് മ്യൂസിയം പോലീസ്.

Cottonhill_School

Cottonhill_School

  • Last Updated :
  • Share this:
    തിരുവനന്തപുരം: കോട്ടൺഹിൽ സ്കൂളിലെ റാഗിങ് പരാതിയിൽ അന്വേഷണം ആരംഭിച്ച് വിദ്യാഭ്യാസ വകുപ്പ്. വിദ്യാഭ്യാസ വകുപ്പ് ഉപ ഡയറക്ടറുടെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്. ഇന്ന് വിദ്യാഭ്യാസ മന്ത്രിയുടെ അധ്യക്ഷതയിൽ ചേരുന്ന യോഗത്തിൽ വിഷയം ചർച്ച ചെയ്യും. സംഭവത്തിൽ കേസ് എടുക്കാൻ നിയമപരമായി കഴിയില്ലെന്ന നിലപാടിലാണ് മ്യൂസിയം പോലീസ്.

    5, 6 ക്ലാസുകളിൽ പഠിക്കുന്ന കുട്ടികളാണ് കോട്ടൺ ഹിൽ സ്കൂളിലെ സീനിയർ വിദ്യാർത്ഥികൾക്കെതിരെ പരാതി നൽകിയത്. ഇതിനു പിന്നാലെ പരാതിയിൽ വിശദമായ അന്വേഷണം നടത്താനാണ് വിദ്യാഭ്യാസ ഉപ ഡയറക്ടർക്ക് മന്ത്രി വി ശിവൻകുട്ടി നൽകിയ നിർദേശം. വിദ്യാഭ്യാസ ഉപ ഡയറക്ടർ സ്കൂളിൽ നേരിട്ട് എത്തി വിവരശേഖരണം നടത്തും.  കുറ്റക്കാരെ കണ്ടെത്താന്‍ പരിശോധന നടത്തിയെങ്കിലും കണ്ടെത്താനായില്ല. മാസ്ക് ധരിച്ചിരുന്നതിനാല്‍ ആരാണെന്ന് മനസിലാകുന്നില്ലെന്ന് പരാതിക്കാരായ കുട്ടികള്‍ അധ്യാപകരോട് പറഞ്ഞു.

    Also Read- തിരുവനന്തപുരം കോട്ടന്‍ഹില്‍ സ്കൂളില്‍ ഹയര്‍സെക്കന്‍ഡറി വിദ്യാര്‍ഥികള്‍ക്കെതിരെ റാഗിങ് പരാതി

    വിദ്യാഭ്യാസ മന്ത്രിയുടെ അധ്യക്ഷതയിൽ ചേരുന്ന യോഗത്തിലും സ്കൂളിലെ സാഹചര്യം ചർച്ചചെയ്യും. സ്കൂൾ പ്രിൻസിപ്പൽ, പിടിഎ പ്രസിഡന്റ് അടക്കമുള്ളവരോട് യോഗത്തിൽ പങ്കെടുക്കാൻ ആണ് നിർദ്ദേശം നൽകിയിട്ടുള്ളത്. ഉപ ഡയറക്ടറുടെ വിശദമായ റിപ്പോർട്ട് ലഭിച്ചശേഷം ആകും വിദ്യാഭ്യാസ വകുപ്പ് തുടർനടപടി സ്വീകരിക്കുക.

    Also Read- മദ്യലഹരിയിൽ വീടിനടുത്ത് മൂത്രം ഒഴിച്ചത് ചോദ്യം ചെയ്ത യുവാവിനെ ക്രൂരമായി മർദിച്ച പൊലീസുകാർക്ക് സസ്പെൻഷൻ

    ആരോപണ വിധേയരായ കുട്ടികൾ 18 വയസ്സിന് താഴെയുള്ളവരായതിനാൽ കേസെടുക്കാൻ നിയമപരമായി കഴിയില്ലെന്നാണ് പോലീസ് വ്യക്തമാക്കുന്നത്. പരാതിയിൽ സ്കൂളിലെത്തി വിവരശേഖരണം നടത്തിയ ശേഷം റിപ്പോർട്ട് നൽകും. ഒപ്പം മഫ്തിയിൽ വനിതാ പോലീസിന്റെ സാന്നിധ്യം സ്കൂളിൽ ഉറപ്പാക്കാനും തീരുമാനിച്ചിട്ടുണ്ട്.

    അതേസമയം സംഭവത്തിൽ പ്രതിഷേധം ശക്തമാക്കാനാണ് പരാതി ഉന്നയിച്ച കുട്ടികളുടെ രക്ഷിതാക്കളുടെ തീരുമാനം. ഇതിന്റെ ഭാഗമായി രക്ഷിതാക്കൾ ഇന്ന് സ്കൂളിൽ പ്രതിഷേധം സംഘടിപ്പിക്കും.
    Published by:Naseeba TC
    First published: