നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • kerala
    • »
    • COVID-19 vaccine| എല്ലാ കുട്ടികൾക്കും വാക്സിൻ; ഊർജിതമാക്കാൻ വിദ്യാഭ്യാസ വകുപ്പിന്റെ നിർദേശം

    COVID-19 vaccine| എല്ലാ കുട്ടികൾക്കും വാക്സിൻ; ഊർജിതമാക്കാൻ വിദ്യാഭ്യാസ വകുപ്പിന്റെ നിർദേശം

    15.4 ലക്ഷം കുട്ടികളാണ് സംസ്ഥാനത്ത് വാക്സിൻ എടുക്കാൻ ഉള്ളത്

    പരീക്ഷ

    പരീക്ഷ

    • Share this:
    തിരുവനന്തപുരം: കുട്ടികൾക്ക് കോവിഡ് വാക്സിൻ (COVID-19 vaccine for children)നൽകുന്നതുമായി ബന്ധപ്പെട്ടുള്ള പ്രവർത്തനങ്ങൾക്ക് അധ്യാപകരും പി ടി എയും മുൻകൈ എടുക്കണമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി (V. Sivankutty).  ക്ലാസുകളിൽ ഇത് സംബന്ധിച്ച ബോധവൽക്കരണ പ്രവർത്തനങ്ങൾ നടത്തണം. രക്ഷിതാക്കളുമായും അധ്യാപകർ ആശയവിനിമയം നടത്തണം.

    15 മുതൽ 18 വയസ് വരെ പൊതുവിദ്യാഭ്യാസ മേഖലയിലെ 12 ലക്ഷത്തോളം കുട്ടികൾ അടക്കം 15.4 ലക്ഷം കുട്ടികളാണ് സംസ്ഥാനത്ത് വാക്സിൻ എടുക്കാൻ ഉള്ളത്. സി ബി എസ് ഇ, ഐ സി എസ് ഇ, ഐ ടി ഐ, പോളിടെക്നിക് വിദ്യാർത്ഥികളും ഇതിൽ ഉൾപ്പെടുന്നു. എല്ലാ ദിവസവും വാക്സിൻ എടുത്ത കുട്ടികളുടെ കണക്ക് വിദ്യാഭ്യാസ വകുപ്പ് ശേഖരിക്കും. സി ബി എസ് ഇ അടക്കമുള്ള മറ്റ് സ്ട്രീമുകളുടെ യോഗം വിദ്യാഭ്യാസ വകുപ്പ് വിളിച്ചു ചേർക്കുന്നുണ്ട്. എല്ലാ കുട്ടികളും വാക്സിൻ എടുത്തു എന്നത് ഉറപ്പ് വരുത്തും.

    ജനുവരി 10 വരെ ബുധനാഴ്ച ഒഴികെ ഞായറാഴ്ച ഉള്‍പ്പെടെ എല്ലാ ദിവസവും ജനറല്‍/ജില്ലാ/താലൂക്ക്/സിഎച്ച്‌സി എന്നിവിടങ്ങളില്‍ കുട്ടികള്‍ക്കുള്ള വാക്‌സിനേഷന്‍ ഉണ്ടായിരിക്കും. കുട്ടികളുടെ വാക്‌സിനേഷന്‍ കേന്ദ്രങ്ങള്‍ പെട്ടെന്ന് തിരിച്ചറിയാനായി പിങ്ക് നിറത്തിലുള്ള ബോര്‍ഡ് പ്രദര്‍ശിപ്പിക്കും. സംസ്ഥാനത്ത് കുട്ടികളുടെ കോവിഡ് വാക്‌സിനേഷന്‍ കര്‍മ്മ പദ്ധതിയും ആരോഗ്യവകുപ്പ് പ്രഖ്യാപിച്ചു.

    Also Read-Night Curfew | സംസ്ഥാനത്ത് രാത്രികാല കര്‍ഫ്യൂ ഇന്നും കൂടി; നിയന്ത്രണം നീട്ടുന്നത് കോവിഡ് അവലോകന യോഗത്തില്‍ തീരുമാനിക്കും

    ജനറല്‍, ജില്ലാ, താലൂക്ക്, ആശുപത്രികളിലും സാമൂഹികാരോഗ്യകേന്ദ്രങ്ങളിലും ബുധനാഴ്ച ഒഴികെയുള്ള ആറ്
    ദിവസങ്ങളിലും കുട്ടികള്‍ക്ക് വാക്സിന്‍ നല്‍കും. പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലും കുടുംബാരോഗ്യകേന്ദ്രങ്ങളിലും ചൊവ്വ, വെള്ളി, ശനി, ഞായര്‍ എന്നീനാല് ദിവസങ്ങളിലും വാക്സിനേഷനുണ്ടാകും.
    Also Read-Parallel Telephone Exchange | സമാന്തര ടെലിഫോണ്‍ എക്സ്ചേഞ്ചുകള്‍ സൈബര്‍ തീവ്രവാദമെന്ന് പൊലീസ്

    കുട്ടികളുടെ വാക്സിനേഷനായി ആശുപത്രികളില്‍പ്രത്യേക കേന്ദ്രങ്ങള്‍ സജ്ജമാക്കും. ഇവ തിരിച്ചറിയാനായിപിങ്ക് നിറത്തിലുള്ള ബോര്‍ഡ് പ്രദര്‍ശിപ്പിക്കും. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും പ്രത്യേകം വാക്സിനേഷന്‍ സംഘത്തെ നിയോഗിക്കാനാണ് ആരോഗ്യവകുപ്പിന്റെ തീരുമാനം.  ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ നടത്താനാകാത്തകുട്ടികള്‍ക്ക് വാക്സിനേഷന്‍ കേന്ദ്രങ്ങളില്‍ നേരിട്ട് രജിസ്റ്റര്‍ ചെയ്തും വാക്സിന്‍ സ്വീകരിക്കാം.

    വിദ്യാഭ്യാസ സ്ഥാപനങ്ങള്‍വാക്സിനെടുത്തവരുടെയും എടുക്കാത്തവരുടേയുംകണക്ക് ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ക്ക് നല്‍കും. ഇത്ആരോഗ്യവകുപ്പിന് കൈമാറും. കുട്ടികളുടെ വാക്‌സിനേഷന്‍ സുഗമമായി നടത്തുന്നതിനായിമുതിര്‍ന്നവരുടെ കുത്തിവെപ്പ് പുനക്രമീകരിച്ചിട്ടുണ്ട്.ജനറല്‍, ജില്ലാ, താലൂക്ക്, ആശുപത്രികളിലും സിഎച്ച്‌സികളിലുംബുധനാഴ്ചയും ഞായറാഴ്ചയും ഒഴികെയുള്ള ദിവസങ്ങളിലുംപ്രാഥമിക, കുടുംബ ആരോഗ്യ കേന്ദ്രങ്ങളില്‍ തിങ്കള്‍, വ്യാഴംദിവസങ്ങളിലും മാത്രമാകും മുതിര്‍ന്നവരുടെ വാക്‌സിനേഷന്‍.
    Published by:Naseeba TC
    First published: