നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • INFO:മഴക്കെടുതി; പാഠപുസ്തകം നഷ്ടപ്പെട്ട വിദ്യാർഥികൾക്ക് പുതിയത് സൗജന്യമായി നൽകും

  INFO:മഴക്കെടുതി; പാഠപുസ്തകം നഷ്ടപ്പെട്ട വിദ്യാർഥികൾക്ക് പുതിയത് സൗജന്യമായി നൽകും

  പാഠപുസ്തകം നഷ്ടപ്പെട്ട ഒന്നു മുതൽ 12ാം ക്ലാസ് വരെയുളള വിദ്യാർഥികൾക്ക് അവ സൗജന്യമായി നൽകും

  News 18

  News 18

  • Share this:
   തിരുവനന്തപുരം: മഴക്കെടുതികളിൽ പാഠപുസ്തകം നഷ്ടപ്പെട്ട വിദ്യാർഥികൾക്ക് പുതിയ പാഠ പുസ്തകങ്ങൾ സൗജന്യമായി നൽകുമെന്ന് വിദ്യാഭ്യാസ മന്ത്രി സി. രവീന്ദ്ര നാഥ് അറിയിച്ചു. പാഠപുസ്തകം നഷ്ടപ്പെട്ട ഒന്നു മുതൽ 12ാം ക്ലാസ് വരെയുളള വിദ്യാർഥികൾക്ക് അവ സൗജന്യമായി നൽകും.

   also read: INFO: സഹായവുമായി KSRTC; ദുരന്തബാധിത സ്ഥലങ്ങളിലേക്കുള്ള അവശ്യവസ്തുക്കൾ സൗജന്യമായി അയയ്ക്കാം

   ആവശ്യക്കാരായ വിദ്യാർഥികളിൽ നിന്ന് പ്രധാനാധ്യാപകൻ വിവരങ്ങൾ ശേഖരിച്ച് വിദ്യാഭ്യാസ ഓഫീസർമാർ മുഖാന്തരം പൊതുവിദ്യാഭ്യാസ ഡയറക്ടർക്ക് സമർപ്പിക്കണമെന്നും മന്ത്രി അറിയിച്ചു.

   വിദ്യാർത്ഥികൾക്ക് പാഠപുസ്തകങ്ങൾ അടിയന്തിരമായി ലഭിക്കുന്നതിനു വേണ്ട നടപടികൾ സ്വീകരിക്കുന്നതിന് പൊതുവിദ്യാഭ്യാസ സെക്രട്ടറിക്ക് നിർദ്ദേശം നല്കിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.
   First published:
   )}