നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • kerala
    • »
    • പ്ലസ് വൺ പരീക്ഷ സ്റ്റേ: സുപ്രീം കോടതി സ്റ്റേ മാറ്റാതെ സ്കൂൾ തുറക്കുന്നത് തീരുമാനിക്കാനാകില്ലെന്ന് വിദ്യാഭ്യാസ മന്ത്രി

    പ്ലസ് വൺ പരീക്ഷ സ്റ്റേ: സുപ്രീം കോടതി സ്റ്റേ മാറ്റാതെ സ്കൂൾ തുറക്കുന്നത് തീരുമാനിക്കാനാകില്ലെന്ന് വിദ്യാഭ്യാസ മന്ത്രി

    വിദ്യാലയങ്ങളിലേയ്ക്ക് വിദ്യാർഥികളെ കൊണ്ട് പോകുന്നതിന് സുപ്രീം കോടതിയ്ക്ക് എതിർപ്പ്

    News18

    News18

    • Share this:
    തിരുവനന്തപുരം: ഹയർസെക്കൻഡറി ഒന്നാം വർഷ പരീക്ഷ നടത്തിപ്പ് സെപ്റ്റംബർ 13 വരെ സുപ്രീം കോടതി സ്റ്റെ ചെയ്ത സംഭവത്തിൽ സർക്കാർ നിലപാട് കോടതിയെ അറിയിക്കും. സ്കൂളുകൾ പൂർണമായും വൃത്തിയാക്കി എല്ലാ സൗകര്യവും ഒരുക്കിയാണ് പരീക്ഷ തുടങ്ങാൻ തീരുമാനിച്ചത്. എന്നാൽ വിദ്യാലയങ്ങളിലേയ്ക്ക് വിദ്യാർഥികളെ കൊണ്ട് പോകുന്നതിന്റെ എതിർപ്പാണ് സുപ്രീം കോടതി പ്രകടിപ്പിച്ചത്.

    വിദ്യാർത്ഥികളുടെയും രക്ഷിതാക്കളുടെയും നല്ലതിന് വേണ്ടിയാണ് പരീക്ഷ നടത്തുന്നത്. സുപ്രീം കോടതി നിലപാട് കൂടി അറിഞ്ഞ ശേഷം കൂടുതൽ പ്രതികരണം നടത്താമെന്നും മന്ത്രി പറഞ്ഞു. ആരോഗ്യവിദഗ്ധരുടെ കൂടി റിപ്പോർട്ട് തേടും. വിശദമായ പഠനം നടത്തും. അതിനു ശേഷം മാത്രമേ സ്കൂൾ തുറക്കുന്നതിന് മാനദണ്ഡങ്ങൾ നിശ്ചയിക്കൂ എന്നും വി. ശിവൻകുട്ടി പറഞ്ഞു.

    മുഖ്യമന്ത്രി നടത്തിയ ചർച്ചയിൽ വിദേശത്തെയും രാജ്യത്തെയും വിദഗ്ധർ കേരളത്തിൽ സ്കൂൾ തുറക്കാമെന്ന് അറിയിച്ചിരുന്നു. ഇതോടെയാണ് സ്കൂൾ തുറക്കുന്ന ആലോചനകളിലേയ്ക്ക് വിദ്യാഭ്യാസ വകുപ്പ് കടന്നത്. കേരളത്തിൽ സ്കൂൾ തുറക്കുന്നതു സംബന്ധിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ വിദഗ്ദ്ധ സമിതിയെ നിയോഗിക്കും. വിദ്യാഭ്യാസ വകുപ്പും പ്രത്യേക റിപ്പോർട്ട് തയ്യാറാക്കും. രണ്ട് റിപ്പോർട്ടുകളും മുഖ്യമന്ത്രിയുടെ അധ്യക്ഷതയിലുള്ള വിദഗ്ധ സമിതി പരിശോധിച്ച് അന്തിമതീരുമാനംഎടുക്കാമെന്നായിരുന്നു തീരുമാനം.



    അധ്യാപകർ എല്ലാവർക്കും പൂർണ്ണമായും വാക്സിനേഷൻ നൽകാനുള്ള നടപടികൾ അന്തിമഘട്ടത്തിലാണ്. കോവിഡ് കേസുകൾ കുറയുമെന്ന് തന്നെയാണ് കരുതുന്നത്. കോവിഡ് കേസുകൾ കുറയുന്നതനുസരിച്ച് സുപ്രീം കോടതി സ്റ്റേ മാറ്റുമെന്നാണ് സർക്കാർ പ്രതീക്ഷ.

    ഒക്ടോബർ നാലിന് ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുറക്കുന്നുണ്ട്. ബിരുദ, ബിരുദാനന്തര വിദ്യാഭ്യാസ മേഖലയിലെ അവസാന വർഷ വിദ്യാർഥികൾക്ക് ഒക്ടോബർ നാല് മുതൽ ക്ലാസുകളിലെത്താം. അധ്യാപകരും വിദ്യാർത്ഥികളും ഒരു ഡോസ് വാക്സിൻ എടുത്തിരിക്കണം എന്ന നിബന്ധന ഏർപ്പെടുത്തിയിട്ടുണ്ട്.

    റെസിഡൻഷ്യൽ മാതൃകയിൽ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ താമസിച്ച് പഠിപ്പിക്കുന്ന കേന്ദ്രങ്ങൾ തുറക്കാം. ബയോബബിൾ മാതൃകയിൽ വിദ്യാർത്ഥികൾ ക്യാമ്പസ് വിട്ട് പുറത്ത് ഇറങ്ങാൻ പാടില്ല. സ്കൂളുകൾ തുറക്കുന്നതിനും ആലോചന തുടങ്ങിയെന്നതിന് സൂചന നൽകി സ്കൂൾ അധ്യാപകർ എത്രയും വേഗം വാക്സിൻ എടുക്കണമെന്നും നിർദ്ദേശിച്ചു. വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുറക്കുന്നതിന് വിശദമായ മാർഗരേഖ പുറത്തിറക്കും.

    Summary: Education minister says the state will wait for supreme court to lift stay on conducting plus one exams before deciding on school reopening
    Published by:user_57
    First published:
    )}