നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • kerala
    • »
    • സംസ്ഥാനത്ത് സ്‌കൂളുകള്‍ തുറക്കുന്നതിനുള്ള ഒരുക്കങ്ങള്‍ തുടങ്ങി; വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി

    സംസ്ഥാനത്ത് സ്‌കൂളുകള്‍ തുറക്കുന്നതിനുള്ള ഒരുക്കങ്ങള്‍ തുടങ്ങി; വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി

    സംസ്ഥാനത്തെ കോളേജുകൾ ഒക്ടോബർ നാലിന് തുറക്കാൻ നേരത്തെ തന്നെ തീരുമാനിച്ചിരുന്നു. 

    വി ശിവൻകുട്ടി

    വി ശിവൻകുട്ടി

    • Share this:
      തിരുവനന്തപുരം: സംസ്ഥാനത്ത് സ്‌കൂളുകള്‍ തുറക്കുന്നതിനുള്ള ഒരുക്കങ്ങള്‍ തുടങ്ങിയതായി വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. തായ്യാറെടുപ്പുകള്‍ നടത്താന്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി. സര്‍ക്കാര്‍ പ്രഖ്യാപനം വരുന്നത് കണക്കാക്കി മുന്നൊരുക്കങ്ങള്‍ നടത്തനാണ് തീരുമാനം. സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തിലായിരിക്കും സര്‍ക്കാരിന്റെ തുടര്‍നടപടികളെന്ന് മന്ത്രി വ്യക്തമാക്കി. സംസ്ഥാനത്തെ കോളേജുകൾ ഒക്ടോബർ നാലിന് തുറക്കാൻ നേരത്തെ തന്നെ തീരുമാനിച്ചിരുന്നു.

      കോവിഡ് വ്യാപനം നിയന്ത്രിക്കാനായ സാഹചര്യത്തില്‍ സംസ്ഥാനത്ത് സ്‌കൂളുകള്‍ തുറക്കുന്നതിന് ഗൗരവകരമായ ആലോചന നടക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചിരുന്നു. ഇതുസംബന്ധിച്ച് വിദഗ്ധരുമായി ചര്‍ച്ച നടക്കുകയാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. കോളേജുകള്‍ തുറക്കുന്നതിനാല്‍ വിദ്യാര്‍ത്ഥികള്‍ക്ക് കോവിഡ് വാക്സിനേഷന് സൗകര്യമൊരുക്കും.

      കോളേജിലെത്തുന്നതിന് മുന്‍പ് ആദ്യ ഡോസ് വാക്സിന്‍ സ്വീകരിക്കണം. സംസ്ഥാനത്ത് ആദ്യ ഡോസ് വാക്സിനേഷന്‍ 80 ശതമാനം ആകുന്ന സാഹചര്യത്തില്‍ ആര്‍ടിപിസിആര്‍ ടെസ്റ്റ് വ്യാപകമാക്കും.

      പ്ലസ് വണ്‍ പരീക്ഷ ഓഫ് ലൈനായി നടത്താന്‍ അനുവദിക്കണം; കേരളം സുപ്രീം കോടതിയില്‍

      പ്ലസ് വൺ പരീക്ഷ ഓഫ് ലൈനായി നടത്താൻ അനുവദിക്കണമെന്നാവശ്യപ്പെട്ട് കേരളം സുപ്രീം കോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ചു.പൊതുവിദ്യാഭ്യാസ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി എ. പി. എം മുഹമ്മദ് ഹനീഷാണ് സംസ്ഥാന സർക്കാരിന്റെ നിലപാട് വ്യക്തമാക്കി സുപ്രീം കോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ചത്. ഇന്റർനെറ്റ് സേവനങ്ങൾ ലഭ്യമാകുന്നതിലെ ബുദ്ധിമുട്ടും കമ്പ്യൂട്ടർ ,മെബൈൽ എന്നിവ ഇല്ലാത്തതും  കുട്ടികൾ പരീക്ഷ എഴുതാതിരിക്കാൻ കാരണമാകും.  വീടുകളിൽ  രക്ഷാകർത്താക്കളുടെ സാന്നിധ്യത്തിലായിരുന്നു വിദ്യാർത്ഥികൾ മോഡൽ പരീക്ഷ എഴുതിയത്. അതിനാൽ മോഡൽ പരീക്ഷയുടെ അടിസ്ഥനത്തിൽ മാർക്ക് നിശ്ചയിക്കനാവില്ല. ഓഫ് ലൈൻ പരീക്ഷ  അധ്യാപകരുടെ സാന്നിധ്യത്തിലാണ് പരീക്ഷ എഴുതുന്നത്.

      ചോദ്യപേപ്പർ ചോർച്ച, കൃത്രിമം കാണിക്കൽ എന്നിവ തടയുന്നതിനും ഓഫ് ലൈൻ പരീക്ഷയിലൂടെ സാധിക്കുമെന്നും  സത്യവാങ്മൂലത്തിൽ വ്യക്തമാക്കിയിട്ടുണ്ട്. ഉന്നത വിദ്യാഭ്യാസ കോഴ്സുകളിൽ പ്രവേശനത്തിന്  പ്ലസ് വൺ  മാർക്ക് പ്ലസ് ടു പരീക്ഷ മാർക്കിന് ഒപ്പം കൂട്ടുമെന്നും കേരളം സത്യവാങ്മൂലത്തിൽ വ്യക്തമാക്കിയിട്ടുണ്ട്. സിബിഎസ്ഇ, ഐസിഎസ്ഇ മൂല്യനിർണ്ണയത്തിൽ നിന്ന് വ്യത്യസ്തമാണ് കേരളത്തിൽ മാർക്ക് കണക്കാക്കുന്നത്.

      കഴിഞ്ഞ പ്ലസ് ടു പരീക്ഷയിൽ തോറ്റ വിദ്യാർത്ഥികൾക്ക് വിജയിക്കണമെങ്കിൽ പരാജയപ്പെട്ട വിഷയത്തിലെ പ്ലസ് ടു, പ്ലസ് വൺ പരീക്ഷ വിജയിക്കേണ്ടതുണ്ട്. പരീക്ഷ ഓഫ് ലൈനായി നടത്തിയില്ലെങ്കിൽ തോറ്റ വിദ്യാർത്ഥികൾക്ക്  നഷ്ടം ഉണ്ടാകുമെന്നും കേരളം സുപ്രീം കോടതിയെ അറിയിച്ചു

      കഴിഞ്ഞ ഏപ്രിലിൽ എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകൾ കേരളം കോവിഡ് പ്രോട്ടോകോൾ പാലിച്ച് നടത്തിയിരുന്നു. ഒക്ടോബറിൽ മൂന്നാംതരംഗം ഉണ്ടാകുന്നതിന് മുമ്പ് പരീക്ഷ പൂർത്തിയാക്കാനാകുമെന്നാണ് പ്രതീക്ഷയെന്നും കേരളം സുപ്രീം കോടതിയിൽ ഫയൽ ചെയ്ത സത്യവാങ്മൂലത്തിൽ വ്യക്തമാക്കി.

      ജസ്റ്റിസ് എ എം ഖാൻവിൽക്കർ അധ്യക്ഷനായ സുപ്രീം കോടതി ബെഞ്ച്  13 ന് വിഷയം വീണ്ടും പരിഗണിക്കും. സംസ്ഥാനത്ത് ആറാം തീയതി മുതൽ നടത്തിരുന്ന പ്ലസ് വൺ പരീക്ഷ സുപ്രീം കോടതി സ്റ്റേ ചെയ്തിരിക്കുകയാണ്. കേരളത്തിലെ കോവിഡ് സാഹചര്യം ഭീതിജനകമാണെന്ന് ചൂണ്ടിക്കാണിച്ചുകൊണ്ടാണ്  പരീക്ഷ നടത്താനുള്ള തീരുമാനം സ്റ്റേ ചെയ്തത്. കേരളത്തിലേത് ഗുരുതര കൊവിഡ് സാഹചര്യമെന്ന് സുപ്രീംകോടതി വിലയിരുത്തിയിരുന്നു.

      കുട്ടികളെ ഈ സാഹചര്യത്തിലേക്ക് തള്ളിവിടാൻ കഴിയില്ലെന്നും കോടതി നിരീക്ഷിച്ചു. വിദ്യാർത്ഥികൾക്ക് എന്തെങ്കിലും സംഭവിച്ചാൽ സംസ്ഥാന സർക്കാർ ഉത്തരവാദിത്തം ഏൽക്കേണ്ടി വരുമെന്ന് സുപ്രീംകോടതി പറഞ്ഞു. രേഖാമൂലം ഉറപ്പ് നൽകാൻ കഴിയുമോയെന്ന് സംസ്ഥാന സർക്കാരിനോട് കോടതി ചോദിച്ചിരുന്നു.
      Published by:Jayesh Krishnan
      First published: