നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • സ്‌കൂളുകളില്‍ ശനിയാഴ്ചയും ക്ലാസ്; ഉച്ചഭക്ഷണം നല്‍കും; വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി

  സ്‌കൂളുകളില്‍ ശനിയാഴ്ചയും ക്ലാസ്; ഉച്ചഭക്ഷണം നല്‍കും; വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി

  എല്ലാ സ്‌കൂളുകളിലും കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ചുകൊണ്ട് ഉച്ചഭക്ഷണ വിതരണത്തിനുള്ള സംവിധാനം ഒരുക്കും.

  മന്ത്രി വി ശിവൻകുട്ടി

  മന്ത്രി വി ശിവൻകുട്ടി

  • Share this:
   തിരുവനന്തപുരം: സ്‌കൂളുകളില്‍ വിദ്യാര്‍ഥികള്‍ക്ക് ഉച്ചഭക്ഷണം നല്‍കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. നിയമസഭയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. സ്‌കൂള്‍ തുറക്കുന്നത് സംബന്ധിച്ച് മാര്‍ഗരേഖ തയ്യറായതായും മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് പുറത്തിറക്കുമെന്നും അദ്ദേഹം അറിയിച്ചു.

   എല്ലാ സ്‌കൂളുകളിലും കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ചുകൊണ്ട് ഉച്ചഭക്ഷണ വിതരണത്തിനുള്ള സംവിധാനം ഒരുക്കും. പിടിഎയുടെയും സന്നദ്ധ സംഘടനകളുടെയും നാട്ടുകാരുടെയും സഹകരണത്തോടെയായിരിക്കും ഉച്ചഭക്ഷണ വിതരണം നടപ്പാക്കുക.

   ശനിയാഴ്ച ദിവസങ്ങളിലും ക്ലാസുകള്‍ ഉണ്ടാകും. ഉച്ചവരെയാണ് ക്ലാസ് നടത്തുക. ഒരു ബെഞ്ചില്‍ രണ്ടുപേര്‍ എന്ന രീതിയില്‍ ആയിരിക്കും ക്രമീകരണങ്ങള്‍. കൂട്ടം ചേരാന്‍ അനുവദിക്കില്ല. സ്‌കൂളിന് മുന്നിലെ കടകളില്‍ പോയി ഭക്ഷണം കഴിക്കാന്‍ അനുവദിക്കില്ല. ഓട്ടോയില്‍ രണ്ട് കുട്ടികളില്‍ കൂടുതല്‍ പാടില്ല.

   Also Read-KEAM Result | എന്‍ജിനീയറിങ്, ഫാര്‍മസി എന്‍ട്രന്‍സ് പരീക്ഷാഫലം പ്രഖ്യാപിച്ചു; 47629 പേര്‍ റാങ്ക് ലിസ്റ്റില്‍

   ശശീര ഊഷ്മാവ്, ഓക്സിജന്‍ എന്നിവ പരിശോധിക്കാന്‍ സംവിധാനം ഒരുക്കും. ക്ലാസ് റൂമുകള്‍ക്ക് മുന്നില്‍ കൈ കഴുകാന്‍ സോപ്പും വെള്ളവും ഉണ്ടാകും.

   രോഗത്തിന്റെ ചെറിയ ലക്ഷണം ഉണ്ടെങ്കില്‍ പോലും കുട്ടികളെ സ്‌കൂളില്‍ വിടരുത്. സ്‌കൂള്‍ വൃത്തിയാക്കാന്‍ ശുചീകരണ യജ്ഞം നടത്തും. സ്‌കൂള്‍ തുറക്കും മുന്‍പ് സ്‌കൂള്‍തല പിടിഎ യോഗം ചേരും.
   Published by:Jayesh Krishnan
   First published:
   )}