പ്ലസ് വണ്ണിന് 20% അധിക സീറ്റിന് പൊതുവിദ്യാഭ്യാസ വകുപ്പിന്‍റെ ശുപാർശ; തീരുമാനം അടുത്ത മന്ത്രിസഭാ യോഗത്തിൽ

വടക്കൻ ജില്ലകളിലെ വിദ്യാർഥികൾക്ക് പ്ലസ് വൺ പ്രവേശനത്തിന് സീറ്റുകൾ പരിമിതമാണെന്ന ആക്ഷേപം വർഷങ്ങളായുണ്ട്. ഇതിന് താൽക്കാലിക പരിഹാരമെന്ന നിലയിൽ ഏതാനും വർഷങ്ങളായി ആവർത്തിക്കുന്നതാണ് ആനുപാതിക സീറ്റ് വർധന.

News18 Malayalam | news18-malayalam
Updated: July 29, 2020, 2:56 PM IST
പ്ലസ് വണ്ണിന് 20% അധിക സീറ്റിന് പൊതുവിദ്യാഭ്യാസ വകുപ്പിന്‍റെ ശുപാർശ; തീരുമാനം അടുത്ത മന്ത്രിസഭാ യോഗത്തിൽ
പ്രതീകാത്മക ചിത്രം
  • Share this:
തിരുവനന്തപുരം:  പ്ലസ് വണ്ണിന് 20 ശതമാനം സീറ്റ് വർധനയ്ക്ക് ശുപാർശ. വർദ്ധന നടപ്പായാൽ പ്ലസ് വൺ സീറ്റുകളുടെ എണ്ണം 4.25  ലക്ഷമാകും. സംസ്ഥാനത്തെ സർക്കാർ -എയ്ഡഡ് ഹയർസെക്കൻഡറികളിൽ  20 ശതമാനം ആനുപാതിക അധിക സീറ്റ് വർധനയ്ക്കാണ് പൊതുവിദ്യാഭ്യാസ വകുപ്പ് ശുപാർശ ചെയ്തത്. ഇക്കാര്യം അടുത്ത മന്ത്രിസഭാ യോഗം പരിഗണിക്കും. നിലവിൽ 50 വിദ്യാർഥികൾ ഉള്ള ബാച്ചുകളിൽ 20 ശതമാനം സീറ്റ് വർധന വന്നാൽ പത്ത് സീറ്റുകൾ വീതം കൂടും.

വടക്കൻ ജില്ലകളിലെ വിദ്യാർഥികൾക്ക് പ്ലസ് വൺ പ്രവേശനത്തിന് സീറ്റുകൾ പരിമിതമാണെന്ന ആക്ഷേപം വർഷങ്ങളായുണ്ട്. ഇതിന് താൽക്കാലിക പരിഹാരമെന്ന നിലയിൽ ഏതാനും വർഷങ്ങളായി ആവർത്തിക്കുന്നതാണ് ആനുപാതിക സീറ്റ് വർധന.

You may also like:PLUS ONE ADMISSION 2020| പ്ലസ് വൺ പ്രവേശനം: ഇന്ന് വൈകിട്ട് അഞ്ചുമുതൽ ഓൺലൈനായി അപേക്ഷിക്കാം [NEWS]യുഎസില്‍ മലയാളി നഴ്സിന്‍റെ കൊലപാതകം; യുവതിക്ക് കുത്തേറ്റത് 17 തവണ; നിലത്തു വീണ് പിടഞ്ഞയാളുടെ ദേഹത്ത് കാറോടിച്ച് കയറ്റി [NEWS] മകനെ മാസങ്ങൾക്ക് മുൻപ് കാറപകടത്തിൽ നഷ്ടമായി; ദുഃഖത്തിനിടയിലും ദുബായിൽ കുടുങ്ങിയ 61 പേർക്ക് രക്ഷകനായി പിതാവ് [NEWS]
സംസ്ഥാനത്ത് സർക്കാർ ,എയ്ഡഡ് ,അൺ എയ്ഡഡ് ഹയർസെക്കൻഡറി സ്കൂളുകളിൽ 36 1746 സീറ്റുകളാണുള്ളത്. 819 സർക്കാർ സ്കൂളുകളിലായി 2 824 ബാച്ചുകൾ ആണുള്ളത്. ഇതിൽ 20 ശതമാനം സീറ്റ് വർധന വഴി 28, 240 സീറ്റുകൾ സർക്കാർ സ്കൂളിൽ വർദ്ധിക്കും. 846 എയ്ഡഡ് സ്കൂളുകളിലായി 3304 ബാച്ചുകൾ ആണുള്ളത്. 20 ശതമാനം സീറ്റ് വർധന വഴി 33, 040 സീറ്റുകൾ വർദ്ധിക്കും. ഇങ്ങനെ ആകെ 61280 സീറ്റുകളാണ് വർധിക്കുന്നത്.
Published by: Asha Sulfiker
First published: July 29, 2020, 2:48 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading