ഇന്റർഫേസ് /വാർത്ത /Kerala / കാലവർഷം; പത്തനംതിട്ടയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഉച്ചയ്ക്കു ശേഷം അവധി

കാലവർഷം; പത്തനംതിട്ടയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഉച്ചയ്ക്കു ശേഷം അവധി

news18

news18

പ്രൊഫഷണല്‍ കോളജുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കാണ് അവധി.

 • Share this:

  പത്തനംതിട്ട: അതിശക്തമായ മഴ പെയ്യുമെന്ന കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകിയ പശ്ചാത്തലത്തിൽ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് കളക്ടർ തിങ്കളാഴ്ച ഉച്ചയ്ക്കു ശേഷം അവധി പ്രഖ്യാപിച്ചു.

  പ്രൊഫഷണല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, അംഗന്‍വാടികള്‍ എന്നിവ ഉള്‍പ്പെടെ  എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെയും ക്ലാസുകള്‍ ഉച്ചയ്ക്ക്  2.30 ന്  അവസാനിപ്പിക്കണമെന്നാണ് ജില്ലാ കളക്ടര്‍ പി.ബി. നൂഹ് നിർദ്ദേശിച്ചിരിക്കുന്നത്.

  ഉച്ചയ്ക്ക് 2.30 വരെ കേന്ദ്ര കാലാവസ്ഥാ വകുപ്പ് ജില്ലയില്‍ മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ച സാഹചര്യത്തിലും തുലാവര്‍ഷവുമായി ബന്ധപ്പെട്ട് ഉച്ചയ്ക്ക് ശേഷം ശക്തമായ ഇടിമിന്നലോടു കൂടിയ മഴ ഉണ്ടാകാന്‍ സാധ്യത ഉള്ള പശ്ചാത്തലത്തിലുമാണ് അവധിയെന്ന് കളക്ടർ അറിയിച്ചു. അവധിയെ തുടർന്ന് അധ്യയന സമയം നഷ്ടമാകാതിരിക്കാൻ  അതത് വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ മേലധികാരികള്‍ പഠന സമയം പുനഃക്രമീകരിക്കണം.  യൂണിവേഴ്സിറ്റി /ബോര്‍ഡ് പരീക്ഷകള്‍ മുന്‍നിശ്ചയിച്ച പ്രകാരം നടക്കുമെന്നും കളക്ടർ അറിയിച്ചു. 

  നിങ്ങളുടെ നഗരത്തിൽ നിന്ന്(കോഴിക്കോട്)

  Also Read തൃശൂരിലെ സ്കൂളുകൾക്ക് ഉച്ചയ്ക്കു ശേഷം അവധി

  Also Read തിരുവനന്തപുരം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

  First published:

  Tags: Holiday, Pathanamthitta district collector, Rain alert