തൃശൂര്‍: തുലാവര്‍ഷം ശക്തമായതിനെ തുടര്‍ന്ന് തൃശ്ശൂര്‍ ജില്ലയിലെ അംഗനവാടികള്‍ക്കും സ്കൂളുകള്‍ക്കും ഉച്ചയ്ക്ക് ശേഷം ജില്ലാ കളക്ടർ എസ്. ഷാനവാസാണ് അവധി പ്രഖ്യാപിച്ചു.
ജില്ലയിലെ അംഗനവാടികള്‍ക്കും സി.ബി.എസ്.ഇ, കേന്ദ്രീയ വിദ്യാലയ എന്നിവയുള്‍പ്പെടെ എല്ലാ വിഭാഗം സ്കൂളുകള്‍ക്കും തിങ്കളാഴ്ച (ഒക്ടോബര്‍ 21) 'ഉച്ചക്ക് ശേഷം' അവധിയായിരിക്കുമെന്ന് കളക്ടര്‍ അറിയിച്ചു.
ഇതുമൂലം നഷ്ടപ്പെടുന്ന അധ്യയന മണിക്കൂറുകള്‍ തുടര്‍ന്നുള്ള അവധി ദിവസങ്ങളിലായി ക്രമീകരിക്കുന്നതാണ്.
തുലാവര്‍ഷത്തോടനുബന്ധിച്ച് ശക്തമായ മഴ പ്രവചിക്കപ്പെടുകയും ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിക്കുകയും ചെയ്ത സാഹചര്യത്തിലാണ് നടപടി.
Also Read തിരുവനന്തപുരം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Holiday, School holiday, Thrissur