സ്കൂളുകളിൽ ഉച്ചഭക്ഷണം കുട്ടികൾ വിളമ്പേണ്ട

ഭക്ഷണ വിതരണത്തിന് എസ് എം സി, പിടിഎ, എംപിടിഎ, അധ്യാപക- അനധ്യാപകർ, പാചകക്കാർ എന്നിവരുടെ സേവനം വിനിയോഗിക്കണമെന്നാണ് നിർദേശം

news18
Updated: September 7, 2019, 9:19 AM IST
സ്കൂളുകളിൽ ഉച്ചഭക്ഷണം കുട്ടികൾ വിളമ്പേണ്ട
ഭക്ഷണ വിതരണത്തിന് എസ് എം സി, പിടിഎ, എംപിടിഎ, അധ്യാപക- അനധ്യാപകർ, പാചകക്കാർ എന്നിവരുടെ സേവനം വിനിയോഗിക്കണമെന്നാണ് നിർദേശം
  • News18
  • Last Updated: September 7, 2019, 9:19 AM IST
  • Share this:
തിരുവനന്തപുരം: സ്കൂളുകളിൽ ഉച്ചഭക്ഷണം വിദ്യാർഥികളെ കൊണ്ട് വിതരണം ചെയ്യുന്നത് അവസാനിപ്പിക്കണമെന്ന് വിദ്യാഭ്യാസ വകുപ്പ്. ഉച്ചഭക്ഷണ പദ്ധതിപ്രകാരം സ്കൂളുകളിൽ ഭക്ഷണം പാചകം ചെയ്യുന്നതിനും തുടർന്ന് ഭക്ഷണം കുട്ടികൾക്ക് വിളമ്പി നൽകുന്നതിനും എസ് എം സി, പിടിഎ, എംപിടിഎ എന്നിവയിലെ അംഗങ്ങളുടെ സഹായവും മേൽനോട്ടവും ഉറപ്പുവരുത്തണമെന്ന് നേരത്തെ നിർദേശിച്ചിരുന്നു.

എന്നാൽ, ചില സ്കൂളുകളിൽ പാചകം ചെയ്ത ഭക്ഷണം ബക്കറ്റുകളിലാക്കി ക്ലാസ് മുറികളിലേക്കും ഭക്ഷണം വിതരണം ചെയ്യുന്ന സ്ഥലത്തേക്കും എത്തിക്കുന്നത് കുട്ടികളാണ്. ഇക്കാര്യം ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് കുട്ടികളെ ഉപയോഗിച്ച് ഭക്ഷണവിതരണം നടത്തരുതെന്നാവശ്യപ്പെട്ട് പൊതുവിദ്യാഭ്യാസ ഡയറക്ടർക്ക് വേണ്ടി പൊതുവിദ്യാഭ്യാസ അഡീഷണൽ ഡയറക്ടർ സർക്കുലർ പുറപ്പെടുവിച്ചത്.


കുട്ടികളെ ഉപയോഗിച്ച് ഭക്ഷണം വിതരണം ചെയ്യുന്നത് അപലപനീയമാണെന്ന് ചൂണ്ടിക്കാട്ടിയാണ് പ്രഥമാധ്യാപകർക്ക് സർക്കുലർ അയച്ചിരിക്കുന്നത്. ഭക്ഷണ വിതരണത്തിന് എസ് എം സി, പിടിഎ, എംപിടിഎ, അധ്യാപക- അനധ്യാപകർ, പാചകക്കാർ എന്നിവരുടെ സേവനം വിനിയോഗിക്കണമെന്നാണ് നിർദേശം.
First published: September 7, 2019, 9:19 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading