• HOME
 • »
 • NEWS
 • »
 • kerala
 • »
 • Rescue | മലയിടുക്കിൽ കുടുങ്ങിയ യുവാവിനെ രക്ഷിക്കാൻ ശ്രമം തുടരുന്നു; ഹെലികോപ്ടർ ഇറക്കാനായില്ല

Rescue | മലയിടുക്കിൽ കുടുങ്ങിയ യുവാവിനെ രക്ഷിക്കാൻ ശ്രമം തുടരുന്നു; ഹെലികോപ്ടർ ഇറക്കാനായില്ല

ബാബുവും സുഹൃത്തുക്കളായ മൂന്നു പേരും ചേര്‍ന്നാണ് കഴിഞ്ഞ ദിവസം ഉച്ചയ്ക്കു മല കയറിയത്. എന്നാൽ ഏറെ ദുഷ്ക്കരമായ മലയിലേക്ക് കയറാനാകാതെ ഇവർ പാതിവഴിക്ക് യാത്ര അവസാനിപ്പിച്ചു...

Youtube Video
 • Share this:
  പാലക്കാട്: കാൽവഴുതി മലയിടുക്കിൽ കുടുങ്ങിയ യുവാവിനെ രക്ഷപ്പെടുത്താനുള്ള ശ്രമം (Rescue) തുടരുന്നു. ഹെലികോപ്ടർ ഇറക്കി രക്ഷിക്കാനുള്ള ശ്രമം പരാജയപ്പെട്ടു. ദുഷ്ക്കരമായ മലിയിടുക്കിലേക്ക് ഹെലികോപ്ടർ ഇറക്കാൻ സാധിച്ചില്ല. മലമ്പുഴ(Malampuzha) ചെറാട് എലിച്ചിരം കുറുമ്പാച്ചി മലയില്‍ കാല്‍വഴുതി വീണ് മലയിടുക്കിലാണ് യുവാവ് കുടുങ്ങിയത്. മലമ്ബുഴ ചെറാട് സ്വദേശി ആര്‍.ബാബു (23) ആണ് മലയിടുക്കിൽ കുടുങ്ങിയത്. യുവാവിന് വെള്ളവും ഭക്ഷണവും എത്തിക്കാൻ ശ്രമം നടക്കുന്നുണ്ട്.

  ഹെലികോപ്റ്റര്‍ ഉപയോഗിച്ച്‌ രക്ഷാപ്രവര്‍ത്തനം നടത്താന്‍ പാലക്കാട് കളക്ടര്‍ മൃണ്‍മയി ജോഷി ശശാങ്ക് നാവികസേനയുടെ സഹായം തേടിയിരുന്നു. ദേശീയ ദുരന്തനിവാരണ സേനയുടെ (എന്‍ഡിആര്‍എഫ്) സംഘവും രക്ഷാപ്രവര്‍ത്തനത്തിന് എത്തും. ഹെലികോപ്ടർ ഉപയോഗിച്ചുള്ള രക്ഷാപ്രവർത്തന ശ്രമം നടക്കാതെ വന്നതോടെ പർവതാരോഹകരെ സ്ഥലത്തെത്തിച്ച് യുവാവിനെ രക്ഷിക്കാനുള്ള സാധ്യതയും തേടുന്നുണ്ട്. നിലവിൽ യുവാവിന് ആരോഗ്യപ്രശ്നങ്ങളില്ലെന്ന് കളക്ടര്‍ അറിയിച്ചു.

  ബാബുവും സുഹൃത്തുക്കളായ മൂന്നു പേരും ചേര്‍ന്നാണ് കഴിഞ്ഞ ദിവസം ഉച്ചയ്ക്കു മല കയറിയത്. എന്നാൽ ഏറെ ദുഷ്ക്കരമായ മലയിലേക്ക് കയറാനാകാതെ ഇവർ പാതിവഴിക്ക് യാത്ര അവസാനിപ്പിച്ചു. തിരിച്ച് ഇറങ്ങുന്നതിനിടെ അവശനായ ബാബു കാല്‍ വഴുതി മലയിടുക്കിലേക്ക് വീഴുകയായിരുന്നു. ഒപ്പമുണ്ടായിരുന്ന സുഹൃത്തുക്കള്‍ മരത്തിന്റെ വള്ളികളും വടിയുമൊക്കെ ഇട്ടു നല്‍കിയെങ്കിലും ബാബുവിനു മലയിടുക്കിൽനിന്ന് മുകളിലേക്കു കയറാനായില്ല.

  സുഹൃത്തുക്കള്‍ മലയിറങ്ങി നാട്ടുകാരെയും പൊലീസിനെയും വിവരമറിയിക്കുകയായിരുന്നു. ഇന്നലെ രാത്രി 12ന് അഗ്നിരക്ഷാ സേനയും മലമ്പുഴ പൊലീസും ബാബുവിനു സമീപം എത്തിയെങ്കിലും വെളിച്ചക്കുറവ് രക്ഷാപ്രവർത്തനത്തിന് തടസമായി. എന്നാൽ ഇന്ന് രാവിലെ മുതൽ നടത്തിയ ശ്രമങ്ങൾ പരാജയപ്പെടുകയായിരുന്നു. ഏറെ ദുഷ്ക്കരമായ ഭൂഘടനയാണ് മലയിടുക്കിലേക്ക് പോകാൻ സാധിക്കാത്തതിന് കാരണം..

  പതിനാറുകാരിയെ തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തി; ആത്മഹത്യയെന്ന് സംശയിച്ച് പൊലീസ്

  പതിനാറു വയസുകാരിയെ വീടിനു പിൻവശത്ത് തീപ്പൊളളലേറ്റു മരിച്ച നിലയില്‍ കണ്ടെത്തി. കൊല്ലം അഞ്ചാലുംമൂട് പനയത്താണ് സംഭവം. പനയം ചിറ്റയം സ്വദേശികളായ എഡിസന്‍റെയും ഹേമയുടെയും മകള്‍ ഹന്നയാണ് മരിച്ചത്. പരീക്ഷയില്‍ മാര്‍ക്ക് കുറഞ്ഞതിനെ തുടര്‍ന്നുളള വിഷമത്തിൽ കുട്ടി ജീവനൊടുക്കിയതാകാമെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം.

  Also Read- യുവതിയുടെ ഫോട്ടോ മോർഫ് ചെയ്തു പ്രചരിപ്പിച്ചു; രണ്ടുപേർ അറസ്റ്റിൽ

  എല്ലാ ദിവസവും പുലർച്ചെ പഠിക്കാനായി കുട്ടി അലാറം വെച്ച് എഴുന്നേറ്റ് വീടിന് പിൻവശത്തേക്ക് പോകാറുണ്ട്. കഴിഞ്ഞ ദിവസവും രാവിലെയും ആറുമണിക്ക് അലാറം അടിച്ച് കുട്ടി ഉണർന്ന്, വീടിന് പുറത്തേക്ക് ഇറങ്ങിയിരുന്നു. എന്നാൽ ഏഴു മണിയായിട്ടും കുട്ടിയെ കാണാതിരുന്നതോടെ നടത്തിയ തിരച്ചിലിലാണ് കത്തിക്കരിഞ്ഞ നിലയില്‍ മൃതദേഹം കണ്ടെത്തിയത്.

  ചിറ്റയം സെന്‍റ് ചാള്‍സ് ബെറോമിയ സ്കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ഥിനിയാണ് ഹന്ന. സ്കൂളില്‍ നടത്തിയ ഇന്‍റേണൽ പരീക്ഷയില്‍ മാര്‍ക്ക് കുറഞ്ഞതിൽ ഹന്നയ്ക്ക് വിഷമം ഉണ്ടായിരുന്നതായി ഒപ്പമുള്ള വിദ്യാർഥികൾ പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്. കൂടാതെ ഹന്ന ഓമനിച്ച് വളർത്തിയിരുന്ന നായയെ കഴിഞ്ഞ ദിവസം വീട്ടുകാർ ഉപേക്ഷിച്ച സംഭവവും ഉണ്ടായിട്ടുണ്ടെന്ന് പൊലീസ് കണ്ടെത്തി. ഈ രണ്ടു സംഭവങ്ങളിലും ഹന്നയ്ക്ക് ഉണ്ടായ മനോവിഷമം ആത്മഹത്യയ്ക്ക് കാരണമായിരിക്കാമെന്നാണ് പൊലീസ് സംശയിക്കുന്നത്.

  Also Read- നഗരമധ്യത്തിൽ യുവതിയെ കുത്തിക്കൊന്നയാളുടെ ദൃശ്യം ലഭിച്ചു; ഉടൻ പിടികൂടുമെന്ന് പൊലീസ്

  വീട്ടിലെ അടുക്കളയിൽ സൂക്ഷിച്ചിരുന്ന മണ്ണെണ്ണ ഉപയോഗിച്ചാണ് തീകൊളുത്തിയതെന്ന് വ്യക്തമായിട്ടുണ്ട്. തലയിൽ ആദ്യം തീപിടിച്ചതുകൊണ്ട് കുട്ടിയുടെ നിലവിളി പുറത്ത് കേൾക്കാത്തതെന്നുമാണ് പൊലീസ് നിഗമനം. സംഭവത്തിൽ പൊലീസ് അന്വേഷണം തുടരുകയാണ്. വീട്ടുകാരുടെയും ബന്ധുക്കളുടെയും മൊഴി പൊലീസ് രേഖപ്പെടുത്തി.
  Published by:Anuraj GR
  First published: