Eid al-Adha | മാസപ്പിറവി ദൃശ്യമായി; കേരളത്തിൽ ബലി പെരുന്നാൾ ജൂലൈ 10ന്
Eid al-Adha | മാസപ്പിറവി ദൃശ്യമായി; കേരളത്തിൽ ബലി പെരുന്നാൾ ജൂലൈ 10ന്
ദുല്‍ഹിജ്ജ ഒന്ന് ജൂലൈ ഒന്നിന് വെള്ളിയാഴ്ചയായും ബലിപെരുന്നാള്‍ (ദുല്‍ഹിജ്ജ 10) ജുലൈ 10 ഞായറാഴ്ചയും ആയിരിക്കും
Last Updated :
Share this:
തിരുവനന്തപുരം: കേരളത്തിൽ ബലിപെരുന്നാൾ ജൂലൈ 10ന്. തിരുവനന്തപുരം വഞ്ചുവത്ത് മാസപ്പിറവി ദൃശ്യമായതിനാൽ തെക്കന്‍ കേരളത്തില്‍ നാളെ ദുൽ ഹജ്ജ് ഒന്നും ജൂലൈ പത്താം തീയതി വലിയ പെരുന്നാളും ആയിരിക്കുമെന്ന് പാളയം ഇമാം വി.പി സുഹൈബ് മൗലവിയും ദക്ഷിണ കേരള ജംഇയ്യത്തുൽ ഉലമ ജനറൽ സെക്രട്ടറി തൊടിയൂർ മുഹമ്മദ് കുഞ്ഞ് മൗലവിയും കേരള ഹിലാൽ കമ്മറ്റി ചെയർമാൻ എം മുഹമ്മദ് മദനി എന്നിവര്‍ അറിയിച്ചു.
ദുല്‍ഖഅ്ദ് 29 (ജൂണ്‍ 30) വ്യാഴാഴ്ച ദുല്‍ഹിജ്ജ മാസപ്പിറവി കണ്ടതായി വിവരം ലഭിച്ചതിനെ തുടര്‍ന്ന് ദുല്‍ഹിജ്ജ ഒന്ന് ജൂലൈ ഒന്നിന് വെള്ളിയാഴ്ചയായും ബലിപെരുന്നാള്‍ (ദുല്‍ഹിജ്ജ 10) ജുലൈ 10 ഞായറാഴ്ചയും ആയിരിക്കുമെന്ന് സംയുക്ത മഹല്ല് ജമാഅത്ത് ഖാസിമാരായ കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാരുടെ പ്രതിനിധി എ.പി മുഹമ്മദ് മുസലിയാരും സയ്യിദ് ഇബ്രാഹിം ഖലീലുല്‍ ബുഖാരിയുടെ പ്രതിനിധി പി.വി മുഹ്യുദ്ദീന്‍ കുട്ടി മുസലിയാരും അറിയിച്ചു.
ഗള്‍ഫില്‍ ബലിപെരുന്നാള്‍ ജൂലൈ 9ന്
സൗദി അറേബ്യയിൽ ദുൽഹജ്ജ് മാസപ്പിറവി ദൃശ്യമായതോടെ ബലിപെരുന്നാൾ ജൂലൈ ഒമ്പതിനാണെന്ന് ഉറപ്പായി. ഹജ്ജിലെ പ്രധാന ചടങ്ങായ അറഫ ദിനം ജൂലൈ എട്ടിനായിരിക്കും നടക്കുക. സൗദി അറേബ്യയിലെ തുമൈർ എന്ന സ്ഥലത്താണ് മാസപ്പിറവി ദൃശ്യമായത്.
ഒമാനിലും ബലി പെരുന്നാള്‍ ജൂലൈ ഒന്‍പതിന് തന്നെയായിരിക്കുമെന്ന് മതകാര്യ മന്ത്രാലയം അറിയിച്ചിട്ടുണ്ട്. സൗദി അറേബ്യയില്‍ ബുധനാഴ്ച വൈകുന്നേരം മാസപ്പിറവി നിരീക്ഷിക്കണമെന്ന് സുപ്രീം കോടതി ആഹ്വാനം ചെയ്തിരുന്നു.
Published by:Arun krishna
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.