നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • Eid Mubarak 2019: വ്രതശുദ്ധിയുടെ നിറവിൽ ഇന്ന് ചെറിയ പെരുന്നാൾ

  Eid Mubarak 2019: വ്രതശുദ്ധിയുടെ നിറവിൽ ഇന്ന് ചെറിയ പെരുന്നാൾ

  Eid-ul-Fitr 2019: പള്ളികളിൽ രാവിലെ പെരുന്നാള്‍ നമസ്‌കാരം നടന്നു

  eid

  eid

  • News18
  • Last Updated :
  • Share this:
   ഒരു മാസത്തെ വ്രതശുദ്ധിയുടെ നിറവില്‍ വിശ്വാസികള്‍ ഇന്ന് ഈദുല്‍ ഫിത്തര്‍ ആഘോഷിക്കുന്നു. നന്മകളാല്‍ സ്ഫുടം ചെയ്തെടുത്ത മനസ്സുമായാണ് വിശ്വാസികള്‍ ചെറിയപെരുന്നാളിനെ വരവേല്‍ക്കുന്നത്. ആരും പട്ടിണികിടക്കരുതെന്ന സന്ദേശമുയര്‍ത്തി ഫിതര്‍ സക്കാത്ത് വിതരണത്തിന് ശേഷമാണ് പെരുന്നാള്‍ ആഘോഷങ്ങള്‍ക്ക് തുടക്കം കുറിച്ചത്. മൈലാഞ്ചിമൊഞ്ചും പുതുവസ്ത്രങ്ങളുടെ പകിട്ടും ആഘോഷത്തിന് നിറംപകരുന്നു. പെരുന്നാള്‍ നമസ്‌കാരത്തിന് ശേഷം ബന്ധുക്കളെയും സുഹൃത്തുക്കളെയും സന്ദര്‍ശിച്ച് പെരുന്നാള്‍ സന്തോഷം പങ്കുവെക്കുകയാണ് വിശ്വാസികള്‍.

   പള്ളികളിൽ രാവിലെ പെരുന്നാള്‍ നമസ്‌കാരം നടന്നു. തിരുവനന്തപുരം പാളയം ജുമാ മസ്ജിദില്‍ നമസ്‌കാര ചടങ്ങുകള്‍ക്ക് പാളയം ഇമാം ശുഹൈബ് മൗലവി നേതൃത്വം നല്‍കി. ചില യുവാക്കളില്‍ നിന്നും ഇസ്ലാമിനെ തെറ്റിദ്ധരിപ്പിക്കുന്ന പ്രവര്‍ത്തനങ്ങള്‍ ഉണ്ടാകുന്നെന്നും ശ്രീലങ്കയില്‍ ആക്രമണം നടത്തിയത് മാലാഖമാരല്ല ചെകുത്താന്‍മാരാണെന്നും ഇമാം സന്ദേശത്തില്‍ പറഞ്ഞു. പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍, കാന്തപുരം അബൂബക്കര്‍ മുസ്ലിയാര്‍, മടവൂര്‍ ടി.കെ.അബ്ദുള്ളക്കോയ മദനി തുടങ്ങിയ മതപണ്ഡിതര്‍ വിവിധ പള്ളികളില്‍ ഈദ്ഗാഹുകള്‍ക്ക് നേതൃത്വം നല്‍കി.

   എറണാകുളം കടവന്ത്ര സലഫി പള്ളിയില്‍ നടന്ന നമസ്‌കാര ചടങ്ങുകളില്‍ നടന്‍ മമ്മുട്ടിയും ദുല്‍ഖര്‍ സല്‍മാനും പങ്കെടുത്തു. മലബാറിലെ പള്ളികളിലും ഈദ്ഗാഹുകളിലും പെരുന്നാള്‍ നമസ്‌കാരത്തിന് ആയിരങ്ങൾ പങ്കെടുത്തു. കോഴിക്കോട്ടെ പ്രസിദ്ധമായ കുറ്റിച്ചിറ പളളിയിലും മസ്ജിദിലും പെരുന്നാൾ നമസ്കാരത്തിൽ നിരവധി വിശ്വാസികൾ പങ്കെടുത്തു.

   First published:
   )}