• HOME
  • »
  • NEWS
  • »
  • kerala
  • »
  • EID UL FITR 2021 DIFFERENCES ARISE BETWEEN SAMASTHA AND MUJAHIDEEN REGARDING EID DAY AS TV

Eid-ul-Fitr 2021 | മുജാഹിദ് വിഭാഗം പെരുന്നാള്‍ നേരത്തെ പ്രഖ്യാപിച്ചു; വിമര്‍ശനവുമായി സമസ്ത

വര്‍ഷ കണക്കു നോക്കി നോമ്പും പെരുന്നാളും ഉറപ്പിക്കാമെന്നാണ് കെ.എന്‍.എം വാദം. എന്നാല്‍ ചന്ദ്രപ്പിറവി നഗ്‌ന നേത്രങ്ങള്‍കൊണ്ട് കണ്ട ശേഷമാണ് സുന്നികള്‍ നോമ്പും പെരുന്നാളും ഉറപ്പിക്കുന്നത്.

(Representative pic: Shutterstock)

(Representative pic: Shutterstock)

  • Share this:
കോഴിക്കോട്: സംസ്ഥാനത്ത് ചെറിയ പെരുന്നാള്‍ വ്യാഴാഴ്ചയായിരിക്കുമെന്ന് മുജാഹിദ് വിഭാഗം പ്രഖ്യാപിച്ചതിനെച്ചൊല്ലി വിവാദം. പെരുന്നാള്‍ ദിനത്തില്‍ ഭിന്നതയൊഴിവാക്കാന്‍ രൂപീകരിച്ച മുസ്ലിം സൗഹൃദ വേദിയുടെ ധാരണ ലംഘിച്ചാണ് മുജാഹിദ് പ്രഖ്യാപനമെന്ന ആരോപണവുമായി സമസ്ത നേതാക്കള്‍ രംഗത്തെത്തി. പെരുന്നാള്‍ രണ്ടുദിവസം ആഘോഷിച്ചതിനെത്തുടര്‍ന്നാണ് പതിനഞ്ച് വര്‍ഷം മുമ്പ് മുസ്ലിം സൗഹൃദ വേദി രൂപീകരിച്ചത്. നോമ്പ് പെരുന്നാള്‍ തുടങ്ങിയ ദിനങ്ങള്‍ സംഘടനാ അഭിപ്രായ വ്യത്യാസം മാറ്റിവെച്ച് ഒരുമിച്ച് പ്രഖ്യാപിക്കാനാണ് സൗഹൃദ വേദി രൂപീകരിച്ചത്.

സൗഹൃദവേദിക്ക് കീഴില്‍ പിന്നീട് ആഘോഷ ദിവസങ്ങള്‍ ഒരുമിച്ചായിരുന്നു പ്രഖ്യാപിച്ചത്. എന്നാല്‍ ഇത്തവണ ചെറിയ പെരുന്നാള്‍ വ്യാഴാഴ്ചയായിരിക്കുമെന്ന് മുജാഹിദ് പ്രബല വിഭാഗമായ കെ.എന്‍.എം നേരത്തെ പ്രഖ്യാപിച്ചു. ചൊവ്വാഴ്ച മാസപ്പിറവി കാണാന്‍ കഴിയാത്തതിനാല്‍ റമദാന്‍ മുപ്പത് പൂര്‍ത്തിയാക്കണമെന്നാണ് കെ.എന്‍.എ അറിയിപ്പ്. കെ.എന്‍എം പ്രഖ്യാപനം സൗഹൃദവേദി തീരുമാനത്തിന് വിരുദ്ധമാണെന്ന ആരോപണവുമായി സമസ്ത രംഗത്തെത്തി.  മുജാഹിദ് പ്രഖ്യാപനത്തോടെ സൗഹൃദവേദിയുടെ പ്രസക്തി നഷ്ടമായതായി എസ്.വൈ.എസ് സംസ്ഥാന സെക്രട്ടരി മുസ്തഫ മുണ്ടുപാറ വ്യക്തമാക്കി.

Also Read-KR Gouri Amma | പിന്നീടൊരിക്കലും ഒരു സദസ്സിന് മുന്നിൽ അവർ പാടിയിട്ടില്ല; പക്ഷേ അവരുടെ വാക്കുകൾക്കായി കേരളം കാതോർത്തു നിന്നു

'മൂസ്ലിം സമുദായത്തിന്റെ  പ്രധാന ആഘോഷങ്ങളിലൊന്നായ പെരുന്നാള്‍ ഉറപ്പിക്കുമ്പോള്‍ പരസ്പര ധാരണയോടെയാവണമെന്നത് മര്‍ഹൂം പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളുടെ നേതൃത്വത്തില്‍ മുസ്ലിം സംഘടനകളെടുത്ത കൂട്ടായ തീരുമാനമാണ്. ഈ തീരുമാനത്തെ തുടര്‍ച്ചയായി ലംഘിക്കുകയാണ് വഹാബികള്‍.ഈ വര്‍ഷത്തെ പെരുന്നാളും വഹാബികള്‍ ഉറപ്പിച്ചു കഴിഞ്ഞു. എക്കാലവും വഹാബികള്‍ സ്വീകരിച്ചു വന്ന നിലപാടാണിത്.

സുന്നികള്‍ സുന്നി ആദര്‍ശം പറയുമ്പോഴൊക്കെ തലക്കു മുകളില്‍ ഫാഷിസം വട്ടമിട്ടു പറക്കുന്നേ എന്ന് പറഞ്ഞ് വിലപിക്കുന്നവരെയൊന്നും ഇപ്പോള്‍ കാണാനേയില്ല. ഇനി വഹാബിക്ക് ഒരു പ്രശ്‌നം വരുമ്പോള്‍ വീണ്ടും ഇവര്‍ പ്രത്യക്ഷപ്പെടും. അതിനു മുമ്പേ അജഗളസ്തനമായിക്കിടക്കുന്ന ആ സൗഹൃദ വേദിയെ അറബിക്കടലിലേക്ക് വലിച്ചെറിയാനെങ്കിലും ബന്ധപ്പെട്ടവര്‍ സന്‍മനസ്സ് കാണിക്കണം.- മുത്സഫ മുണ്ടുപാറ ഫേസ്ബുക്കില്‍ കുറിച്ചു.



വര്‍ഷ കണക്കു നോക്കി നോമ്പും പെരുന്നാളും ഉറപ്പിക്കാമെന്നാണ് കെ.എന്‍.എം വാദം. എന്നാല്‍ ചന്ദ്രപ്പിറവി നഗ്‌ന നേത്രങ്ങള്‍കൊണ്ട് കണ്ട ശേഷമാണ് സുന്നികള്‍ നോമ്പും പെരുന്നാളും ഉറപ്പിക്കുന്നത്. പതിനഞ്ച് വര്‍ഷം മുമ്പ് മുസ്ലിം സംഘടനകള്‍ വ്യത്യസ്ത ദിനങ്ങളില്‍ പെരുന്നാള്‍ ആഘോഷിച്ചത് സമുദായത്തില്‍ വലിയ വിവാദങ്ങള്‍ക്കിടയാക്കിയതോടെയാണ് അന്തരിച്ച മുസ്ലിം ലീഗ് പ്രസിഡണ്ട് മുഹമ്മദലി ശിഹാബ് തങ്ങളുടെ നേതൃത്വത്തില്‍ സൗഹൃദ വേദി രൂപീകരിച്ചത്.

ഹൈദരലി ശിഹാബ് തങ്ങളാണ് ഇപ്പോഴത്തെ ചെയര്‍മാന്‍. സംഘടനാ നേതാക്കള്‍ ഒരുമിച്ചുള്ള ഇഫ്താര്‍ സംഗമം ഇത്തവണയും നടന്നിരുന്നു. ഇതിന് പിന്നാലെയാണ് പെരുന്നാളിനെച്ചൊല്ലി തര്‍ക്കം ഉടലെടുത്തത്.
Published by:Asha Sulfiker
First published:
)}