HOME » NEWS » Kerala » EID UL FITR DOOR DELIVERY OF MEAT DISHES UPDATED LOCKDOWN GUIDELINES

ചെറിയ പെരുന്നാൾ: മാംസ വിഭവങ്ങളുടെ ഡോർ ഡെലിവറി: ലോക്ക്ഡൗൺ മാർഗനിർദേശങ്ങൾ പുതുക്കി

ഇറച്ചിവിൽപ്പനക്കാർ പരമാവധി ഡോർ ഡെലിവറി പ്രോത്‌സാഹിപ്പിച്ച് അതിനാവശ്യമായ ഒരുക്കങ്ങൾ ചെയ്യണം.

News18 Malayalam | news18-malayalam
Updated: May 11, 2021, 10:20 PM IST
ചെറിയ പെരുന്നാൾ: മാംസ വിഭവങ്ങളുടെ ഡോർ ഡെലിവറി: ലോക്ക്ഡൗൺ മാർഗനിർദേശങ്ങൾ പുതുക്കി
Door-Delivery
  • Share this:
ഈദ് ഉൽ ഫിത്തറിനോടനുബന്ധിച്ച് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹായത്തോടെ മാംസ വിഭവങ്ങളുടെ ഡോർ ഡെലിവറി നടത്തുന്നത് സംബന്ധിച്ച് മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചു. മാംസ വിഭവങ്ങളുടെ വിൽപന സംബന്ധിച്ച് ഈ മാർഗനിർദേശങ്ങൾ പാലിക്കപ്പെടുന്നുണ്ടെന്ന് തദ്ദേശസ്ഥാപനങ്ങൾ ഉറപ്പാക്കണമെന്ന് തദ്ദേശസ്വയംഭരണ വകുപ്പ് സർക്കുലറിലൂടെ നിർദേശിച്ചു.

ഇറച്ചിക്കടകളിലെ ആൾക്കൂട്ടം ഒഴിവാക്കാൻ ഇറച്ചി വിൽപ്പനക്കാരുടെ സംഘടനകളുമായി ഓൺലൈൻ യോഗം ചേർന്ന് അവരോട് ഹോം ഡെലിവറിയിലേക്ക് മാറാൻ അപേക്ഷിക്കണം.

കടയ്ക്ക് മുന്നിൽ ആൾക്കൂട്ടം ഒഴിവാക്കുകയും സാമൂഹിക അകലം ഉൾപ്പെടെ എല്ലാ കോവിഡ് പ്രോട്ടോക്കോളും പാലിക്കുകയും ചെയ്യണം. ഇതു ലംഘിക്കുന്ന കടക്കാർക്കെതിരെ നടപടി സ്വീകരിക്കണം.

ഇറച്ചിവിൽപ്പനക്കാർ പരമാവധി ഡോർ ഡെലിവറി പ്രോത്‌സാഹിപ്പിച്ച് അതിനാവശ്യമായ ഒരുക്കങ്ങൾ ചെയ്യണം.
തദ്ദേശസ്ഥാപനങ്ങൾ തങ്ങളുടെ അധികാര പരിധിയിലുള്ള വിൽപനക്കാരുടെ കോൺടാക്ട് നമ്പർ ഉൾപ്പെടെ പട്ടിക തയാറാക്കി ഹെൽപ് ഡെസ്‌കിൽ ലഭ്യമാക്കണം.

കച്ചവടക്കാർ ആവശ്യപ്പെടുന്നപക്ഷം ലഭ്യമാക്കുന്നതിനായി ആവശ്യത്തിന് ഡോർ ഡെലിവറിക്ക് തയാറായ സന്നദ്ധ പ്രവർത്തകരെ ഹെൽപ് ഡെസ്‌കിൽ തയാറാക്കി നിർത്തണം.
റംസാന് തലേന്ന് രാത്രി മുഴുവൻ ഹെൽപ് ഡെസ്‌ക് പ്രവർത്തിക്കണം.

ഇറച്ചി വ്യാപാരികളുടെ പട്ടിക തദ്ദേശസ്ഥാപനങ്ങൾ പോലീസുമായി പങ്കുവെക്കണം.

ഇറച്ചികൊണ്ടുകൊടുക്കുന്നവർക്കുള്ള പാസ് കച്ചവടക്കാർ സാക്ഷ്യപ്പെടുത്തി നൽകുന്ന ലിസ്റ്റ് പ്രകാരം തദ്ദേശ സ്ഥാപന സെക്രട്ടറി/ഹെൽത്ത് ഓഫീസർ വിതരണം ചെയ്യണം.

അതിനിടെ യാത്രയ്ക്കായി പൊലീസ് ഏർപ്പെടുത്തിയ യാത്രാ പാസ് സംവിധാനം ദുരുപയോഗം ചെയ്യരുതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ആവശ്യപ്പെട്ടു. 12 മണിക്കൂറിനകം ഒരു ലക്ഷം അപേക്ഷകളാണ് ലഭിച്ചത്. ഇത്രയും അപേക്ഷകർക്ക് പാസ് നൽകുന്നത് ലോക്ഡൗണിന്റെ ലക്ഷ്യത്തെത്തന്നെ പരാജയപ്പെടുത്തുന്നതാണ്. അതിനാൽ യാത്രയുടെ ഉദ്ദേശ്യം ശരിയായി വിലയിരുത്തി ആവശ്യത്തിന്റെ ഗൗരവസ്ഥിതി ബോധ്യപ്പെട്ട് മാത്രമേ പാസ് നൽകാവൂ എന്ന് നിർദ്ദേശിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി നിർദേശിച്ചു. ഫേസ്ബുക്ക് പോസ്റ്റിൽ അറിയിച്ചു.

മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റ് പൂർണരൂപം
 അത്യാവശ്യഘട്ടങ്ങളിൽ യാത്ര ചെയ്യുന്നതിനായി ഓൺലൈൻ പാസ് നൽകുന്ന പോലീസ് സംവിധാനം ശനിയാഴ്ച നിലവിൽ വന്നു. പ്രവർത്തനക്ഷമമായി 12 മണിക്കൂറിനകം ഒരു ലക്ഷം അപേക്ഷകളാണ് ലഭിച്ചത്. ഇത്രയും അപേക്ഷകർക്ക് പാസ് നൽകുന്നത് ലോക്ഡൗണിന്റെ ലക്ഷ്യത്തെത്തന്നെ പരാജയപ്പെടുത്തുന്നതാണ്. അതിനാൽ യാത്രയുടെ ഉദ്ദേശ്യം ശരിയായി വിലയിരുത്തി ആവശ്യത്തിന്റെ ഗൗരവസ്ഥിതി ബോധ്യപ്പെട്ട് മാത്രമേ പാസ് നൽകാവൂ എന്ന് നിർദ്ദേശിച്ചിട്ടുണ്ട്.

Also Read- ഇരുപത്തിയൊന്നാമത്തെ ആൾ വിവാഹത്തിന് എത്തിയാൽ പങ്കെടുത്ത എല്ലാവർക്കുമെതിരെ കേസ്; രണ്ടു വർഷം തടവും

അവശ്യസർവ്വീസ് വിഭാഗത്തിൽ പെടുത്തിയിട്ടുളളവർക്ക് അതത് സ്ഥാപനത്തിന്റെ തിരിച്ചറിയൽ കാർഡ് ഉണ്ടെങ്കിൽ പാസ് വേണ്ട. ദിവസേന യാത്രചെയ്യേണ്ടിവരുന്ന വീട്ടുജോലിക്കാർ, ഹോംനഴ്സുമാർ, തൊഴിലാളികൾ എന്നിങ്ങനെയുളളവർക്ക് സാധാരണഗതിയിൽ തിരിച്ചറിയൽ കാർഡ് ഉണ്ടാകണമെന്നില്ല. ഈ വിഭാഗത്തിൽപെട്ടവർ അപേക്ഷിച്ചാൽ മുൻഗണനാ അടിസ്ഥാനത്തിൽ പാസ് നൽകാൻ പോലീസിന് നിർദ്ദേശം നൽകി. തൊട്ടടുത്ത കടയിൽ നിന്ന് മരുന്ന്, ഭക്ഷണം, പാൽ, പച്ചക്കറികൾ എന്നിവ വാങ്ങാൻ പോകുമ്പോൾ സത്യവാങ്മൂലം കൈയ്യിൽ കരുതിയാൽ മതി.

പോലീസ് ഇ-പാസ് : ആറുമണിവരെ അപേക്ഷിച്ചത് 3,79,618 പേര്‍

അത്യാവശ്യഘട്ടങ്ങളില്‍ യാത്ര ചെയ്യുന്നതിനുളള പോലീസിന്‍റെ ഓണ്‍ലൈന്‍ ഇ-പാസിന് അപേക്ഷിച്ചത് 3,79,618 പേര്‍. ഇതില്‍ 44,902 പേര്‍ക്ക് യാത്രാനുമതി നല്‍കി. 2,89,178 പേര്‍ക്ക് അനുമതി നിഷേധിച്ചു. 45,538 അപേക്ഷകള്‍ പരിഗണനയിലാണ്. ചൊവ്വാഴ്ച വൈകുന്നേരം ആറുമണിവരെയുളള കണക്കാണിത്.

ആശുപത്രി യാത്രയ്ക്ക് പാസ് നിർബന്ധമല്ല; മെഡിക്കൽ രേഖകളും സത്യവാങ്‌മൂലവും കരുതുക

ലോക്ക് ഡൗണിനോടനുബന്ധിച്ച് പോലീസ് ഏർപ്പെടുത്തിയ ഓൺലൈൻ പാസ് സംവിധാനത്തിലേയ്ക് ആയിരക്കണക്കിന് അപേക്ഷകളാണു ലഭിച്ചത്. ഇത്രയും പേർക്കു പാസ് നൽകിയാൽ ലോക്ഡൗണിന്റെ ലക്ഷ്യം പരാജയപ്പെടും. അവശ്യസാധനങ്ങൾ വാങ്ങുന്നതിനുള്ള അപേക്ഷകളാണ് ഭൂരിഭാഗവും.
അത്യാവശ്യ യാത്രകൾക്ക് മാത്രമാണ് ഇപ്പോൾ പാസ് അനുവദിക്കുന്നത്.

തൊട്ടടുത്ത കടയിൽ നിന്നു മരുന്ന്, ഭക്ഷണം, പാൽ, പച്ചക്കറികൾ എന്നിവ വാങ്ങാൻ പോകുന്നവർ പാസ്സിന് അപേക്ഷിക്കേണ്ടതില്ല സത്യവാങ്മൂലം ‍കയ്യിൽ കരുതിയാൽ മതി.അവശ്യസാധനങ്ങൾ വാങ്ങുന്നതിനു പുറത്തിറ‍ങ്ങാമെന്നാണെങ്കിലും അതു ദുരുപയോഗം ചെയ്താൽ കർശന നടപടി സ്വീകരിക്കും.

ആശുപത്രി യാത്രകൾക്ക് പാസ് നിർബന്ധമല്ല എന്നാൽ മെഡിക്കൽ രേഖകളും സത്യവാങ്‌മൂലവും
കയ്യിൽ കരുതുക.ഒരു വാഹനത്തിൽ പരമാവധി 3 പേർക്കു വരെ യാത്ര ചെയ്യാം

അവശ്യ സർവീസ് വിഭാഗത്തിലുള്ളവർക്ക് അതതു സ്ഥാപനത്തിന്റെ തിരിച്ചറിയൽ കാർഡ് ഉണ്ടെങ്കിൽ പാസ് വേണ്ട.
Published by: Anuraj GR
First published: May 11, 2021, 10:20 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories