ഒരുമയുടെയും കാരുണ്യത്തിന്റെയും ദിവ്യപ്രകാശം എക്കാലവും നമ്മെ നയിക്കട്ടെ; ഗവർണറുടെ ഈദ് സന്ദേശം
ഒരുമയുടെയും കാരുണ്യത്തിന്റെയും ദിവ്യപ്രകാശം എക്കാലവും നമ്മെ നയിക്കട്ടെ; ഗവർണറുടെ ഈദ് സന്ദേശം
റംസാന് വ്രതവും ഈദുല്‍ ഫിത്തറും നമുക്ക് നല്‍കുന്നത് ഒരു മഹനീയ സന്ദേശമാണ്. അതില്‍ ത്യാഗത്തിന്റെയും ദാനത്തിന്റെയും മഹത്വവും അനുകമ്പയുടെയും ആത്മ നിയന്ത്രണത്തിന്റെയും പ്രാധാന്യവും ഒത്തുചേരുന്നുവെന്നും ഗവർണർ
തിരുവനന്തപുരം: ഒരുമയുടെയും കാരുണ്യത്തിന്റെയും ദിവ്യപ്രകാശം എക്കാലവും നമ്മെ നയിക്കട്ടെയെന്ന് ഈദുൽ ഫിത്തർ സന്ദേശത്തിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. റംസാന് വ്രതവും ഈദുല്‍ ഫിത്തറും നമുക്ക് നല്‍കുന്നത് ഒരു മഹനീയ സന്ദേശമാണ്. അതില്‍ ത്യാഗത്തിന്റെയും ദാനത്തിന്റെയും മഹത്വവും അനുകമ്പയുടെയും ആത്മ നിയന്ത്രണത്തിന്റെയും പ്രാധാന്യവും ഒത്തുചേരുന്നുവെന്നും ഗവർണർ പറഞ്ഞു.
ഗവർണറുടെ ഈദുൽഫിത്തർ സന്ദേശം പൂർണരൂപത്തിൽ
ലോകം എമ്പാടും ഉള്ള കേരളീയര്‍ക്ക് എന്റെ ഈദുല്‍ ഫിതര് ആശംസകള്‍.
റംസാന് വ്രതവും ഈദുല്‍ ഫിത്തറും നമുക്ക് നല്‍കുന്നത് ഒരു മഹനീയ സന്ദേശമാണ്. അതില്‍ ത്യാഗത്തിന്റെയും ദാനത്തിന്റെയും മഹത്വവും അനുകമ്പയുടെയും ആത്മ നിയന്ത്രണത്തിന്റെയും പ്രാധാന്യവും ഒത്തുചേരുന്നു. ഒരുമയുടെയും കാരുണ്യത്തിന്റെയും ദിവ്യപ്രകാശം റംസാന് മാസത്തില്‍ മാത്രമല്ല, എക്കാലവും നമ്മെ നയിക്കട്ടെ.
കൊറോണ എന്ന വ്യാധിയെ പ്രതിരോധിച്ച് നീക്കം ചെയ്യാനും നമുക്ക് അനുഗ്രഹമുണ്ടാകട്ടെ.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.