നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • kerala
    • »
    • ചെറിയ പെരുന്നാള്‍: രാത്രി നിയന്ത്രണങ്ങളില്‍ ഇളവ് ; കടകള്‍ രാത്രി 9വരെ

    ചെറിയ പെരുന്നാള്‍: രാത്രി നിയന്ത്രണങ്ങളില്‍ ഇളവ് ; കടകള്‍ രാത്രി 9വരെ

    Lockdown Relaxation | ഇന്ന് മാസപ്പിറവി കണ്ടാൽ ഇന്ന് രാത്രിയും നാളെയാണ് മാസപ്പിറവിയെങ്കിൽ നാളെയും ആവശ്യസാധനങ്ങൾ വിൽക്കുന്ന കടകൾ രാത്രി 9 മണിവരെ തുറക്കാൻ അനുവദിക്കും.

    News18

    News18

    • Share this:
      തിരുവനന്തപുരം: ചെറിയ പെരുന്നാളുമായി ബന്ധപ്പെട്ട് രാത്രി നിയന്ത്രണങ്ങളിൽ ചില ഇളവുകൾ നൽകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പെരുന്നാൾ ദിനത്തിൽ വിഭവങ്ങൾ ഒരുക്കാൻ മാസപ്പിറവി കണ്ടശേഷം രാത്രി കടയിൽപ്പോയി സാധനങ്ങൾ വാങ്ങുന്ന പതിവുണ്ട്. രാത്രി നിയന്ത്രണം അതിന് തടസ്സമാവും. ഇത് കണക്കിലെടുത്ത് ഇന്ന് മാസപ്പിറവി കണ്ടാൽ ഇന്ന് രാത്രിയും നാളെയാണ് മാസപ്പിറവിയെങ്കിൽ നാളെയും ആവശ്യസാധനങ്ങൾ വിൽക്കുന്ന കടകൾ രാത്രി 9 മണിവരെ തുറക്കാൻ അനുവദിക്കും. ഈ ഞായറാഴ്ച പെരുന്നാൾ ആവുകയാണെങ്കിൽ സമ്പൂർണ ലോക്ക്ഡൗണിൽ ഇളവുകൾ അനുവദിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. കോവിഡ് അവലോകന യോഗത്തിന് ശേഷം നടത്തിയ വാർത്താസമ്മേളനത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.

      ജനങ്ങൾ വലിയതോതിലുള്ള പ്രതിസന്ധി അനുഭവിക്കുന്ന കാലത്തിലൂടെയാണ് റമളാനും ചെറിയ പെരുന്നാളും വരുന്നത്. എന്നാൽ പതിവുരീതിയിലുള്ള ആഘോഷങ്ങൾ നടത്താൻ ഇവിടെ മാത്രമല്ല, ലോകത്തെവിടെയും സാഹചര്യമില്ല. പള്ളികളിലും ഈദ് ഗാഹിലും ഒത്തുചേർന്ന് നടത്തിയിരുന്ന പെരുന്നാൾ നമസ്കാരം ഇത്തവണ അവരവരുടെ വീടുകളിലാണ് നിർവഹിക്കുന്നത്. മനപ്രയാസത്തോടെയാണെങ്കിലും സമൂഹത്തിന്റെ സുരക്ഷയും താൽപര്യവും മുൻനിർത്തിയാണ് മുസ്ലിം മതനേതാക്കൾ ഇത്തരമൊരു തീരുമാനത്തിലെത്തിയത്. സമത്വത്തിന്റേയും സഹനത്തിന്റേയും മഹത്തായ സന്ദേശണ് ഈദുൽ ഫിത്ർ നൽകുന്നത്. ഇതിന്റെ ചൈതന്യം ഉൾക്കൊണ്ട് പ്രവർത്തിക്കുന്ന എല്ലാവരേയും അഭിനന്ദിക്കുന്നു- മുഖ്യമന്ത്രി പറഞ്ഞു.

      TRENDING:BIG BREAKING: സംസ്ഥാനത്ത് ഇന്ന് 42 പേർക്ക് കോവിഡ്; ഇത്രയും പേർക്ക് രോഗം സ്ഥിരീകരിക്കുന്നത് ഇതാദ്യം [NEWS]COVID 19 | കേരളത്തിൽ രണ്ടാഴ്ചയ്ക്കിടെ 183 പേർക്ക് രോഗബാധ; 83 ശതമാനവും സംസ്ഥാനത്തിന് പുറത്തു നിന്ന് വന്നവർ [NEWS]'ലാൽ അന്ന് പൂജപ്പുര ക്രിക്കറ്റ് ടീമിലെ അംഗം'; നടന വിസ്മയത്തിന് ജന്മദിനാശംസകൾ നേർന്ന് ദുബായിൽ നിന്നൊരു സഹപാഠി [NEWS]



      First published:
      )}