നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • കൊറോണ വൈറസ്: വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിച്ചതിന് എട്ട് കേസ്; മൂന്ന് അറസ്റ്റ്

  കൊറോണ വൈറസ്: വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിച്ചതിന് എട്ട് കേസ്; മൂന്ന് അറസ്റ്റ്

  കുന്നംകുളം പൊലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ പ്രവീഷ് ലാല്‍, മുഹമ്മദ് അനസ് എന്നിവരും ഹരിപ്പാട് പൊലീസ് സ്റ്റേഷനില്‍ സുകുമാരന്‍ എന്നയാളും വെള്ളമുണ്ട പൊലീസ് സ്റ്റേഷനില്‍ ഹാരിസ് ഈന്തന്‍ എന്നയാളുമാണ് അറസ്റ്റിലായത്.

  representation

  representation

  • News18
  • Last Updated :
  • Share this:
   തിരുവനന്തപുരം: കോവിഡ് 19 വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ സാമൂഹികമാധ്യമങ്ങളിലൂടെ വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിച്ചതിന് സംസ്ഥാനത്ത് ഇതുവരെ രജിസ്റ്റര്‍ ചെയ്ത കേസുകളുടെ എണ്ണം എട്ടായി.

   എറണാകുളം സെന്‍ട്രല്‍ പൊലീസ് സ്റ്റേഷനില്‍ രണ്ടും തൃശൂര്‍ സിറ്റിയിലെ കുന്നംകുളം, കണ്ണൂരിലെ പരിയാരം, ആലപ്പുഴയിലെ ഹരിപ്പാട്, ഇടുക്കിയിലെ കാളിയാര്‍, കോഴിക്കോട് റൂറലിലെ കാക്കൂര്‍, വയനാട്ടിലെ വെള്ളമുണ്ട പൊലീസ് സ്റ്റേഷനുകളില്‍ ഓരോ കേസുമാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

   You may also like:കോവിഡ് 19: സംസ്ഥാനത്തെ സ്കൂൾ അവധി ഇങ്ങനെ [NEWS]Corona Virus: പുതിയതായി കണ്ടെത്തിയതിൽ ആറുപേർക്കും കോവിഡ് 19 പിടിപെട്ടത് ഇറ്റലിയിൽനിന്ന് വന്നവരിലൂടെ [NEWS]കോൺഗ്രസിൽ നിന്ന് പ്രാഥമികാംഗത്വം രാജിവെച്ച് ജ്യോതിരാദിത്യ സിന്ധ്യ; സിന്ധ്യയെ പുറത്താക്കി കോൺഗ്രസ് [NEWS]

   മൂന്നുപേര്‍ അറസ്റ്റിലായി. കുന്നംകുളം പൊലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ പ്രവീഷ് ലാല്‍, മുഹമ്മദ് അനസ് എന്നിവരും ഹരിപ്പാട് പൊലീസ് സ്റ്റേഷനില്‍ സുകുമാരന്‍ എന്നയാളും വെള്ളമുണ്ട പൊലീസ് സ്റ്റേഷനില്‍ ഹാരിസ് ഈന്തന്‍ എന്നയാളുമാണ് അറസ്റ്റിലായത്.
   First published:
   )}