ദുബായില്‍ നിന്ന് കാണാതായ എട്ട് കാസര്‍ഗോഡ് സ്വദേശികള്‍ യമനിലെത്തിയത് മതപഠനത്തിനെന്ന് സൂചന. ഇവർ യമനിലെത്തിയത് മത പഠനത്തിന് ആയാണ് എന്നാണ് അനേഷണ ഏജൻസികൾ നൽകുന്ന വിവരം. ഇവർ ഭീകര സംഘടനയായ ഐഎസില്‍ ചേര്‍ന്നതായി റിപോർട്ടുകൾ ഉണ്ടായിരുന്നു. എന്നാൽ ഇതിന് സ്ഥിരീകരണം ഇല്ല.
യമനിലെ ദമ്മാജ് എന്ന നഗരത്തിലെ ദാറുൽ ഹദീസിൽ പഠിക്കാനും ജോലി ചെയ്യാനുമായി ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും വിശ്വാസികൾ എത്താറുണ്ട്. രണ്ടു പതിറ്റാണ്ടോളമായി കേരളത്തിലെ വടക്കൻ ജില്ലകളിൽ നിന്നും വിശ്വാസികൾ ഇവിടെയ്ക്ക് എത്തുന്നുണ്ട്.
Also Read- തിരുവനന്തപുരത്ത് ഇരുചക്രവാഹനം നിയന്ത്രണംവിട്ട് സ്വകാര്യ ബസിനടിയിലേക്ക് വീണ് രണ്ടു യാത്രികർ മരിച്ചു
ബഹുസ്വര സമൂഹത്തിൽ ഇസ്ലാം അനുശാസിക്കുന്ന തരത്തിൽ പൂർണമായും ജീവിക്കാൻ കഴിയില്ല എന്ന് കരുതുന്നവരാണ് ഇവർ. കലർപ്പില്ലാതെ മത ജീവിതമാണ് ഇവർ ഇവിടെ പ്രതീക്ഷിക്കുന്നത്. ഈ സംഘടനകളിൽ പല തവണ പിളർപ്പുകൾ ഉണ്ടാകുന്നതിനാൽ എവിടെയാണ് ഇവർ എന്ന് തിരിച്ചറിയാൻ കഴിയാറില്ല. എന്നാൽ ഐ എസുമായി ബന്ധപ്പെട്ട ആശങ്ക ഉള്ളതിനാൽ യെമനിൽ പോകുന്നവരുടെ കുടുംബങ്ങൾ ഭീതിയിൽ ആകുന്നുണ്ട്. അതിനാൽ അവർ പോലീസ് സ്റ്റേഷനിൽ പരാതി നൽകുന്നു.
തൃക്കരിപൂര് സ്വദേശികളായ കുട്ടികള്‍ ഉള്‍പ്പെടുന്ന ആറംഗ കുടുംബവും പടന്ന സ്വദേശികളായ രണ്ട് പേരുമാണ് കാണാതായിരുന്നത്. ഇവര്‍ യമനില്‍ എത്തിയിരുന്നതായി കേന്ദ്ര രഹസ്യ അന്വേഷണ വിഭാഗം കണ്ടെത്തിയിരുന്നു.
വര്‍ഷങ്ങളായി ദുബായില്‍ താമസിച്ചിരുന്ന കുടുംബം സൗദി വഴിയാണ് യമനില്‍ എത്തിയത്. പടന്ന സ്വദേശികളായ മറ്റ് രണ്ടുപേരില്‍ ഒരാള്‍ സൗദി വഴിയും മറ്റൊരാള്‍ ഒമാനില്‍ നിന്നുമാണ് പോയത്. പ്രത്യേക അന്വേഷണസംഘം തൃക്കരിപ്പൂരിലെത്തി അന്വേഷണം ആരംഭിച്ചു.
Also Read- മകന്റെ വിശപ്പടക്കാൻ 500 രൂപ കടംചോദിച്ച അമ്മയ്ക്കു അക്കൗണ്ടിൽ എത്തിയത് 51 ലക്ഷം രൂപ
2016 ല്‍ പടന്ന, തൃക്കരിപ്പൂര്‍ മേഖലകളില്‍ നിന്ന് നാല് കുടുംബത്തിലെ സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ 21 പേര് ഐഎസ്എല്‍ ചേര്‍ന്നിരുന്നു. ഇവരില്‍ ഏഴുപേര്‍ ഡ്രോണ്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടതായി ബന്ധുക്കള്‍ക്ക് സ്ഥിരീകരണം ലഭിച്ചിരുന്നു. സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ ഒമ്പത് പേര് രണ്ടുവര്‍ഷമായി അഫ്ഗാന് സൈന്യത്തിന്റെ തടങ്കലില്‍ ആണ്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.