• HOME
  • »
  • NEWS
  • »
  • kerala
  • »
  • എട്ടുമാസം ഗർഭിണിയായ യുവതി ഭർതൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ; ഗർഭസ്ഥ ശിശുവിനെ രക്ഷിക്കാനായില്ല

എട്ടുമാസം ഗർഭിണിയായ യുവതി ഭർതൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ; ഗർഭസ്ഥ ശിശുവിനെ രക്ഷിക്കാനായില്ല

ഗീതു എഴുതിയതെന്ന് കരുതപ്പെടുന്ന ആത്മഹത്യാകുറിപ്പ് പൊലീസ് കണ്ടെടുത്തിട്ടുണ്ട്.

ഗീതു

ഗീതു

  • Share this:
    തൃശൂർ: എട്ട് മാസം ഗര്‍ഭിണിയായ യുവതിയെ ഭര്‍തൃവീട്ടില്‍ തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തി. ഗർഭസ്ഥ ശിശുവിനെ സിസേറിയനിലൂടെ പുറത്തെടുത്തുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മാടവന കാട്ടാകുളം പഴൂപ്പറമ്പിൽ സനലിന്‍റെ ഭാര്യ ഗീതു (30) ആണ് മരിച്ചത്. ചൊവ്വാഴ്ച രാവിലെ എ​ട്ടോടെയാണ് കിടപ്പുമുറിയിൽ ഗീതുവിനെ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്.

    ഗീതു എഴുതിയതെന്ന് കരുതപ്പെടുന്ന ആത്മഹത്യാകുറിപ്പ് പൊലീസ് കണ്ടെടുത്തിട്ടുണ്ട്. ഗർഭസ്ഥ ശിശുവിന് വളർച്ചക്കുറവുണ്ടെന്നറിഞ്ഞതിനെ തുടർന്ന് മനോവിഷമത്തിലായിരുന്നുവെന്ന് ബന്ധുക്കൾ പറഞ്ഞു. കൊടുങ്ങല്ലൂർ പൊലീസ് തുടർ നടപടി സ്വീകരിച്ചു.

    നീതുവിന്‍റെ കൈപ്പടയിൽ എഴുതിയ ആത്മഹത്യ കുറിപ്പിൽ തന്റെ മരണത്തിൽ ആർക്കും ഉത്തരവാദിത്വമില്ലെന്നും ഭർത്താവ് അടക്കമുള്ളവർ പാവങ്ങാളാണെന്നാണ് പറഞ്ഞിരിക്കുന്നതെന്നും പൊലീസ് പറഞ്ഞു. യുവതിയെ എത്തിച്ച കൊടുങ്ങല്ലൂർ താലൂക്ക് ആശുപത്രിയിലാണ് ഗർഭസ്ഥ ശിശുവിനെ രക്ഷപ്പെടുത്താൻ വിഫല ശ്രമം നടന്നത്. ഇവർക്ക് എട്ട്​ വയസ്സായ പെൺകുട്ടിയുമുണ്ട്.

    (ആത്മഹത്യ ഒന്നിനും പരിഹാരമല്ല.. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക.. Toll free helpline number: 1056, മറ്റ് ഹെൽപ് ലൈൻ നമ്പറുകൾ: പ്രതീക്ഷ (കൊച്ചി ) -048-42448830, മൈത്രി ( കൊച്ചി )- 0484-2540530, ആശ്ര (മുംബൈ )-022-27546669, സ്നേഹ (ചെന്നൈ ) -044-24640050, സുമൈത്രി -(ഡല്‍ഹി )- 011-23389090, കൂജ് (ഗോവ )- 0832- 2252525, റോഷ്നി (ഹൈദരാബാദ്) -040-66202000)



    ഗൃഹനാഥനെ വീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകം: ഭാര്യ അറസ്റ്റിൽ

    തൃശൂർ: ഇരിങ്ങാലക്കുട കരൂപ്പടന്നയിൽ ഗൃഹനാഥനെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പൊലീസ്. സംഭവത്തിൽ ഭാര്യയെ ഇരിങ്ങാലക്കുട പൊലീസ് അറസ്റ്റ് ചെയ്തു. കരൂപ്പടന്ന മേപ്പുറത്ത് അലി (65) ആണ് മരിച്ചത്. ഭാര്യ സുഹറ (56)യെയാണ് അന്വേഷണസംഘം അറസ്റ്റ് ചെയ്തത്.

    കഴിഞ്ഞ വെള്ളിയാഴ്ച പുലർച്ചെയാണ് വെള്ളാങ്ങല്ലൂർ പാലിയേറ്റീവ് കെയർ ട്രഷറർ കൂടിയായ അലിയെ തലയ്ക്കടിയേറ്റും വാരിയെല്ലിനും നട്ടെല്ലിനും പരിക്കേറ്റും കിടപ്പുമുറിയിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. ഭാര്യയും ഭർത്താവും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. ബാത്ത്‌റൂമിൽ തലയടിച്ചു വീണ്‌ പരിക്കേറ്റാണ് അലി മരിച്ചതെന്നായിരുന്നു ഭാര്യ സുഹറ ആദ്യം പൊലീസിനോട് പറഞ്ഞത്.

    എന്നാൽ റൂറൽ എസ് പി ജി പൂങ്കുഴലിയുടെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥസംഘം സംഭവസ്ഥലത്തെത്തി ഭാര്യയടക്കമുള്ളവരെ നിരീക്ഷണത്തിലാക്കി. അലിയുടെ ഖബറടക്കം കഴിഞ്ഞ പിറ്റേന്ന് പൊലീസ് ഭാര്യയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. കൃത്യമായ തെളിവുകൾ നിരത്തിയുള്ള ചോദ്യംചെയ്യലിനൊടുവിൽ സുഹറ കുറ്റം സമ്മതിച്ചു.

    സംഭവദിവസം രാത്രി ഇരുവരും തമ്മിൽ വഴക്കുണ്ടാവുകയും തന്നെ അടിക്കാനായി അടുക്കളയിൽനിന്നു കൊണ്ടുവന്ന മരവടി പിടിച്ചുവാങ്ങി അലിയുടെ തലയ്ക്ക് അടിക്കുകയായിരുന്നെന്നും സുഹറ പൊലീസിനോടു പറഞ്ഞു. അടികൊണ്ടു വീണ അലി എഴുന്നേറ്റ് തന്നെ ആക്രമിക്കുമെന്നുള്ള ഭയംകൊണ്ട് വീണ്ടും വീണ്ടും അടിച്ചെന്നും സുഹറ പൊലീസിന്‌ മൊഴി നൽകി. കൃത്യം നടത്തിയ ശേഷം പുലർച്ചെ ചവർകൂനയ്ക്കിടയിൽ ഒളിപ്പിച്ച കൊലപാതകത്തിന് ഉപയോഗിച്ച മരത്തടി തെളിവെടുപ്പിനിടെ സുഹറ പൊലീസിന് കാണിച്ചുകൊടുത്തു.

    ഇരിങ്ങാലക്കുട ഡിവൈ എസ് പി ബാബു കെ തോമസ്, ഇൻസ്‌പെക്ടർ സുധീരൻ എന്നിവരുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് സുഹറയെ അറസ്റ്റ് ചെയ്തത്. സൈബർ ഇൻസ്‌പെക്ടർ പി കെ പത്മരാജൻ, എസ് ഐമാരായ വി ജിഷിൽ, കെ. ഷറഫുദ്ദീൻ, പി സി സുനിൽ, സി എം ക്ലീറ്റസ്, എ എസ് ഐ. പി എസ് സുജിത്ത് കുമാർ, സീനിയർ സി പി ഒമാരായ കെ വി ഉമേഷ്, കെ എസ് ഉമേഷ്, ഇ എസ് ജീവൻ, സോണി സേവ്യർ, പി കെ നിഷി, കെ എസ് സിദിജ എന്നിവരും പ്രത്യേക അന്വേഷണസംഘത്തിൽ ഉണ്ടായിരുന്നു.
    Published by:Rajesh V
    First published: