കൊച്ചി: എട്ട് പുതുമുഖങ്ങളെ ഉൾപ്പെടുത്തി സിപിഎമ്മിന്റെ (CPM) 17 അംഗ സംസ്ഥാന സെക്രട്ടറിയേറ്റ് പ്രഖ്യാപിച്ചു. മന്ത്രി പി എ മുഹമ്മദ് റിയാസ്, ആനാവൂര്‍ നാഗപ്പന്, പി കെ ബിജു, പുത്തലത്ത് ദിനശേന്, കെ കെ ജയചന്ദ്രന്, വി എന്‍ വാസവന്, എം സ്വരാജ്, സജി ചെറിയാന് എന്നിവരാണ് പുതുതായി സെക്രട്ടറിയേറ്റിലേക്ക് തെരഞ്ഞെടുക്കപ്പെട്ടവര്‍.
സെക്രട്ടറിയടക്കം 17 അംഗ സെക്രട്ടറിയേറ്റിനെയാണ് സിപിഎം സംസ്ഥാന സമിതി തെരഞ്ഞെടുത്തിരിക്കുന്നത്. പിണറായി വിജയന്, കോടിയേരി ബാലകൃഷ്ണന്, ഇ പി ജയരാജന്, തോമസ് ഐസക്, പി കെ ശ്രീമതി, എ കെ ബാലന്, ടി പി രാമകൃഷ്ണന്, കെ എന്‍ ബാലഗോപാല്‍, പി രാജീവ് എന്നിവര്‍ നിലവില്‍ സെക്രട്ടറിയേറ്റ് അംഗങ്ങളാണ്. അതേസമയം, പി ജയരാജന്റെ പേര് സംസ്ഥാന സെക്രട്ടറിയേറ്റില്‍ ഉള്‍പ്പെടുത്താത്തതും ശ്രദ്ധേയമാണ്.
സംസ്ഥാന സെക്രട്ടറിയായി കോടിയേരി ബാലകൃഷ്ണന് ഇത് മൂന്നാം തവണയാണ് തെരഞ്ഞെടുക്കപ്പെടുന്നത്. കഴിഞ്ഞ തവണയാണ് സിപിഎം സംസ്ഥാന സമിതിയിലേക്ക് റിയാസ് തെരഞ്ഞെടുക്കപ്പെടുന്നത്. ഇത്തവണ സെക്രട്ടറിയേറ്റിലേക്ക് ഉയര്‍ത്തിയത് മന്ത്രിയെന്ന നിലയിലുള്ള അദ്ദേഹത്തിന്റെ പ്രവര്‍ത്തനവും സംഘടനാ രംഗത്തെ മികവും പരിഗണിച്ചെന്നാണ് പാര്‍ട്ടി വൃത്തങ്ങള്‍ പറയുന്നത്.
Also Read-
CPM | പി ശശി വീണ്ടും സംസ്ഥാന കമ്മിറ്റിയിൽ; സദാചാരലംഘനത്തിന് പുറത്തായ നേതാവ് തിരിച്ചെത്തുന്നത് 11 വർഷത്തിന് ശേഷം
പ്രായപരിധി കണക്കിലെടുത്ത് സിപിഎം സംസ്ഥാന സമിതിയിൽനിന്ന് 13 പേരെ ഒഴിവാക്കി. മുഖ്യമന്ത്രി പിണറായി വിജയന് ഒഴികെയുള്ള 75 വയസ്സ് പിന്നിട്ടവരെയാണ് ഒഴിവാക്കിയത്. മുഖ്യമന്ത്രി എന്ന നിലയ്ക്ക് പിണറായി വിജയന് പ്രത്യേക ഇളവ് നൽകുകയായിരുന്നു. 89 അംഗ സംസ്ഥാന സമിതിയിൽ 16 പുതിയ അംഗങ്ങളെത്തി. 17 അംഗ സെക്രട്ടേറിയറ്റിൽ എട്ട് പേരെ പുതിയതായി ഉൾപ്പെടുത്തി.
സെക്രട്ടേറിയറ്റ് പുതിയ അഗംങ്ങൾ
1. പി.എ.മുഹമ്മദ് റിയാസ്
2. പി.കെ.ബിജു
3. എം.സ്വരാജ്
4. സജി ചെറിയാൻ
5. വി.എൻ.വാസവൻ
6. കെ.കെ. ജയചന്ദ്രൻ
7. ആനാവൂർ നാഗപ്പൻ
8. പുത്തലത്ത് ദിനേശൻ
Also Read-
CPM സംസ്ഥാന കമ്മിറ്റിയിൽ 16 പുതുമുഖങ്ങൾ; പിണറായിക്ക് പ്രായപരിധിയിൽ ഇളവ്; കോടിയേരിക്ക് മൂന്നാമൂഴം
സംസ്ഥാന സമിതി പുതിയ അംഗങ്ങൾ
1. എ.എ.റഹിം
2. ചിന്താജെറോം
3. എം.എം.വർഗീസ്
4. എ.വി.റസൽ
5. ഇ.എൻ.സുരേഷ്ബാബു
6. സി.വി.വർഗീസ്
7. പനോളി വൽസൻ
8. രാജു എബ്രഹാം
9. കെ.അനിൽകുമാർ
10. വി.ജോയ്
11. ഒ.ആർ.കേളു
12. കെ.കെ.ലതിക
13. കെ.എൻ.ഗണഷ്
14. വി.പി.സാനു
15. കെ.എസ്.സലീഖ
16. പി.ശശി
മന്ത്രി ആർ.ബിന്ദു, ജോൺ ബ്രിട്ടാസ് എന്നിവർ പ്രത്യേക ക്ഷണിതാക്കളായിരിക്കും.
സംസ്ഥാന സമിതിയിൽനിന്ന് ഒഴിവാക്കിയവർ
1. വൈക്കം വിശ്വൻ (കോട്ടയം)
2. കെ.പി.സഹദേവൻ (കണ്ണൂർ)
3. പി.പി.വാസുദേവൻ (മലപ്പുറം)
4. ആർ.ഉണ്ണികൃഷ്ണപിള്ള (പത്തനംതിട്ട)
5. ജി.സുധാകരൻ
6. കോലിയക്കോട് കൃഷ്ണൻ നായർ
7. സി.പി.നാരായണൻ
8. കെ.വി.രാമകൃഷ്ണൻ (പാലക്കാട്)
9. എം.ചന്ദ്രൻ (പാലക്കാട്)
10. ആനത്തലവട്ടം ആനന്ദൻ
11. എം.എം.മണി
12. കെ.ജെ.തോമസ്
13. പി.കരുണാകരൻ
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.