നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • kerala
    • »
    • കൊച്ചിയിൽനിന്ന് മത്സ്യബന്ധനത്തിന് പോയ ബോട്ട് മുങ്ങി; 'ആണ്ടവൻ തുണൈ'യിൽ ഉണ്ടായിരുന്നത് എട്ടുപേർ

    കൊച്ചിയിൽനിന്ന് മത്സ്യബന്ധനത്തിന് പോയ ബോട്ട് മുങ്ങി; 'ആണ്ടവൻ തുണൈ'യിൽ ഉണ്ടായിരുന്നത് എട്ടുപേർ

    ബോട്ടിന്‍റെ ഉടമ മണിവേലുവും അപകടത്തിൽപെട്ടവരുടെ കൂട്ടത്തിലുണ്ട്. മൂന്നു ബോട്ടുകളുടെ ഒരു വ്യൂ ഹമായിരുന്നു കൊച്ചിയിൽ നിന്ന് മത്സ്യബന്ധനത്തിനായി പുറപ്പെട്ടത്. ഇതിൽ ഒരു ബോട്ടാണ് അപകടത്തിൽപ്പെട്ടത്.

    Boat

    Boat

    • Share this:
      കൊ​ച്ചി: വൈ​പ്പി​നി​ല്‍​നി​ന്നു​പോ​യ മ​ത്സ്യ​ബ​ന്ധ​ന​ബോ​ട്ട് മുങ്ങി. ആണ്ടവൻ തുണൈ എന്ന ബോട്ടാണ് ശക്തമായ കാറ്റിലും മഴയിലുംപെട്ടു ല​ക്ഷ​ദ്വീ​പി​ന് സ​മീ​പം ക​ട​ലി​ല്‍ മു​ങ്ങിയത്. അപകടത്തിൽപ്പെട്ട ബോട്ടിൽ ഉടമ ഉൾപ്പടെ എട്ടുപേർ ഉണ്ടായിരുന്നതായാണ് വിവരം. കോ​സ്റ്റ്ഗാ​ര്‍​ഡ് തെ​ര​ച്ചി​ല്‍ ആ​രം​ഭി​ച്ചു. നാ​ഗ​പ​ട്ട​ണം, ഒ​ഡീ​ഷ സ്വ​ദേ​ശി​ക​ളാ​യ നാ​ല് പേ​ര്‍ വീ​ത​മാ​ണ് ബോ​ട്ടി​ലു​ണ്ടാ​യി​രു​ന്ന​ത്. ല​ക്ഷ​ദ്വീ​പി​ന്‍റെ വ​ട​ക്ക്പ​ടി​ഞ്ഞാ​റ​ന്‍ തീ​ര​ത്താ​ണ് ബോ​ട്ട് അ​പ​ക​ടം സം​ഭ​വി​ച്ച​തെ​ന്നാ​ണ് വിവരം ലഭിച്ചിരിക്കുന്നത്.

      ത​മി​ഴ്നാ​ട്ടി​ല്‍​നി​ന്നു​ള്ള ബോ​ട്ടാ​ണ് അ​പ​ക​ട​ത്തി​ല്‍​പ്പെ​ട്ട​ത്. ഈ ​മാ​സം ഒ​ന്നാം തീ​യ​തി​യാ​ണ് വൈ​പ്പി​നി​ല്‍​നി​ന്ന് ബോ​ട്ട് പു​റ​പ്പെ​ട്ട​ത്. ല​ക്ഷ​ദ്വീ​പി​ന്‍റെ വ​ട​ക്ക്പ​ടി​ഞ്ഞാ​റ​ന്‍ തീ​ര​ത്താ​ണ് ബോ​ട്ട് അ​പ​ക​ടം സം​ഭ​വി​ച്ച​തെ​ന്നാ​ണ് ക​രു​തു​ന്ന​ത്. ബോ​ട്ട​ലു​ണ്ടാ​യി​രു​ന്ന മൂ​ന്നു​പേ​രെ മ​റ്റ് ര​ണ്ട് ബോ​ട്ടു​ക​ളി​ല്‍ ഉ​ണ്ടാ​യി​രു​ന്ന മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ള്‍ ര​ക്ഷ​പ്പെ​ടു​ത്തി.​ മ​റ്റു​ള്ള​വ​രെ​ക്കു​റി​ച്ച്‌ വി​വ​ര​ങ്ങ​ള്‍ ല​ഭ്യ​മാ​യി​ട്ടി​ല്ല. കോ​സ്റ്റ് ഗാ​ര്‍​ഡ് സം​ഭ​വ​സ്ഥ​ല​ത്തേ​ക്ക് എത്തുന്നുണ്ട്.

      ബോട്ടിന്‍റെ ഉടമ മണിവേലുവും അപകടത്തിൽപെട്ടവരുടെ കൂട്ടത്തിലുണ്ട്. മൂന്നു ബോട്ടുകളുടെ ഒരു വ്യൂ ഹമായിരുന്നു കൊച്ചിയിൽ നിന്ന് മത്സ്യബന്ധനത്തിനായി പുറപ്പെട്ടത്. ഇതിൽ ഒരു ബോട്ടാണ് അപകടത്തിൽപ്പെട്ടത്. മറ്റു ബോട്ടിലുള്ളവർ ചേർന്നാണ് മൂന്നുപേരെ രക്ഷപെടുത്തിയത്. ശക്തമായ കാറ്റും മഴയും കാരണം കൂടുതൽ രക്ഷാപ്രവർത്തനം ദുഷ്കരമായെന്നാണ് വിവരം. ചുഴലിക്കാറ്റ് മുന്നറിയിപ്പിനെ തുടർന്ന് തിരികെ മടങ്ങുന്നതിനിടെയാണ് അപകടം ഉണ്ടായത്.

      Updating...
      Published by:Anuraj GR
      First published:
      )}