• HOME
  • »
  • NEWS
  • »
  • kerala
  • »
  • പീരുമേട് സബ്ജയിലില്‍ റിമാന്‍ഡ് പ്രതി മരിച്ച സംഭവം: എട്ട് പൊലീസുകാരെ സ്ഥലം മാറ്റി

പീരുമേട് സബ്ജയിലില്‍ റിമാന്‍ഡ് പ്രതി മരിച്ച സംഭവം: എട്ട് പൊലീസുകാരെ സ്ഥലം മാറ്റി

നെടുങ്കണ്ടം സി.ഐ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെയാണ് നടപടി. അന്വേഷണ വിധേയമായാണ് ഇവരെ  ജില്ലാ പോലീസ് മേധാവി സ്ഥലം മാറ്റിയത്. സാമ്പത്തിക തട്ടിപ്പ് കേസില്‍ റിമാന്‍ഡിലായ രാജ് കുമാര്‍ പീരുമേട് സബ്-ജയിലിലാണ് മരിച്ചത്.

news18

news18

  • Last Updated :
  • Share this:
    ഇടുക്കി: റിമാന്‍ഡ് പ്രതി സബ് ജയിലില്‍ മരിച്ച സംഭവത്തില്‍ എട്ടു പൊലീസുകാരെ സ്ഥലം മാറ്റി. നെടുങ്കണ്ടം സി.ഐ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെയാണ് നടപടി. അന്വേഷണ വിധേയമായാണ് ഇവരെ  ജില്ലാ പോലീസ് മേധാവി സ്ഥലം മാറ്റിയത്. സാമ്പത്തിക തട്ടിപ്പ് കേസില്‍ റിമാന്‍ഡിലായ രാജ് കുമാര്‍ പീരുമേട് സബ്-ജയിലിലാണ് മരിച്ചത്.

    സ്വകാര്യപണമിടപാട് സ്ഥാപനത്തിന്റെ മറവില്‍ സാമ്പത്തിക തട്ടിപ്പ് നടത്തിയ കേസിലാണ് രാജ് കുമാര്‍ അറസ്റ്റിലായത്. ജൂണ്‍ 15 ന് പ്രതിയെ കസ്റ്റഡിയില്‍ എടുത്തെന്നാണ് പൊലീസ് റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. എന്നാല്‍ ജൂണ്‍ 12 ന് രാജ് കുമാറിനെ കസ്റ്റഡിയിലെടുത്തെന്നാണ് ബന്ധിക്കള്‍ ആരോപിക്കുന്നത്.

    പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടില്‍ രണ്ട് കാലുകളില്‍ മുറിവ് കണ്ടെത്തിയിരുന്നു. മരണകാരണം ന്യൂമോണിയ ബാധയാണെന്നാന്നും കണ്ടെത്തിയിട്ടുണ്ട്. അതേസമയം ലോക്കപ്പ് മര്‍ദ്ദനമാണ് രാജ്കുമാറിന്റെ മരണത്തിന് കാരമായതെന്നാണ് ബന്ധുക്കല്‍ ആരോപിക്കുന്നത്.

    Also Read സംരംഭകരെ വളരാൻ അനുവദിക്കാതെ യുവാക്കൾക്ക് എങ്ങനെ തൊഴിൽ നൽകാൻ കേരളത്തിന് കഴിയും?

    First published: